IDBI Recruitment 2025: ഐഡിബിഐയില്‍ വിവിധ തസ്തികകളില്‍ അവസരം, നിരവധി ഒഴിവുകള്‍; ഏപ്രില്‍ 20ന് മുമ്പ് അപേക്ഷിക്കാം
IDBI Specialist Officer Recruitment: 119 ഒഴിവുകളുണ്ട്. ഡെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ എട്ട്, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ തസ്തികയില്‍ 42, മാനേജര്‍ തസ്തികയില്‍ 69 ഒഴിവുകളാണുള്ളത്. ഓരോ തസ്തികയിലേക്കുമുള്ള യോഗ്യത സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഐഡിബിഐ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്

ഐഡിബിഐയില്‍ വിവിധ തസ്തികകളില്‍ അവസരം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 20 ആണ്. ഓഡിറ്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ഫിനാന്‍സ് & അക്കൗണ്ട്‌സ്, ലീഗല്‍, റിസ്‌ക് മാനേജ്‌മെന്റ്, ഡിജിറ്റല്‍ ബാങ്കിങ്, അഡ്മിനിസ്‌ട്രേഷന്‍-രാജ്ഭാക്ഷ, ഫ്രോഡ് റിസ്‌ക് മാനേജ്‌മെന്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ്, സെക്യൂരിറ്റി, കോര്‍പറേറ്റ് ക്രെഡിറ്റ്/റീട്ടെയ്ല്‍ ബാങ്കിങ്, ഐടി & എംഐഎസ് വിഭാഗങ്ങളിലായി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, മാനേജര്‍ തസ്തികകളിലാണ് അവസരം.
ആകെ 119 ഒഴിവുകളുണ്ട്. ഡെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ എട്ട്, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ തസ്തികയില്‍ 42, മാനേജര്‍ തസ്തികയില്‍ 69 ഒഴിവുകളാണുള്ളത്. ഓരോ തസ്തികയിലേക്കുമുള്ള യോഗ്യത സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഐഡിബിഐ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പേ സ്‌കെയില്‍
- ഡെപ്യൂട്ടി ജനറല്‍ മാനേജര്‍: ₹102300-2980(4)- 114220-3360(2)- 120940 (7 വര്‍ഷങ്ങള്‍). മെട്രോ നഗരങ്ങളിലെ മൊത്ത വേതനം പ്രതിമാസം ഏകദേശം 197000 രൂപ ആയിരിക്കും
- അസിസ്റ്റന്റ് ജനറല്‍ മാനേജര്‍: ₹85920-2680(5)-99320-2980(2)-105280 (8 വര്‍ഷങ്ങള്‍). മെട്രോ നഗരങ്ങളിലെ മൊത്ത വേതനം പ്രതിമാസം ഏകദേശം 164000 രൂപ ആയിരിക്കും
- മാനേജര്‍: ₹64820-2340(1)-67160-2680 (10)-93960 (12 വര്‍ഷങ്ങള്‍). മെട്രോ നഗരങ്ങളിലെ മൊത്ത വേതനം പ്രതിമാസം ഏകദേശം 124000 രൂപ ആയിരിക്കും
പ്രായപരിധി
- ഡെപ്യൂട്ടി ജനറല്‍ മാനേജര്‍: 35-45
- അസിസ്റ്റന്റ് ജനറല്‍ മാനേജര്‍: 28-40
- മാനേജര്‍: 25-35
Read Also : FSSAI Recruitment 2025: ഡയറക്ടര്‍ മുതല്‍ അസിസ്റ്റന്റ് വരെ; എഫ്എസ്എസ്എഐയില്‍ വിവിധ തസ്തികകളില്‍ അവസരം




എങ്ങനെ അയയ്ക്കാം?
http://www.idbibank.in/ എന്ന വെബ്‌സൈറ്റിലെ ‘കരിയര്‍’ വിഭാഗത്തില്‍ പ്രവേശിക്കണം. അതില്‍ ‘കറന്റ് ഓപ്പണിങ്‌സ്’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കണം. അവിടെ വിജ്ഞാപനവും അപേക്ഷിക്കാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും. വിജ്ഞാപനം പൂര്‍ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അയക്കുക. ജനറല്‍, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗങ്ങള്‍ക്ക് 1050 രൂപയാണ് ഫീസ്. എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്ക് 250 രൂപ മതി.