IDBI Bank Recruitment 2025: 1,20,000 വരെ ശമ്പളം, 119 ഒഴിവുകൾ; ഐഡിബിഐ ബാങ്കിൽ അവസരം
IDBI Bank SCO Recruitment 2025: താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഐഡിബിഐ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ഏപ്രിൽ 20 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

ഐഡിബിഐ ബാങ്ക് സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർ (DGM), അസിസ്റ്റന്റ് ജനറൽ മാനേജർ (എജിഎം), മാനേജർ എന്നീ തസ്തികകളിലായി ആകെ 119 ഒഴിവുകളാണ് ഉള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഐഡിബിഐ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ idbibank.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഏപ്രിൽ 20 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
തസ്തിക, ഒഴിവ്, പ്രായപരിധി, ശമ്പളം, യോഗ്യത:
1. ഡെപ്യൂട്ടി ജനറൽ മാനേജർ (ഡിജിഎം) – ഗ്രേഡ് ഡി
ഒഴിവുകൾ: 8
ശമ്പളം: പ്രതിമാസം 102300 രൂപ മുതൽ 120940 രൂപ വരെ ശമ്പളം.
പ്രായപരിധി: 35 വയസിനും 45 വയസിനും ഇടയിൽ.
യോഗ്യത: അംഗീകൃത സ്ഥാപനം/ സർവകലാശാലയിൽ നിന്ന് സിഎ/ ഐസിഡബ്ല്യുഎ/ എംബിഎ (ഫിനാൻസ്) പൂർത്തിയായവർക്ക് അപേക്ഷിക്കാം.
2. അസിസ്റ്റന്റ് ജനറൽ മാനേജർ (എജിഎം)
ഒഴിവുകൾ: 42
ശമ്പളം: പ്രതിമാസം 85920 രൂപ മുതൽ 105280 രൂപ വരെ ശമ്പളം.
പ്രായപരിധി: 28 വയസിനും 40 വയസിനും ഇടയിൽ.
യോഗ്യത: അംഗീകൃത സ്ഥാപനം/ സർവകലാശാലയിൽ നിന്ന് ബി.ടെക്/ ബിഇ (ഐടി/ഇസിഇ/സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്) അല്ലെങ്കിൽ എംസിഎ/എം.എസ്‌സി (ഐടി/സിഎസ്) അതുമല്ലെങ്കിൽ ബിരുദവും സിഐഎസ്എ സർട്ടിഫിക്കറ്റും ഉള്ളവർക്ക് അപേക്ഷിക്കാം.
3. മാനേജർ – ഗ്രേഡ് ബി
ഒഴിവുകൾ: 69
ശമ്പളം: പ്രതിമാസം 64820 രൂപ മുതൽ 93960 രൂപ വരെ ശമ്പളം.
പ്രായപരിധി: 25 വയസിനും 35 വയസിനും ഇടയിൽ.
യോഗ്യത: അംഗീകൃത സ്ഥാപനം/ സർവകലാശാലയിൽ നിന്ന് സിഎ/ എംബിഎ (ബാങ്കിംഗ്/ഫിനാൻസ്)/ സിഎഫ്എ/ എഫ്ആർഎം/ ഐസിഡബ്ല്യുഎ യോഗ്യത ഉണ്ടായിരിക്കണം. അല്ലെങ്കിൽ ബിസിഎ/ബി.എസ്‌സി. (ഐടി)/ബി.ടെക് (ഐടി) + എംബിഎ (ധനകാര്യം/മാർക്കറ്റിംഗ്/ഐടി) ഉള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷ അയച്ചവരിൽ നിന്ന് ഷോർട്ട്ലിസ്റ്റ് ചെയ്യപെടുന്നവരെ അഭിമുഖത്തിന് ക്ഷണിക്കും. അഭിമുഖത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗക്കാർക്ക് 1050 രൂപയാണ് അപേക്ഷ ഫീസ്. എസ്‌സി/എസ്ടി വിഭാഗക്കാർക്ക് 250 രൂപ ഫീസടച്ചാൽ മതി. ഡെബിറ്റ് കാർഡുകൾ (റുപേ/ വിസ/ മാസ്റ്റർകാർഡ്/ മാസ്ട്രോ), ക്രെഡിറ്റ് കാർഡുകൾ, ഇന്റർനെറ്റ് ബാങ്കിംഗ്, ഐഎംപിഎസ്, ക്യാഷ് കാർഡുകൾ/ മൊബൈൽ വാലറ്റുകൾ എന്നിവ ഉപയോഗിച്ച് ഓൺലൈനായി പണമടയ്ക്കാം.
എങ്ങനെ അപേക്ഷിക്കാം?
- ഔദ്യോഗിക വെബ്സൈറ്റായ www.idbibank.in സന്ദർശിക്കുക.
- ഹോം പേജിലേ ‘കരിയേഴ്സ്’ എന്നതിൽ ‘SCO റിക്രൂട്ട്മെന്റ് 2025’ എന്നത് തിരഞ്ഞെടുക്ക.
- രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം അപേക്ഷ ഫോം പൂരിപ്പിക്കുക.
- ഇനി ഫോട്ടോ, ഒപ്പ്, സിവി എന്നിവ അപ്‌ലോഡ് ചെയ്യുക.
- ഫീസ് അടച്ച ശേഷം അപേക്ഷ സമർപ്പിക്കാം.
- ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു കോപ്പി പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.