ICSIL Recruitment: പരീക്ഷയില്ലാതെ കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി നേടാം; ഐസിഎസ്ഐഎൽ അപേക്ഷ ക്ഷണിച്ചു
ICSIL Recruitment 2024: താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 12.
കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ പരീക്ഷയില്ലാതെ ജോലി നേടാൻ അവസരം. ഇന്റലിഗന്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ് (ICSIL) ലാബ് ഹെൽപ്പർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. മൊത്തം എട്ട് ഒഴിവുകളാണ് ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 12.
ശമ്പളം
പ്രതിമാസം 21,762 രൂപയാണ് ശമ്പളം.
പ്രായപരിധി
35 വയസാണ് ഉയർന്ന പ്രായപരിധി. 2024 ഒക്ടോബർ ഒന്നിന് 35 വയസിൽ കവിയരുത്.
യോഗ്യത
അംഗീകൃത സ്ഥാപനത്തിൽ നിന്നും പത്താം ക്ലാസ് പൂർത്തിയാക്കിയിരിക്കണം.
ഫുഡ് പ്രൊഡക്ഷൻ/ ബേക്കറി ആൻഡ് കൺഫെക്‌ഷനറി/ എഫ് & ബി/ അക്കൊമൊഡേഷൻ/ ഫ്രന്റ് ഓഫീസ്/ ഹൗസ്കീപ്പിംഗ് എന്നിവയിൽ ഏതിലെങ്കിലും ഒന്നര വർഷത്തെ ട്രേഡ് ഡിപ്ലോമ. അല്ലെങ്കിൽ ഏതെങ്കിലും ഹോട്ടലിൽ ഒന്ന് മുതൽ രണ്ടു വർഷം വരെ അപ്രന്റീസ്ഷിപ്പ് ചെയ്തിരിക്കണം.
ഫീസ്
590 രൂപയാണ് അപേക്ഷ ഫീസ്. ഓൺലൈനായാണ് ഫീസ് അടക്കേണ്ടത്.
തിരഞ്ഞെടുപ്പ്
ഐസിഎസ്ഐഎൽ -ന്റെ ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, വാക്ക്-ഇൻ ഇന്റർവ്യൂ (Walk-In Interview) വഴിയാണ് തിരഞ്ഞെടുപ്പ് നടക്കുക. ശേഷം, പ്രമാണ പരിശോധനയും (Document Verification) ഉണ്ടാകും.
എങ്ങനെ അപേക്ഷിക്കാം?
- ഐസിഎസ്ഐഎൽ-ന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://icsil.in/ സന്ദർശിക്കുക.
- അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന തസ്തികയുടെ യോഗ്യതകൾ പരിശോധിക്കുക.
- തുടർന്ന്, ഹോം പേജിൽ കരിയറിൽ, ‘ജോബ്’ എന്ന ലിങ്ക് തിരഞ്ഞെടുക്കുക.
- നേരത്തെ അക്കൗണ്ട് ഉള്ളവരാണെങ്കിൽ സൈൻ ഇൻ ചെയ്യുക. അല്ലാത്ത പക്ഷം സൈൻ അപ് ചെയ്യുക.
- ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് നൽകുക.
- ഫീസടച്ച ശേഷം അപേക്ഷ സമർപ്പിക്കാം.
- ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ പകർപ്പ് പ്രിന്റ് എടുത്ത് സൂക്ഷിക്കുക. അപേക്ഷയുടെ പകർപ്പും കൊണ്ട് വേണം അഭിമുഖത്തിന് എത്താൻ.
ഇന്റർവ്യൂ സെന്റർ
ഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മന്റ് & കാറ്ററിങ് ടെക്നോളജി, ലജ്പത് നഗർ-IV, ന്യൂഡൽഹി- 110024