5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ICSI CSEET Result 2024 : കമ്പനി സെക്രട്ടറി പ്രവേശന പരീക്ഷ ഐസിഎസ്ഐ സിഎസ്ഇഇടി ഫലം പ്രഖ്യാപിച്ചു; ഫലം എവിടെ, എങ്ങനെ അറിയാം?

ICSI CSEET November Result 2024 : നവംബർ ഒമ്പത് മുതൽ 11 വരെയുള്ള തീയതികളിലായിരുന്നു പരീക്ഷ. ബിസിനസ് കമ്മ്യൂണിക്കേഷൻ, ലോജിക്കൽ റീസണിങ്, ലീഗൽ ആപ്റ്റിറ്റ്യൂഡ്, കറൻ്റ് അഫേഴ്സ് ആൻഡ് ക്വാണ്ടിറ്റിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇൻക്കണോമിക്സ് ആൻഡ് ബിസിനസ് എൻവയോൺമെൻ്റ് എന്നിങ്ങിന് നാല് വിഷയങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരീക്ഷ

ICSI CSEET Result 2024 : കമ്പനി സെക്രട്ടറി പ്രവേശന പരീക്ഷ ഐസിഎസ്ഐ സിഎസ്ഇഇടി ഫലം പ്രഖ്യാപിച്ചു; ഫലം എവിടെ, എങ്ങനെ അറിയാം?
പ്രതീകാത്മക ചിത്രം (Image Courtesy : Richard Goerg/ Getty Images)
jenish-thomas
Jenish Thomas | Updated On: 18 Nov 2024 17:12 PM

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ICSI) സംഘടിപ്പിക്കുന്ന കമ്പനി സെക്രട്ടറി എക്സിക്യൂട്ടീവ് പ്രവേശന പരീക്ഷ (സിഎസ്ഇഇടി) ഫലം പ്രഖ്യാപിച്ചു. പരീക്ഷാർഥികൾക്ക് ഐസിഎസ്ഐയുടെ ഔദ്യോഗിക വെബ്സൈറ്റായ icsi.edu പ്രവേശിച്ച് ഫലം അറിയാൻ സാധിക്കുന്നതാണ്. ഈ മാസം നവംബർ ഒമ്പത് മുതൽ 11-ാം തീയതി വരെയായിരിന്നു ഐസിഎസ്ഐ പരീക്ഷ സംഘടിപ്പിച്ചത്. ബിരുദാനന്തര ബിരുദത്തിന് തുല്യമായി യുജിസി അംഗീകരിച്ചിരിക്കുന്ന കോഴിസാണ് സിഎസ്ഇഇടി.

സിഎസ്ഇഇടി ഫലം എങ്ങനെ അറിയാം?

  1. ഐസിഎസ്ഐയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കുക
  2. വെബ്സൈറ്റിൽ ഹോം പേജിൽ തന്നെ കാണുന്ന ICSI CSEET NOVEMBER 2024 RESULT എന്ന് ലിങ്കിൽ ക്ലിക്ക് ചെയ്യുക
  3. തുടർന്ന് പുതിയ പേജിൽ പ്രവേശിച്ച് ആപ്ലിക്കേഷൻ നമ്പറും ജനനതീയതി നിശ്ചിത കോളത്തിൽ രേഖപ്പെടുത്തി ലോഗിൻ ചെയ്യുക
  4. ശേഷം നിങ്ങൾക്ക് നിങ്ങളുടെ സിഎസ്ഇഇടി ഫലം അറിയാൻ സാധിക്കുന്നതാണ്
  5. ഭാവി ആവശ്യങ്ങൾക്കായി മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.

ALSO READ : KTET November 2024: പ്രായപരിധി ഇല്ല, നെ​ഗറ്റീവ് മാർക്കില്ല, കെ ടെറ്റ് എഴുതും മുമ്പ് അറിയേണ്ടതെല്ലാം…

സിഎസ്ഇഇടി പരീക്ഷ

ബിസിനസ് കമ്മ്യൂണിക്കേഷൻ, ലോജിക്കൽ റീസണിങ്, ലീഗൽ ആപ്റ്റിറ്റ്യൂഡ്, കറൻ്റ് അഫേഴ്സ് ആൻഡ് ക്വാണ്ടിറ്റിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇൻക്കണോമിക്സ് ആൻഡ് ബിസിനസ് എൻവയോൺമെൻ്റ് എന്നിങ്ങിന് നാല് വിഷയങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരീക്ഷ. ഓരോ വിഷയങ്ങൾക്കും 50 മാർക്ക് വീതമുള്ള മൾട്ടിപ്പിൾ ചോയിസ് ക്വൊസ്റ്റ്യൻ പരീക്ഷ രീതിയാണുള്ളത്, നെഗറ്റീവ് മാർക്കില്ല. ഓരോ പേപ്പറിനും 40 ശതമാനവും ആകെ 50 ശതമാനവും മാർക്ക് ഏറ്റവും കുറഞ്ഞത് നേടണം.

യോഗ്യത

12-ാം ക്ലാസാണ് യോഗ്യ, ഹയർ സക്കൻഡറി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കും പരീക്ഷയ്ക്ക് പങ്കെടുക്കാൻ സാധിക്കും. ഇനി ജനവരിയിലാണ് അടുത്ത പരീക്ഷ സംഘടിപ്പിക്കുക. കൂടാതെ ജൂലൈയിലും ഐസിഎസ്ഐ സിഎസ്ഇഇടി പരീക്ഷ സംഘടിപ്പിക്കുന്നതാണ്.

അതേസമയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ ഫൗണ്ടേഷൻ ലെവൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടൻ്റസ് ഓഫ് ഇന്ത്യ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻ്റസ് ഓഫ് ഇന്ത്യ എന്നീ വിഷയങ്ങളിൽ ബിരുദമുള്ളവർക്ക് 50 ശതമാനത്തിൽ മുകളിൽ മാർക്കുണ്ടെങ്കിൽ സിഎസ്ഇഇടി പരീക്ഷയ്ക്ക് പങ്കെടുക്കേണ്ട. ഇവർക്ക് നേരിട്ട് കോഴ്സിന് പ്രവേശനം നേടാൻ സാധിക്കുന്നതാണ്.