ICAI CA January 2025 Exam : സിഎ ജനുവരി സെഷൻ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാം, പരീക്ഷാ ഷെഡ്യൂൾ ഇങ്ങനെ…
ICAI CA Foundation, Inter January 2025 registrations: അപേക്ഷകർ 2024 നവംബർ 23-നകം സിഎ ഫൗണ്ടേഷൻ, ഇൻ്റർ പരീക്ഷകൾക്ക് അപേക്ഷിക്കണം.
ന്യൂഡൽഹി: സിഎ പഠനം സ്വപ്‌നം കണ്ട് അതിലൊരു കരിയറാണോ നിങ്ങൾ സ്വപ്‌നം കാണുന്നത്. എങ്കിൽ അതിനു തയ്യാറാകേണ്ട സമയമാണത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ സി എ ഫൗണ്ടേഷൻ ഇന്റർമീഡിയറ്റ് പരീക്ഷയുടെ ജനുവരി സെഷനു വേണ്ടിയുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുകയാണ്. ഔദ്യോഗിക വെബ്‌സൈറ്റായ icai.org യിൽ രജിസ്‌ട്രേഷൻ ലിങ്ക് ലഭ്യമാണ്.
അപേക്ഷകർ 2024 നവംബർ 23-നകം സിഎ ഫൗണ്ടേഷൻ, ഇൻ്റർ പരീക്ഷകൾക്ക് അപേക്ഷിക്കണം. ഈ സമയത്തിനകം അപേക്ഷിക്കാൻ കഴിയാത്തവർക്ക് 600 രൂപ ഫൈൻ അടച്ച് നവംബർ 26 വരെയും അപേക്ഷിക്കാൻ കഴിയും. അപേക്ഷ തിരുത്തുന്നതിന് നവംബർ 27 മുതൽ നവംബർ 29 സമയമുണ്ട്.
അപേക്ഷിക്കേണ്ട വിധം
- അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന്, ഉദ്യോഗാർത്ഥികൾ ആദ്യം ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
- ഹോംപേജിൽ ആപ്ലിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുക
- ഇത് ലോഗിൻ ക്രെഡൻഷ്യലുകൾ നിർമ്മിക്കുക.
- വിശദാംശങ്ങൾ സഹിതം ലോഗിൻ ചെയ്‌ത് ഫോം പൂരിപ്പിക്കുക
- ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക
- അപേക്ഷാ ഫീസ് അടയ്ക്കുക
- ഫോം സമർപ്പിക്കുക.
- കൺഫർമേഷൻ ഡൗൺലോഡ് ചെയ്ത് പ്രിൻ്റൗട്ട് എടുക്കണം.
പരീക്ഷാ ഷെഡ്യൂൾ
രണ്ടു ഘട്ടങ്ങളാണ് പരീക്ഷയ്ക്ക് ഉള്ളത്. പേപ്പർ 1, പേപ്പർ 2 പരീക്ഷകൾ മൂന്ന് മണിക്കൂർ ദൈർഘ്യമാണ് ഉള്ളത്. ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന പരീക്ഷ വൈകുന്നേരം 5 മണിക്ക് അവസാനിക്കും. പേപ്പർ 3, പേപ്പർ 4 എന്നിവ രണ്ട് മണിക്കൂർ നീണ്ടുനിൽക്കും. അത് ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ച് 4 മണിക്ക് അവസാനിക്കും.
ഇൻ്റർമീഡിയറ്റ് പരീക്ഷ എല്ലാ ദിവസവും മൂന്ന് മണിക്കൂർ നടത്തും. ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ച് 5 മണിക്ക് അവസാനിക്കും. കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കുന്നതിനും അറിയുന്നതിനും ഉദ്യോഗാർത്ഥികൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.