5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IBPS SO admit card 2024: ഐബിപിഎസ് അഡ്മിറ്റ് കാർഡ് എത്തി, പരീക്ഷ നവംബറിൽ, ഡൗൺലോഡ് ചെയ്യുന്നത് ഇങ്ങനെ…

IBPS SO admit card 2024 released: ഇത്തവണത്തെ െഎ ബി പി എസ് റിക്രൂട്ട്‌മെൻ്റ് ഡ്രൈവ് വഴി മൊത്തം 896 ഒഴിവുകൾ നികത്താനാണ് ലക്ഷ്യമിടുന്നത്.

IBPS SO admit card 2024: ഐബിപിഎസ് അഡ്മിറ്റ് കാർഡ് എത്തി, പരീക്ഷ നവംബറിൽ, ഡൗൺലോഡ് ചെയ്യുന്നത് ഇങ്ങനെ…
പ്രതീകാത്മക ചിത്രം (Image courtesy : IBPS.IN)
aswathy-balachandran
Aswathy Balachandran | Published: 01 Nov 2024 09:02 AM

ന്യൂഡൽഹി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (ഐ ബി പി എസ്) സ്പെഷ്യലിസ്റ്റ് ഓഫീസർ (എസ്ഒ) തസ്തികയിലേക്കുള്ള അഡ്മിറ്റ് കാർഡ് ഇന്ന് ഒക്ടോബർ 31 ന് പുറത്തിറക്കി. ibps.in എന്ന ഔദ്യോഗിക പോർട്ടലിൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ ലോഗിൻ ക്രെഡൻഷ്യലുകൾ നൽകിയാലാണ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ കഴിയുക. ഇതിനായി പരീക്ഷർത്ഥിക്ക് അവരുടെ രജിസ്ട്രേഷൻ നമ്പറോ റോൾ നമ്പറോ ജനനത്തീയതിയോ പാസ്‌വേഡോ ഉപയോഗിക്കണം.

പരീക്ഷാ അതോറിറ്റി നവംബർ 9-നാണ് എസ് ഒ യുടെ ഓൺലൈൻ എഴുത്തുപരീക്ഷ നടത്തുക. അപേക്ഷകർ കോൾ ലെറ്ററിനൊപ്പം സാധുവായ ഫോട്ടോയും ഐഡൻ്റിറ്റി കാർഡും പരീക്ഷാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകണം എന്ന് നിർബന്ധമുണ്ട്.

ALSO READ – നെറ്റ് കിട്ടിയില്ലേ… അടുത്ത പരീക്ഷ ഉടനെത്തും, കൂടുതൽ വിവരങ്ങൾ ഇങ്ങനെ…

ഇത്തവണത്തെ െഎ ബി പി എസ് റിക്രൂട്ട്‌മെൻ്റ് ഡ്രൈവ് വഴി മൊത്തം 896 ഒഴിവുകൾ നികത്താനാണ് ലക്ഷ്യമിടുന്നത്. എസ്ഒ തസ്തികയിലേക്കുള്ള ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് ഓൺലൈൻ എഴുത്തുപരീക്ഷയും തുടർന്ന് അഭിമുഖവും ഉണ്ടായിരിക്കും.

എങ്ങനെ ഡൗൺലോഡ് ചെയ്യാം?

 

  1. IBPS-ൻ്റെ ഔദ്യോഗിക വെബ്സൈറ്റായ ibps.in തുറക്കുക
  2. CRP-SPL XIV-നുള്ള ഓൺലൈൻ പ്രിലിമിനറി പരീക്ഷാ കോൾ ലെറ്റർ” എന്ന ലിങ്ക് കണ്ടെത്തുക
  3. ലിങ്കിൽ ക്ലിക്ക് ചെയ്താൽ IBPS SO പ്രിലിംസ് അഡ്മിറ്റ് കാർഡ് 2024 തുറക്കും
  4. രജിസ്ട്രേഷൻ നമ്പർ അല്ലെങ്കിൽ റോൾ നമ്പർ, പാസ്‌വേഡ് അല്ലെങ്കിൽ ജനനത്തീയതി തുടങ്ങിയ ലോഗിൻ ക്രെഡൻഷ്യലുകൾ നൽകുക
  5. അഡ്മിറ്റ് കാർഡിന്റെ പി ഡി എഫ് അപ്പോൾ ലഭ്യമാകും
  6. അഡ്മിറ്റ് കാർഡ് pdf ഡൗൺലോഡ് ചെയ്യുക
  7. ഭാവിയിലെ ആവശ്യത്തിനായി അഡ്മിറ്റ് കാർഡിൻ്റെ പ്രിൻ്റൗട്ട് എടുക്കുക