IBPS Job Notification 2024: ഐബിപിഎസില്‍ അവസരം; 896 സ്‌പെഷലിസ്റ്റ് ഓഫീസര്‍ ഒഴിവുകള്‍
IBPS Job Vacancy: ആഗസ്റ്റ് 21 വരെയാണ് അപേക്ഷിക്കാന്‍ സാധിക്കുക. അപേക്ഷിച്ചവര്‍ക്ക് ഒക്ടോബറില്‍ അഡ്മിറ്റ് കാര്‍ഡുകള്‍ ലഭ്യമാകും. നവംബറിലാണ് പ്രിലിമിനറി പരീക്ഷ ഉണ്ടാവുക.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷനില്‍ അവസരം. സ്‌പെഷലിസ്റ്റ് ഓഫീസര്‍ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ 896 ഒഴിവുകളാണ് ഉള്ളത്.
ഒഴിവുള്ള ബാങ്കുകള്‍
- ബാങ്ക് ഓഫ് ബറോഡ
- ബാങ്ക് ഓഫ് ഇന്ത്യ
- ബാങ്ക് ഓഫ് മഹാരാഷ്ട്ര
- കനറാ ബാങ്ക്
- സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ
- ഇന്ത്യന്‍ ബാങ്ക്
- ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്
- പഞ്ചാബ് നാഷണല്‍ ബാങ്ക്
- പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്
- യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ
Also Read: Railway Recruitment 2024: റെയില്‍വേ ജോലിയാണോ സ്വപ്‌നം കാണുന്നത്? എങ്കിലിതാ ഒരു മികച്ച അവസരം
അപേക്ഷിക്കേണ്ടത്
- ഐബിപിഎസിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക
- സിആര്‍പി എസ്ഒ എന്ന ഹോംപേജിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
- ഐബിപിഎസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുക
- ഫോം ഫില്‍ ചെയ്ത ശേഷം ഫീ അടയ്ക്കുക
- പ്രിന്റ് ഔട്ടെടുത്ത് സൂക്ഷിക്കുക
Also Read: Indian Army Recruitment: എഞ്ചിനീയറിങ് ബിരുദധാരികള്‍ക്ക് ഇന്ത്യന്‍ ആര്‍മിയില്‍ അവസരം
ആഗസ്റ്റ് 21 വരെയാണ് അപേക്ഷിക്കാന്‍ സാധിക്കുക. അപേക്ഷിച്ചവര്‍ക്ക് ഒക്ടോബറില്‍ അഡ്മിറ്റ് കാര്‍ഡുകള്‍ ലഭ്യമാകും. നവംബറിലാണ് പ്രിലിമിനറി പരീക്ഷ ഉണ്ടാവുക. ഡിസംബറിലായിരിക്കും മെയിന്‍ പരീക്ഷ. 2025 ജനുവരി അല്ലെങ്കില്‍ ഫെബ്രുവരിയില്‍ ഫലം പ്രസിദ്ധീകരിക്കും. ഫലം പ്രഖ്യാപനത്തിന് ഒരു മാസത്തിന് ശേഷമാകും അഭിമുഖം.
ആഗസ്റ്റ് ഒന്ന് 2024 ലേക്ക് 20 വയസോ അല്ലെങ്കില്‍ 30 വയസിന് മുകളിലോ ഉള്ളവരായിരിക്കരുത് അപേക്ഷകര്‍. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക htps://ibps.in/