IBPS Clerk Recruitment 2024: ഐബിപിഎസ് ക്ലർക്ക് : 6128 തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്

പ്രായപരിധി 20 മുതൽ 28 വയസ്സ് വരെയാണ് . പ്രായപരിധിയിൽ എസ്‌സി, എസ്ടി, ഒബിസി, പിഡബ്ല്യുഡി, വിമുക്തഭടന്മാർ എന്നിവർക്ക് ഇളവുണ്ട്. പ്രിലിമിനറി പരീക്ഷ, മെയിൻ, ഭാഷാ പ്രാവീണ്യം പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളുടെ തിരഞ്ഞെടുപ്പ്.

IBPS Clerk Recruitment 2024: ഐബിപിഎസ് ക്ലർക്ക് : 6128 തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്

IBPS Clerk registration last date (Photo Credit: merovingian/DigitalVision Vectors/Getty Images)

Updated On: 

21 Jul 2024 10:56 AM

ന്യൂഡൽഹി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ (ഐബിപിഎസ്) ക്ലറിക്കൽ കേഡർ തസ്തികയിലേക്കുള്ള രജിസ്ട്രേഷൻ വിൻഡോ ഇന്നുകൂടിയേ ഓപ്പണായിരിക്കു. അതായത് അപേക്ഷകൾ ഇന്നുകൂടി സമർപ്പിക്കാം. ibps.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ മൊത്തം 6,128 ഒഴിവുകളിലേക്കാണ് ഐബിപിഎസ് ക്ലർക്ക് 2024 വിജ്ഞാപനം പുറത്തിറക്കിയത്. 2024 ലെ IBPS ക്ലാർക്ക് ഒഴിവിലേക്ക് രജിസ്റ്റർ ചെയ്യുന്നതിന് അപേക്ഷകർക്ക് അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ സാധുവായ ബാച്ചിലേഴ്സ് ബിരുദം ഉണ്ടായിരിക്കണം.

പ്രായപരിധി 20 മുതൽ 28 വയസ്സ് വരെയാണ് . പ്രായപരിധിയിൽ എസ്‌സി, എസ്ടി, ഒബിസി, പിഡബ്ല്യുഡി, വിമുക്തഭടന്മാർ എന്നിവർക്ക് ഇളവുണ്ട്. പ്രിലിമിനറി പരീക്ഷ, മെയിൻ, ഭാഷാ പ്രാവീണ്യം പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളുടെ തിരഞ്ഞെടുപ്പ്.

ALSO READ – നീറ്റ് യു ജി മാര്‍ക്കുകള്‍ പ്രസിദ്ധീകരിച്ചു; നഗരങ്ങളും കേന്ദ്രങ്ങളും തിരിച്ചുള്ള ഫലം എങ്ങനെ പരിശോധിക്കാം

എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം?

  • ഘട്ടം 1: IBPS-ൻ്റെ ഔദ്യോഗിക വെബ്സൈറ്റ് ibps.in സന്ദർശിക്കുക
  • ഘട്ടം 2: ഹോംപേജിലെ ക്ലറിക്കൽ കേഡർ രജിസ്ട്രേഷൻ പേജിലേക്ക് നാവിഗേറ്റ് ചെയ്യുക
  • ഘട്ടം 3: CRP – Clerks XIV ലിങ്കിന് കീഴിലുള്ള കോമൺ റിക്രൂട്ട്‌മെൻ്റ് പ്രക്രിയയ്ക്കായി ഓൺലൈനായി അപേക്ഷിക്കുക.
  • ഘട്ടം 4: ലിങ്കിൽ ക്ലിക്ക് ചെയ്താൽ അപേക്ഷാ ഫോം തുറക്കും
  • ഘട്ടം 5: വ്യക്തിപരം ഉൾപ്പെടെ എല്ലാ വിശദാംശങ്ങളും രേഖപ്പെടുത്തി ഫോം പൂരിപ്പിക്കുക
  • ഘട്ടം 6: അപേക്ഷാ ഫീസ് അടയ്ക്കുക
  • ഘട്ടം 7: ഫോട്ടോയും ഒപ്പും ഉൾപ്പെടെ സ്കാൻ ചെയ്ത എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക
  • ഘട്ടം 8: രജിസ്ട്രേഷൻ ഫോം സമർപ്പിക്കുക, കൂടുതൽ റഫറൻസിനായി സ്ഥിരീകരണ പേജ് ഡൗൺലോഡ് ചെയ്യുക.

പരീക്ഷാ അതോറിറ്റി 2024 ഓഗസ്റ്റ് 24, 25, 31 തീയതികളിൽ IBPS ക്ലർക്ക് പ്രിലിംസ് പരീക്ഷ നടത്തും. പ്രിലിമിനറി പാസാകുന്ന ഉദ്യോഗാർത്ഥികളെ 2024 ഒക്ടോബർ 13-ന് ഷെഡ്യൂൾ ചെയ്യുന്ന IBPS ക്ലാർക്ക് മെയിൻ പരീക്ഷയിലേക്ക് ഷോർട്ട്‌ലിസ്റ്റ് ചെയ്യും.

ക്ഷീണം അകറ്റാൻ ഇവയാണ് ബെസ്റ്റ്
'ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്'; കരീന കപൂർ
പ്രമേഹ രോഗികൾക്ക് മാതളനാരങ്ങ കഴിക്കാമോ?
സഞ്ജു ഔട്ട്, പന്ത് ഇൻ; ചാമ്പ്യൻസ് ട്രോഫി ടീം സാധ്യത