IBPS Recruitment: ബാങ്ക് ജോലി നോക്കുന്നവർ മറക്കരുത്, ഐബിപിഎസ് അവസാന തീയതി
896 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഐ.ബി.പി.എസിന്റെ( https://www.ibps.in/)ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. പ്രായപരിധി: ഓഗസ്റ്റ് 1-ന് പ്രായം 20-നും 30-നുമിടയിലായിരിക്കണം.
വിവിധ ബാങ്കുകളിലെ പ്രൊബേഷനറി ഓഫീസേഴ്സ് / മാനേജ്മെന്റ് ട്രെയ്നി/ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവുകളിലേക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്) വഴി അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്. 896 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഐ.ബി.പി.എസിന്റെ( https://www.ibps.in/)ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. പ്രായപരിധി: ഓഗസ്റ്റ് 1-ന് പ്രായം 20-നും 30-നുമിടയിലായിരിക്കണം.
തിരഞ്ഞെടുപ്പ് രീതികള്‍
1) പ്രിലിമനറി പരീക്ഷ
2) മെയിന്‍സ് എഴുത്തുപരീക്ഷ
3) അഭിമുഖം
4) ഡോക്യുമെന്റ് വേരിഫിക്കേഷന്‍
5) മെഡിക്കല്‍ എക്സാമിനേഷന്‍
നിയമനം ഈ ബാങ്കുകളിലേക്ക്
ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, പഞ്ചാബ് & സിന്ദ് ബാങ്ക്, UCO ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ
അപേക്ഷാ ഫീസ്
ജനറല്‍/ഒബിസി/ഇഡബ്ല്യുഎസ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് 850 രൂപയും എസ്സി/എസ്ടി/ശാരീരിക വൈകല്യമുള്ളവര്‍ക്ക് 175 രൂപയുമാണ്.