5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

HPCL Recruitment : ഇത് തന്നെ അവസരം; എച്ച്പിസിഎല്ലില്‍ ജൂനിയര്‍ എക്‌സിക്യൂട്ടിവാകാം; നിരവധി ഒഴിവുകള്‍

HPCL Junior Executive 2025 Recruitment : അണ്‍ റിസര്‍വ്ഡ്, ഒബിസി-എന്‍സി, ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് ഡിപ്ലോമയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് മതി. മെക്കാനിക്കല്‍-130, ഇലക്ട്രിക്കല്‍-65, ഇന്‍സ്ട്രുമെന്റേഷന്‍-37, കെമിക്കല്‍-2 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്

HPCL Recruitment : ഇത് തന്നെ അവസരം; എച്ച്പിസിഎല്ലില്‍ ജൂനിയര്‍ എക്‌സിക്യൂട്ടിവാകാം; നിരവധി ഒഴിവുകള്‍
Representational ImageImage Credit source: Getty
jayadevan-am
Jayadevan AM | Published: 22 Jan 2025 18:01 PM

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡി(എച്ച്പിസിഎല്‍)ല്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, കെമിക്കല്‍ വിഭാഗങ്ങളില്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അതത് എഞ്ചിനീയറിങ് വിഷയങ്ങളില്‍ മൂന്ന് വര്‍ഷത്തെ റെഗുലര്‍ ഡിപ്ലോമയാണ് അപേക്ഷിക്കാനുള്ള യോഗ്യത. പരിചയസമ്പത്ത് ആവശ്യമില്ല. ഫെബ്രുവരി 14 വരെ അപേക്ഷിക്കാം. 30000 മുതല്‍ 120000 വരെയാണ് പേ സ്‌കെയില്‍. സംവരണില്ലാത്ത വിഭാഗങ്ങള്‍, ഒബിസി-എന്‍സി, ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് ഡിപ്ലോമയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് മതി. മെക്കാനിക്കല്‍-130, ഇലക്ട്രിക്കല്‍-65, ഇന്‍സ്ട്രുമെന്റേഷന്‍-37, കെമിക്കല്‍-2 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്. 25 വയസാണ് പ്രായപരിധി.

വേണ്ട യോഗ്യതകള്‍-എഞ്ചിനീയറിംഗ് ഡിപ്ലോമ

  1. മെക്കാനിക്കല്‍-മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്
  2. ഇലക്ട്രിക്കല്‍-ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്
  3. ഇന്‍സ്ട്രുമെന്റേഷന്‍-ഇന്‍സ്ട്രുമെന്റേഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍ & കണ്‍ട്രോള്‍,
  4. ഇന്‍സ്ട്രുമെന്റേഷന്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്
  5. കെമിക്കല്‍-കെമിക്കല്‍ എഞ്ചിനീയറിംഗ്, കെമിക്കല്‍ ടെക്‌നോളജി

കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, ഗ്രൂപ്പ് ടാസ്‌ക് അല്ലെങ്കില്‍ ഗ്രൂപ്പ് ഡിസ്‌കഷന്‍, സ്‌കില്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയാണ് നിയമനപ്രക്രിയയിലെ കടമ്പകള്‍. ഓണ്‍ലൈന്‍ പരീക്ഷയില്‍ ജനറല്‍ ആപ്ടിറ്റിയൂഡ്, ടെക്‌നിക്കല്‍/പ്രൊഫഷണല്‍ നോളജ് എന്നീ രണ്ട് വിഭാഗങ്ങളുണ്ടാകും. ഇത് ഒബ്ജക്ടീവ് പരീക്ഷയായിരിക്കും. ജനറല്‍ ആപ്ടിറ്റിയൂഡില്‍ ഇംഗ്ലീഷ് ഭാഷ, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് & ഇന്റലക്ച്വല്‍ പൊട്ടന്‍ഷ്യല്‍ ടെസ്റ്റ് (ലോജിക്കല്‍ റീസണിങ്, ഡേറ്റ ഇന്റര്‍പ്രെടേഷന്‍) എന്നിവ ഉണ്ടായിരിക്കും.

ഓണ്‍ലൈന്‍ പരീക്ഷ പാസാകുന്നവരെ ഗ്രൂപ്പ് ടാസ്‌ക് അലല്ലെങ്കില്‍ ഗ്രൂപ്പ് ഡിസ്‌കഷന്‍, സ്‌കില്‍ ടെസ്റ്റ് എന്നിവയ്ക്ക് വിളിക്കും. ഇതും വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ അഭിമുഖത്തിന് വിളിക്കും. പ്രീ-എംപ്ലോയ്‌മെന്റ് മെഡിക്കല്‍ എക്‌സാമിനേഷനും ഉണ്ടായിരിക്കും. സിലബസുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കുമെന്ന് എച്ച്പിസിഎല്‍ അറിയിച്ചു.

തിരഞ്ഞെടുക്കപ്പെടുന്നവരെ ബിസിനസ് യൂണിറ്റിലോ, കോര്‍പറേഷന്റെ ഏതെങ്കിലും മാര്‍ക്കറ്റിംഗ് ഡിവിഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലോ നിയമിക്കും. നിലവില്‍ പിഒഎല്‍ സപ്ലെ ലൊക്കേഷന്‍സ്, എല്‍പിജി പ്ലാന്റ്‌സ്, പൈപ്‌ലൈന്‍സ്, ഏവിയേഷന്‍ സര്‍വീസ് ഫസിലിറ്റിസ്, ല്യൂബ് പ്ലാന്റ്‌സ് തുടങ്ങിയവിടങ്ങളിലാണ് ഒഴിവുകളുള്ളത്.

Read Also : കൃഷി ഓഫീസറാകാം, പി.എസ്.സി വിളിക്കുന്നു; യോഗ്യതകള്‍ ഇത്ര മാത്രം

നിയമിക്കപ്പെടുന്നവര്‍ ഒരു വര്‍ഷത്തേക്ക് പ്രൊബേഷനിലായിരിക്കും. പ്രൊബേഷന്‍ കാലയളവ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ കമ്പനി പോളിസി പ്രകാരം കണ്‍ഫര്‍മേഷന്‍ നല്‍കും. പ്രൊബേഷന്‍ കാലയളവിലെ ആദ്യ ആറു മാസത്തില്‍ മാസം 5000 രൂപ റീടെന്‍ഷന്‍ തുകയായി ഈടാക്കും. എന്നാല്‍ കണ്‍ഫര്‍മേഷന് ശേഷം ഈ പണം തിരികെ നല്‍കും.

ആകെയുള്ള 234 ഒഴിവുകളില്‍ എസ്‌സിക്ക് 35, എസ്ടിക്ക് 17, ഒബിസി-എന്‍സി വിഭാഗത്തില്‍ 63, ഇഡബ്ല്യുഎസിന് 23, അണ്‍ റിസര്‍വ്ഡ്-96 എന്നിങ്ങനെയാണ് ഒഴിവുകള്‍ നീക്കിവച്ചിരിക്കുന്നത്. എച്ച്പിസിഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ കരിയര്‍ വിഭാഗത്തില്‍ പ്രവേശിച്ച് അപേക്ഷ അയക്കാം. അപേക്ഷ അയക്കുന്നതിന് മുമ്പ് വിജ്ഞാപനം വിശദമായി വായിച്ച് മനസിലാക്കണം. അണ്‍ റിസര്‍വ്ഡ്, ഒബിസി-എന്‍സി, ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് 1180 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് ഫീസില്ല.