HPCL Graduate Apprentice : എച്ച്പിസിഎല്ലില്‍ ഗ്രാജ്വേറ്റ് അപ്രന്റീസാകാം; യോഗ്യതയും നടപടിക്രമങ്ങളും ഇപ്രകാരം

HPCL Graduate Apprentice Trainee Notification Out : 25000 രൂപ പ്രതിമാസം സ്റ്റൈപ്പൻഡ് ലഭിക്കും. ഇതില്‍ 20,500 രൂപ എച്ച്പിസിഎല്‍ നല്‍കും. 4500 രൂപ ഡിബിടി സ്‌കീം പ്രകാരം കേന്ദ്രസര്‍ക്കാര്‍ നേരിട്ട് നല്‍കുന്നതാണ്. നാഷണൽ അപ്രൻ്റീസ്ഷിപ്പ് ട്രെയിനിംഗ് സ്കീം വെബ് പോർട്ടലിലും ബോർഡ് ഓഫ് അപ്രൻ്റീസ്ഷിപ്പ് ട്രെയിനിംഗിലും രജിസ്റ്റർ ചെയ്ത് അംഗീകാരം നേടിയിട്ടുള്ളവരെയാണ്‌ അപ്രൻ്റീസ്ഷിപ്പ് പരിശീലനത്തിന് തിരഞ്ഞെടുക്കുന്നതിന് പരിഗണിക്കുന്നത്

HPCL Graduate Apprentice : എച്ച്പിസിഎല്ലില്‍ ഗ്രാജ്വേറ്റ് അപ്രന്റീസാകാം; യോഗ്യതയും നടപടിക്രമങ്ങളും ഇപ്രകാരം

Apply Now

Published: 

07 Jan 2025 14:30 PM

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡില്‍ ഗ്രാജ്വേറ്റ് അപ്രൻ്റീസ് ട്രെയിനികളാകാന്‍ അവസരം. ഡിസംബര്‍ 30ന് ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ആരംഭിച്ചിരുന്നു. ജനുവരി 13 വരെ അപേക്ഷിക്കാം. 18 വയസ് മുതല്‍ 25 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്‌സി-എസ്ടി വിഭാഗങ്ങള്‍ക്ക്‌ അഞ്ച് വര്‍ഷവും, ഒബിസി-എന്‍സിക്ക് മൂന്ന് വര്‍ഷവും, പിഡബ്ല്യുബിഡിക്ക് 10 വര്‍ഷവും പ്രായപരിധിയില്‍ ഇളവ് അനുവദിക്കും. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കെമിക്കൽ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ, ഇന്‍സ്ട്രുമെന്റേഷന്‍, കമ്പ്യൂട്ടർ സയൻസ്/ഐടി, പെട്രോളിയം എഞ്ചിനീയറിംഗ് എന്നിവയില്‍ ഗ്രാജ്വേറ്റ് അപ്രന്റീസ് (എഞ്ചിനീയറിംഗ്) ആകാം.

സിവിൽ/ മെക്കാനിക്കൽ/ കെമിക്കൽ/ഇലക്‌ട്രിക്കൽ/ ഇലക്ട്രിക്കൽ & ഇലക്‌ട്രോണിക്‌സ്/ ഇലക്‌ട്രോണിക്‌സ് & ടെലികമ്മ്യൂണിക്കേഷൻ/ ഇൻസ്ട്രുമെൻ്റേഷൻ/ കമ്പ്യൂട്ടർ സയൻസ്/ഐടി/ പെട്രോളിയം എഞ്ചിനീയറിംഗ് എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദമാണ് യോഗ്യത. ജനറൽ, ഒബിസി-എൻസി, ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് കുറഞ്ഞത് 60 ശതമാനം മാര്‍ക്കുണ്ടായിരിക്കണം. എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി എന്നിവയ്ക്ക് 50 ശതമാനമാണ് വേണ്ടത്.

25000 രൂപ പ്രതിമാസം സ്റ്റൈപ്പൻഡ് ലഭിക്കും. ഇതില്‍ 20,500 രൂപ എച്ച്പിസിഎല്‍ നല്‍കും. 4500 രൂപ ഡിബിടി സ്‌കീം പ്രകാരം കേന്ദ്രസര്‍ക്കാര്‍ നേരിട്ട് നല്‍കുന്നതാണ്. നാഷണൽ അപ്രൻ്റീസ്ഷിപ്പ് ട്രെയിനിംഗ് സ്കീം (NATS 2.0) വെബ് പോർട്ടലിലും ബോർഡ് ഓഫ് അപ്രൻ്റീസ്ഷിപ്പ് ട്രെയിനിംഗി(BOAT)ലും രജിസ്റ്റർ ചെയ്ത് അംഗീകാരം നേടിയിട്ടുള്ളവരെയാണ്‌ അപ്രൻ്റീസ്ഷിപ്പ് പരിശീലനത്തിന് തിരഞ്ഞെടുക്കുന്നതിന് പരിഗണിക്കുന്നത്.

സിവിൽ/മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/ഇലക്‌ട്രിക്കൽ & ഇലക്ട്രോണിക്‌സ്/കെമിക്കൽ/ഇലക്‌ട്രോണിക്‌സ് & ടെലികമ്മ്യൂണിക്കേഷൻ/ഇൻസ്ട്രുമെൻ്റേഷൻ/കമ്പ്യൂട്ടർ സയൻസ്/ഐടി/പെട്രോളിയം വിഭാഗങ്ങളിൽ 2022 ഏപ്രില്‍ ഒന്നിന് ശേഷം എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. 2022 ഏപ്രില്‍ ഒന്നിന് മുമ്പ് എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് അപ്രൻ്റീസ്ഷിപ്പ് പരിശീലനത്തിന് അർഹതയില്ല.

യോഗ്യതകള്‍ക്ക്‌ ബോർഡ് ഓഫ് ടെക്നിക്കൽ എജ്യുക്കേഷൻ/ യുജിസി/എഐസിടിഇ അല്ലെങ്കിൽ നിലവിലുള്ള നിയമങ്ങൾക്കനുസൃതമായി അംഗീകാരമുണ്ടായിരിക്കണം. മുമ്പ് അപ്രന്റീസായിരുന്നവരോ മറ്റെവിടെയെങ്കിലും അപ്രൻ്റിസ്‌ഷിപ്പ് പരിശീലനം നേടുന്നവരോ എന്‍എടിഎസ്‌ പോർട്ടലിൽ 1961ലെ അപ്രൻ്റീസ് ആക്‌ട് പ്രകാരം മറ്റേതെങ്കിലും ഓർഗനൈസേഷനുമായി അപ്രൻ്റീസ്‌ഷിപ്പ് കരാർ ഉള്ളവരോ ആയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാനാകില്ല. ഒരു വർഷമോ അതിൽ കൂടുതലോ പ്രവൃത്തി പരിചയമുള്ളവരും അപേക്ഷിക്കാൻ അർഹതയില്ല.

Read Also : രാജ്യത്തെ മികച്ച വിഭ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചാലോ? സിയുഇടി പിജി അപേക്ഷ ക്ഷണിച്ചു

എച്ച്പിസിഎൽ തീരുമാനിച്ച കട്ട് ഓഫ് മാർക്ക് അനുസരിച്ച് മെറിറ്റ് ലിസ്റ്റിൻ്റെ ക്രമത്തിൽ ഉദ്യോഗാർത്ഥികളെ അഭിമുഖത്തിന് വിളിക്കും. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ തന്നെ അഭിമുഖം നടത്താനാണ് തീരുമാനം. എഞ്ചിനീയറിംഗ് ബിരുദത്തിൻ്റെ അക്കാദമിക് ഫലങ്ങളും ഇൻ്റർവ്യൂവിലെ സ്കോറുകളും അടിസ്ഥാനമാക്കി മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും. എച്ച്പിസിഎല്‍ മാനദണ്ഡങ്ങള്‍ പ്രകാരം മെഡിക്കല്‍ ഫിറ്റ്‌നസ് ഉണ്ടായിരിക്കണം. പ്രായം, യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന രേഖകളും ഹാജരാക്കേണ്ടി വരും.

http://jobs.hpcl.co.in/Recruit_New/recruitlogin.jsp എന്ന അപ്രൻ്റീസ് ആപ്ലിക്കേഷൻ ലിങ്കില്‍ ആദ്യം രജിസ്റ്റർ ചെയ്യണം. ‘സൈന്‍ അപ്പ് ഫോര്‍ ന്യൂ രജിസ്‌ട്രേഷന്‍’ എന്ന ഓപ്ഷണാണ് ഇവിടെ തിരഞ്ഞെടുക്കേണ്ടത്. രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ ലോഗിൻ, പാസ്വേഡ് എന്നിവയുടെ വിശദാംശങ്ങൾ അവർക്ക് ലഭിക്കും. തുടര്‍ന്ന് ഇമെയില്‍ ഐഡി, രജിസ്‌ട്രേഷനിലൂടെ ലഭിച്ച പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ച്‌ http://jobs.hpcl.co.in/Recruit_New/recruitlogin.jsp എന്ന ലിങ്കില്‍ സൈന്‍ ഇന്‍ ചെയ്യണം. തുടര്‍ന്നാണ് ആപ്ലിക്കേഷന്‍ പൂരിപ്പിക്കേണ്ടത്. എച്ച്പിസിഎല്ലിന്റെ വെബ്‌സൈറ്റില്‍ അപ്രന്റീഷിപ്പുമായി ബന്ധപ്പെട്ട വിശദമായ വിജ്ഞാപനം നല്‍കിയിട്ടുണ്ട്. ഇത് വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രമേ അയക്കാവൂ.

Related Stories
CBSE Board Exams: സിബിഎസ്ഇ ബോർഡ് പരീക്ഷ ഇനി മുതൽ വർഷത്തിൽ രണ്ടുതവണ; സെമസ്റ്റർ സംവിധാനവും പരി​ഗണനയിൽ
UGC Revised Guidelines: യുജിസി മാർഗരേഖയിൽ ആശങ്ക; ‘അക്കാദമിക്ക് ഗുണനിലവാരം തകർക്കും’; കേരളം കോടതിയിലേക്ക്
India AI Mission : ഇന്ത്യയുടെ എഐ മിഷനിൽ പങ്ക് ചേർന്ന് മൈക്രോസോഫ്റ്റ്; 2026നുള്ളിൽ അഞ്ച് ലക്ഷം പേർക്ക് പരിശീലനം നൽകും
Railway Recruitment 2025: റെയിൽവേയിൽ 1036 ഒഴിവുകൾ, പത്താം ക്ലാസ് പാസായവർക്കും ജോലി; 47,600 രൂപ വരെ ശമ്പളം, അപേക്ഷിക്കേണ്ടത് ഇങ്ങനെ
Kerala School Holiday : എല്ലാവരും ഹാപ്പി അല്ലേ! നാളെ ഈ ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
CUET PG: രാജ്യത്തെ മികച്ച വിഭ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചാലോ? സിയുഇടി പിജി അപേക്ഷ ക്ഷണിച്ചു
ഇടതുകയ്യില്‍ വാച്ച് കെട്ടുന്നത് എന്തിനാണെന്ന് അറിയാമോ?
ഇവ കഴിക്കരുതേ! നിങ്ങളുടെ പല്ലിനെ അപകടത്തിലാക്കും
12 വർഷത്തിനിടെ ഏറ്റവും മോശം അവസ്ഥയിൽ വിരാട് കോലി
എല്ലുകളെ ബലമുള്ളതാക്കാൻ ഇവ ശീലമാക്കാം