Study abroad: മികച്ച വിദേശ സർവ്വകലാശാലകളിൽ പഠിക്കണോ? ഐഇഎൽടിഎസ് ഫലങ്ങൾ ഇങ്ങനെ അയച്ചു നോക്കൂ…
IELTS results to international universities: അപേക്ഷകർക്ക് ഓൺലൈനായും ഓഫ്‌ലൈനായും രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കഴിയും. പരീക്ഷ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ, അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഒരു ഫീസ് അടയ്‌ക്കേണ്ടതുണ്ട്.
ന്യൂഡൽഹി: ഇൻ്റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം (ഐ ഇ എൽ ടി എസ്) ഒരു സ്റ്റാൻഡേർഡ് ഇംഗ്ലീഷ് പരീക്ഷയാണ്. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ പഠിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്ന, ഇംഗ്ലീഷ് മാതൃഭാഷ അല്ലാത്ത രാജ്യക്കാർക്ക് ഭാഷയിലുള്ള കഴിവ് തെളിയിച്ച് യോഗ്യത നേടാൻ സഹായിക്കുന്ന പരീക്ഷയാണ് ഇത്.
IELTS രജിസ്ട്രേഷൻ പ്രക്രിയ വർഷം മുഴുവനും നടക്കുന്നു. അപേക്ഷകർക്ക് ഓൺലൈനായും ഓഫ്‌ലൈനായും രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കഴിയും. പരീക്ഷ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ, അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഒരു ഫീസ് അടയ്‌ക്കേണ്ടതുണ്ട്.
ഫലം ഓൺലൈനായാണ് പ്രഖ്യാപിക്കുന്നത്. ഐ ഇ എൽ ടി എസിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഫലം പരിശോധിക്കാം. ഉദ്യോഗാർത്ഥികൾക്ക് അവരുടെ സ്കോറുകൾ മൊത്തം അഞ്ച് സർവ്വകലാശാലകളിലേക്ക് ആയി അയക്കാൻ കഴിയും.
ALSO READ – പരാതികൾ പരിഹരിച്ചു, കീം മൂന്നാം ഘട്ട അലോട്ട്‌മെന്‍റ് പട്ടിക തിരുത്തി പുറത്തിറക്കി
രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കുമ്പോൾ തന്നെ ഉദ്യോഗാർത്ഥികൾക്ക് സർവകലാശാലകൾ തിരഞ്ഞെടുക്കാം.
എങ്ങനെ അയയ്ക്കാം?
- യൂണിവേഴ്സിറ്റി ആവശ്യപ്പെടുന്ന സ്കോർ എത്രയെന്നു നോക്കുക: യൂണിവേഴ്സിറ്റിയുടെ IELTS സ്കോർ ആവശ്യകതകൾ പരിശോധിക്കുകയും
- ടെസ്റ്റ് റിപ്പോർട്ട് ഫോം നമ്പർ നേടുക: IELTS ടെസ്റ്റ് റിപ്പോർട്ട് ഫോമിൽ TRF നമ്പർ കണ്ടെത്തുക.
- സർവ്വകലാശാലകൾ തിരഞ്ഞെടുക്കുക: നിങ്ങളുടെ സ്കോറുകൾ അയയ്ക്കാൻ ആഗ്രഹിക്കുന്ന സർവ്വകലാശാലകൾ തിരഞ്ഞെടുക്കുക.
- ടെസ്റ്റ് സെൻ്ററുമായി ബന്ധപ്പെടുക: ടെസ്റ്റ് നടത്തിയ ഐ ഇ എൽ ടി എസ് ടെസ്റ്റ് സെൻ്ററിൽ എത്തി- TRF നമ്പർ, യൂണിവേഴ്സിറ്റി പേരുകൾ, വിലാസങ്ങൾ, സ്കോറുകൾ പങ്കിടാനുള്ള സമ്മതം എന്നിവ നൽകുക.
- ഇലക്‌ട്രോണിക് സ്‌കോർ സമർപ്പിക്കൽ: യൂണിവേഴ്‌സിറ്റി ഇലക്‌ട്രോണിക് സ്‌കോറുകൾ സ്വീകരിക്കുകയാണെങ്കിൽ, പരീക്ഷാകേന്ദ്രം നേരിട്ട് അയയ്‌ക്കും.
- പേപ്പർ സ്കോർ സമർപ്പിക്കൽ: സർവകലാശാലയ്ക്ക് പേപ്പർ സ്കോറുകൾ ആവശ്യമാണെങ്കിൽ, പരീക്ഷാ കേന്ദ്രം തപാലിൽ അയയ്ക്കും.
- ആവശ്യമായ ഫീസ് അടയ്‌ക്കുക: സ്‌കോർ പുനഃസമർപ്പണത്തിനായി ചില ടെസ്റ്റ് സെൻ്ററുകൾ, നിരക്ക് ഈടാക്കിയേക്കാം.
- സ്‌കോറുകൾ ട്രാക്കുചെയ്യുക: അവർക്ക് സ്‌കോറുകൾ ലഭിച്ചുവെന്ന് സ്ഥിരീകരിക്കുക.