Ambani International School Fees: കിൻ്റർഗാർട്ടൻ മുതൽ പ്ലസ്ടു വരെ, ഒന്നേമുക്കാൽ ലക്ഷം രൂപ ഫീസ്! അംബാനി സ്കൂളിൽ പ്രിഥ്വിരാജിൻ്റെ മകളുടെ ഫീസ്?
Dhirubhai Ambani International School Fees Per Month: സെയ്ഫ് അലിഖാൻ്റെയും കരീന കപൂറിൻ്റെയും പുറകിലായി ഇരിക്കുന്ന പൃഥ്വിയുടെയും സുപ്രിയയുടെയും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഷാറുഖ് ഖാൻ, ഐശ്വര്യ റായ്– അഭിഷേക് ബച്ചൻ, കരൺ ജോഹർ, ഷാഹിദ് കപൂർ, കരീന കപൂർ എന്നിവരുൾപ്പെടെയുള്ള ബോളിവുഡ് താരങ്ങളുടെ മക്കൾ പഠിക്കുന്നത് ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിലാണ്. എല്ലാ വർഷവും ഡിസംബറിൽ നടക്കുന്ന ധീരുഭായ് അംബാനി ഇൻ്റർനാഷണൽ സ്‌കൂളിൻ്റെ (DAIS) വാർഷിക ദിന ചടങ്ങ് താരനിബിഡമായ ഒരു പരിപാടി കൂടിയാണ്.
അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്ത വിഷയങ്ങളിൽ ഒന്നാണ് അംബാനി സ്കൂളും അവിടെ പഠിക്കുന്ന താരങ്ങളുടെ മക്കളും. അതിൽ നടൻ പ്രിഥ്വിരാജിൻ്റെ മകളുടെ സ്കൂൾ വിശേഷങ്ങളും ഉൾപ്പെടുന്നു. നടൻ പൃഥ്വിരാജ് മുംബൈയിൽ രണ്ടാമത്തെ ഫ്ലാറ്റും സ്വന്തമാക്കിയ വാർത്തയും ആരാധകർ ചർച്ച ചെയ്ത വിഷയങ്ങളിൽ ഒന്നാണ്. മുംബൈയിലെ ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്‌കൂൾ വാർഷികം ആണ് പ്രിഥ്വിരാജിൻ്റെ മകൾ അലംകൃതയുടെ സ്കൂൾ വിശേഷങ്ങൾ ചർച്ച ചെയ്യാൻ കാരണമായത്. ഷാറുഖ് ഖാൻ, ഷാഹിദ് കപൂർ, കരൺ ജോഹർ, സെയ്ഫ് അലിഖാൻ, കരീന കപൂർ തുടങ്ങി നിരവധിപ്പേർക്കൊപ്പം പ്രിഥ്വിരാജിനെയും സുപ്രിയയെയും കണ്ടതോടെയാണ് സംഭവം വൈറലായത്.
സെയ്ഫ് അലിഖാൻ്റെയും കരീന കപൂറിൻ്റെയും പുറകിലായി ഇരിക്കുന്ന പൃഥ്വിയുടെയും സുപ്രിയയുടെയും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഷാറുഖ് ഖാൻ, ഐശ്വര്യ റായ്– അഭിഷേക് ബച്ചൻ, കരൺ ജോഹർ, ഷാഹിദ് കപൂർ, കരീന കപൂർ എന്നിവരുൾപ്പെടെയുള്ള ബോളിവുഡ് താരങ്ങളുടെ മക്കൾ പഠിക്കുന്നത് ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിലാണ്. എല്ലാ വർഷവും ഡിസംബറിൽ നടക്കുന്ന ധീരുഭായ് അംബാനി ഇൻ്റർനാഷണൽ സ്‌കൂളിൻ്റെ (DAIS) വാർഷിക ദിന ചടങ്ങ് താരനിബിഡമായ ഒരു പരിപാടി കൂടിയാണ്. മുംബൈയിൽ സ്ഥിതി ചെയ്യുന്ന ഇഷ അംബാനിയുടെ നേതൃത്വത്തിലുള്ള സ്കൂളിൻ്റെ വാർഷിക ദിന ചടങ്ങ് അടുത്തിടെ ആഘോഷിച്ചിരുന്നു.
ജാൻവി കപൂർ, സുഹാന ഖാൻ, ഖുഷി കപൂർ, ഇബ്രാഹിം അലി ഖാൻ, ആര്യൻ ഖാൻ, സാറ ടെണ്ടുൽക്കർ, നൈസ ദേവ്ഗൺ, അനന്യ പാണ്ഡെ എന്നിവരും അമ്പാനി സ്കൂളിൽ തന്നെയാണ് പഠിച്ചത്. ഇപ്പോഴിതാ സെലിബ്രിറ്റി സ്റ്റാർ കിഡ്സ് പഠിക്കുന്ന അംബാനി സ്കൂളിൽ ഒരു മാസം ഈടാക്കുന്ന ഫീസും മറ്റ് കാര്യങ്ങളുമാണ് പുറത്തുവരുന്നത്. സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ് ഇവിടുത്തെ ഫീസ്. എന്നിരുന്നാലും, അഭിമാനകരമായ സ്കൂൾ പ്രതിമാസം ഈടാക്കുന്നത് എത്രയാണെന്ന് നിങ്ങൾക്കറിയാമോ. ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം വാഗ്ദാനം ചെയ്തുകൊണ്ട് 2003 ൽ സ്ഥാപിച്ചതാണ് ധീരുഭായ് അംബാനി ഇൻ്റർനാഷണൽ സ്കൂൾ (DAIS).
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, ധീരുഭായ് അംബാനി ഇൻ്റർനാഷണൽ സ്‌കൂളിൻ്റെ 2023-2024 അധ്യയന വർഷത്തേക്കുള്ള ഫീസ് ഘടന കിൻ്റർഗാർഡനിൽ മാത്രം 1,400,000 രൂപയിൽ നിന്ന് 2,000,000 രൂപയാക്കി വർദ്ധിപ്പിച്ചിട്ടുണ്ട്. അത് പ്ലസ് ടു ലെവൽ എത്തുമ്പോഴേക്കും 20 ലക്ഷം രൂപ ആകും. ഇതിൽ യൂണിഫോം പുസ്തകങ്ങൾ, സ്റ്റേഷനറികൾ, ഗതാഗതം എല്ലാം ഈ തുകയിൽ ഈടാക്കുന്നു. കൂടാതെ അർഹരായ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസ അവസരങ്ങളിലേക്ക് പ്രവേശനം ഉറപ്പാക്കുന്നതിന് സ്കൂളിൽ നിന്നും സ്കോളർഷിപ്പുകളും സാമ്പത്തിക സഹായവും നൽകുന്നുണ്ട്.