School Holiday: തൃശൂര്‍ ജില്ലയിൽ നാളെ സ്കൂളുകൾക്ക് അവധി

Holiday for Schools in Thrissur Tomorrow: 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൽ സ്വര്‍ണ്ണക്കപ്പ് നേടിയതിന്റെ ആഹ്ലാദ സൂചകമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പെടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും അവധി ബാധകമായാരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.

School Holiday: തൃശൂര്‍ ജില്ലയിൽ നാളെ സ്കൂളുകൾക്ക് അവധി

Holiday

Published: 

09 Jan 2025 18:17 PM

തൃശൂര്‍: തൃശൂര്‍ ജില്ലയിൽ നാളെ (ജനുവരി 10) സ്കൂളുകൾക്ക് അവധി. 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൽ സ്വര്‍ണ്ണക്കപ്പ് നേടിയതിന്റെ ആഹ്ലാദ സൂചകമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പെടെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും അവധി ബാധകമായാരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.

അതേസമയം 26 വര്‍ഷത്തിനു ശേഷമാണ് തൃശ്ശൂര്‍ ജില്ല ചാമ്പ്യന്‍മാരായി സ്വര്‍ണ്ണക്കപ്പ് നേടിയത്. സ്വർണ്ണക്കപ്പ് നേടിയെത്തിയ വിദ്യാർത്ഥികൾക്ക് ജില്ലയിൽ ഉജ്ജ്വല സ്വീകരണമാണ് ഇന്ന് ഒരുക്കിയത്. തൃശൂര്‍ ജില്ല അതിർത്തിയായ കൊരട്ടിയിൽ തുടങ്ങി, സ്വീകരണ സമ്മേളനത്തിനായി സ്വർണ്ണക്കപ്പ് തൃശൂർ ടൗൺഹാളിൽ ഘോഷയാത്രയായിട്ടാണ് എത്തിച്ചത്. റവന്യു മന്ത്രി കെ.രാജൻ, ചേലക്കര എംഎൽഎ യു ആർ പ്രദീപ് ഉൾപ്പടെയുള്ള ജനപ്രതിനിധികളും അധ്യാപകരും വിദ്യാർത്ഥികളും സമ്മേളനത്തിൽ പങ്കെടുത്തു.

Also Read: 26 വർഷത്തിന് ശേഷം കലാകിരീടം തിരിച്ചുപിടിച്ച് തൃശൂർ; ഒരു പോയിൻ്റ് വ്യത്യാസത്തിൽ പാലക്കാട് രണ്ടാമത്

നീണ്ട കാത്തിരിപ്പിനു ശേഷം വീണ്ടും സ്വർണ്ണക്കപ്പ് ജില്ലയിലേക്ക് എത്തിയതിന്റെ ആവേശത്തിലാണ് നാട്ടുക്കാർ. . ജില്ലാ അതിർത്തിയായ കൊരട്ടിയിൽ റവന്യു മന്ത്രി കെ.രാജൻ സ്വർണക്കപ്പ് കയ്യിലേന്തി തൃശ്ശൂരിന് സമർപ്പിച്ചു. ചാലക്കുടി, പുതുക്കാട്, ഒല്ലൂർ എന്നിവിടങ്ങളിലും സ്വർണ്ണക്കപ്പിനെ വരവേറ്റു. ആർപ്പു വിളിച്ച് ചുവടുവെച്ച് കുട്ടികളും അധ്യാപകരും ഒപ്പംകൂടി. 26 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ കിട്ടിയ നേട്ടം ജില്ലയിലെ കുട്ടി കലാകാരന്മാർക്ക് അവകാശപ്പെട്ടതാണെന്നും കൊതിയോടെ നോക്കിയിരുന്ന സ്വർണ്ണക്കപ്പിൽ രണ്ടര പതിറ്റാണ്ടുകാലത്തിന് ശേഷം മുത്തമിടാൻ സാധിച്ചതിൽ അതിയായ സന്തോഷമെന്നും മന്ത്രി കെ.രാജൻ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിന് സമാപനം കുറിച്ചത്. ഒരു പോയിന്റിന് പാലക്കാടിനെ മറികടന്നാണ് തൃശൂർ ചാമ്പ്യന്മാരായത്. സമാപനസമ്മേളനത്തിൽ വിദ്യാർത്ഥികൾക്ക് ആവേശമായി ആസിഫ് അലിയും ടൊവിനോ തോമസും അതിഥികളായെത്തി. 1007 പോയിന്റുമായി പാലക്കാട് തൊട്ടുപിന്നിലും 1003 പോയിന്റോടെ കണ്ണൂർ മൂന്നാമതും എത്തി. 171 പോയിൻറുമായി ആലത്തൂർ ഗൂരുകുലം എച്ച് എസ്എസ് ചാമ്പ്യൻ സ്കൂളായി. 116 പോയിൻറ് നേടിയ വഴുതക്കാട് കാർമൽ സ്കൂളിന് രണ്ടാം സ്ഥാനം നേടാനായി.

Related Stories
CBSE Board Exams: സിബിഎസ്ഇ ബോർഡ് പരീക്ഷ ഇനി മുതൽ വർഷത്തിൽ രണ്ടുതവണ; സെമസ്റ്റർ സംവിധാനവും പരി​ഗണനയിൽ
UGC Revised Guidelines: യുജിസി മാർഗരേഖയിൽ ആശങ്ക; ‘അക്കാദമിക്ക് ഗുണനിലവാരം തകർക്കും’; കേരളം കോടതിയിലേക്ക്
India AI Mission : ഇന്ത്യയുടെ എഐ മിഷനിൽ പങ്ക് ചേർന്ന് മൈക്രോസോഫ്റ്റ്; 2026നുള്ളിൽ അഞ്ച് ലക്ഷം പേർക്ക് പരിശീലനം നൽകും
Railway Recruitment 2025: റെയിൽവേയിൽ 1036 ഒഴിവുകൾ, പ്ലസ് ടു പാസായവർക്കും ജോലി; 47,600 രൂപ വരെ ശമ്പളം, അപേക്ഷിക്കേണ്ടത് ഇങ്ങനെ
Kerala School Holiday : എല്ലാവരും ഹാപ്പി അല്ലേ! നാളെ ഈ ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
HPCL Graduate Apprentice : എച്ച്പിസിഎല്ലില്‍ ഗ്രാജ്വേറ്റ് അപ്രന്റീസാകാം; യോഗ്യതയും നടപടിക്രമങ്ങളും ഇപ്രകാരം
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ
സ്റ്റീവ് ജോബ്സിൻ്റെ പത്ത് വിജയരഹസ്യങ്ങൾ
ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കാം, ഞെട്ടിക്കുന്ന ഗുണം
'ബി​ഗ് ബോസിൽ കാലുകുത്തില്ല'; ദിയ കൃഷ്ണ