HAL Recruitment 2024: എഴുത്ത് പരീക്ഷ ഇല്ല, രണ്ട് ലക്ഷത്തിന് മുകളിൽ ശമ്പളം വാങ്ങാവുന്ന സർക്കാർ ജോലി

HAL Recruitment 2024 Application: അഭിമുഖത്തിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് HAL ൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം

HAL Recruitment 2024: എഴുത്ത് പരീക്ഷ ഇല്ല, രണ്ട് ലക്ഷത്തിന് മുകളിൽ ശമ്പളം വാങ്ങാവുന്ന സർക്കാർ ജോലി

HAL Recruitment | Credits: HAL Website

Published: 

15 Oct 2024 12:08 PM

ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) വിവിധ തസ്തികകളിലേക്കുള്ള ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർ, മാനേജർ, ഫിനാൻസ് ഓഫീസർ, ഓഫീസർ, ഫയർ ഓഫീസർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് HAL ൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. ഒക്ടോബർ 30-ആണ് അവസാന തീയ്യതി.

ഒഴിവ്, യോഗ്യത

ആകെ 44 തസ്തികകളിലേക്കാണ് ഈ റിക്രൂട്ട്‌മെൻ്റ് നടത്തുന്നത്. അപേക്ഷകർ എല്ലാ വിശദാംശങ്ങളും ശ്രദ്ധാപൂർവ്വം വായിച്ച് മനസ്സിലാക്കിയ ശേഷം വേണം അപേക്ഷ സമർപ്പിക്കാൻ. അപേക്ഷകർക്ക് ഔദ്യോഗിക വിജ്ഞാപനത്തിൽ വ്യക്തമാക്കിയ പ്രസക്തമായ യോഗ്യതകൾ ഉണ്ടായിരിക്കണം.
ഉദ്യോഗാർത്ഥികളുടെ പ്രായപരിധി 30 മുതൽ 47 വയസ്സ് വരെയാണ്.

അപേക്ഷാ ഫീസ്, ശമ്പളം

പൊതുവിഭാഗം അപേക്ഷകർക്ക് 500 രൂപയാണ് അപേക്ഷാ ഫീസ്. എന്നാൽ SC, ST, PwBD ഉദ്യോഗാർത്ഥികൾക്ക് ഫീസില്ല. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് തസ്തികയെ ആശ്രയിച്ച് 40,000 രൂപ മുതൽ 2,40,000 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും.

തിരഞ്ഞെടുക്കൽ പ്രക്രിയ

എഴുത്തുപരീക്ഷ ഉണ്ടാവില്ല എന്നാൽ അഭിമുഖത്തിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് HAL ൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫോറം പൂരിപ്പിക്കുമ്പോൾ ആവശ്യമായ എല്ലാ രേഖകളും നിർബന്ധമായു അപ്ലോഡ് ചെയ്യണം. സമയപരിധിക്ക് മുമ്പായി അപേക്ഷാ ഫോം സമർപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും, HAL റിക്രൂട്ട്‌മെൻ്റ് 2024 വിജ്ഞാപനം വായിക്കുക.

ഏഷ്യയിലെത്തന്നെ വലിയ എയ്റോസ്പേസ് കമ്പനിയാണ്
ഹിന്ദുസ്ഥാൻഎയ്റോനോട്ടിക്‌സ് ലിമിറ്റഡ്.  വിമാനങ്ങൾ. ഹെലികോപ്റ്ററുകൾ എന്നിവയുടെ നിർമ്മിതി,  കമ്യൂണിക്കേഷൻ റഡാർ, നാവിഗേഷൻ കംപ്യൂട്ടർ തുടങ്ങി വിവിധ ഇലക്ട്രോണിക്സ് ഉപകരണങ്ങളും എച്ചഎഎൽ ഉൽപാദിപ്പിക്കുന്നുണ്ട്.  നാസിക്, കോർവ, കാൻപൂർ, കൊറാപുട്, ലക്നൗ, ബാംഗ്ലൂർ, ഹൈദരബാദ് എന്നിവടങ്ങളിൽ എച്ചഎഎല്ലിന് വിമാനത്താവളങ്ങളുമുണ്ട്. തെക്കേ ഏഷ്യയിലെ ആദ്യ സൈനിക വിമാനം നിർമ്മിച്ചത് ഹിന്ദുസ്ഥാൻഎയ്റോനോട്ടിക്‌സ് ലിമിറ്റഡാണ്.

ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?