Supreme Court Recruitment : സുപ്രീം കോടതിയില്‍ ജോലി, വിവിധ വിഭാഗങ്ങളില്‍ ഒഴിവ്, മികച്ച ശമ്പളം; ഈ അവസരം പാഴാക്കരുത്
Job Opportunity in Supreme Court : 16 സംസ്ഥാനങ്ങളിലായി 23 കേന്ദ്രങ്ങളാണ് പരീക്ഷയ്ക്ക് അനുവദിച്ചിരിക്കുന്നത്. കേരളത്തില്‍ എറണാകുളം ജില്ലയിലായിരിക്കും പരീക്ഷ നടത്തുന്നത്. ജനറല്‍/ഒബിസി വിഭാഗങ്ങള്‍ക്ക് ആയിരം രൂപയാണ് ഫീസ്. എസ്‌സി/എസ്ടി/എക്‌സ്-സര്‍വീസ്‌മെന്‍/പിഎച്ച് തുടങ്ങിയ വിഭാഗങ്ങളില്‍ 250 രൂപയാണ് ഫീസ്
സുപ്രീം കോടതിയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം. 107 തസ്തികകളിലേക്കുള്ള വിജ്ഞാപനമാണ് പുറത്തിറക്കിയത്. ഡിസംബർ 25-നോ അതിന് മുമ്പോ അപേക്ഷിക്കാം. കോര്‍ട്ട് മാസ്റ്റര്‍, സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്, പേഴ്‌സണല്‍ അസിസ്റ്റന്റ് തസ്തികകളില്‍ അപേക്ഷിക്കാം.
കോര്‍ട്ട് മാസ്റ്റര്‍ തസ്തികയില്‍ നിയമ ബിരുദം നിര്‍ബന്ധമാണ്. ഷോര്‍ട്ട്ഹാന്‍ഡ് (ഇംഗ്ലീഷ്) അറിയണം. കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുണ്ടായിരിക്കണം. അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം.
ബിരുദധാരികള്‍ക്ക് സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ഷോര്‍ട്ട്ഹാന്‍ഡ് (ഇംഗ്ലീഷ്) ഈ തസ്തികയിലും നിര്‍ബന്ധമാണ്. കമ്പ്യൂട്ടര്‍ പരിജ്ഞാനവും ആവശ്യമാണ്. പേഴ്‌സണല്‍ അസിസ്റ്റന്റ് തസ്തികയിലും ബിരുദം വേണം. ഷോര്‍ട്ട്ഹാന്‍ഡ് (ഇംഗ്ലീഷ്), കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയും ആവശ്യമാണ്.
കോര്‍ട്ട് മാസ്റ്റര്‍ തസ്തികയിലേക്ക് 30 മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. 18-30 പ്രായപരിധിയിലുള്ളവര്‍ക്കാണ് സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്, പേഴ്‌സണല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാവുന്നത്. എസ്‌സി/എസ്ടി/ഒബിസി തുടങ്ങിയ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ചട്ടങ്ങള്‍ പ്രകാരം പ്രായത്തില്‍ ഇളവ് അനുവദിക്കും.
സുപ്രീം കോടതി രജിസ്ട്രിയിലെ ഡിപ്പാർട്ട്മെൻ്റൽ ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധി ഉണ്ടായിരിക്കില്ല. മറ്റ് സർക്കാർ വകുപ്പുകളിലും മറ്റും ജോലി ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രായത്തിൽ ഇളവ് അനുവദിക്കില്ല.
കോര്‍ട്ട് മാസ്റ്റര്‍ തസ്തികയില്‍ 31 ഒഴിവുണ്ട്. സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് തസ്തികയില്‍ 33 ഒഴിവുകളുണ്ട്. പേഴ്‌സണല്‍ അസിസ്റ്റന്റ് തസ്തികയിലുള്ളത് 43 ഒഴിവുകളാണ്. കമ്പ്യൂട്ടര്‍ ടൈപ്പിങ് ടെസ്റ്റ്, ഷോര്‍ട്ട്ഹാന്‍ഡ് (ഇംഗ്ലീഷ്) ടെസ്റ്റ്, എഴുത്തുപരീക്ഷ അഭിമുഖം തുടങ്ങിയവയുണ്ടായിരിക്കും.
Read Also: കേരള ഫിനാൻഷ്യൽ കോർപറേഷനിൽ സ്ഥിര ജോലി; 30,000 രൂപ വരെ ശമ്പളം, അപേക്ഷിക്കേണ്ടത് ഇങ്ങനെ
16 സംസ്ഥാനങ്ങളിലായി 23 കേന്ദ്രങ്ങളാണ് പരീക്ഷയ്ക്ക് അനുവദിച്ചിരിക്കുന്നത്. കേരളത്തില്‍ എറണാകുളം ജില്ലയിലായിരിക്കും പരീക്ഷ നടത്തുന്നത്. ജനറല്‍/ഒബിസി വിഭാഗങ്ങള്‍ക്ക് ആയിരം രൂപയാണ് ഫീസ്. എസ്‌സി/എസ്ടി/എക്‌സ്-സര്‍വീസ്‌മെന്‍/പിഎച്ച് തുടങ്ങിയ വിഭാഗങ്ങളില്‍ 250 രൂപയാണ് ഫീസ്.
കോര്‍ട്ട് മാസ്റ്റര്‍ തസ്തികയില്‍ 67,700 രൂപ, സീനിയര്‍ പേഴ്‌സണല്‍ തസ്തികയില്‍ 47,600 രൂപ, പേഴ്‌സണല്‍ അസിസ്റ്റന്റ് വിഭാഗത്തില്‍ 44,900 രൂപ എന്നിങ്ങനെയാണ് തുടക്കത്തിലുള്ള ബേസിക് പേ. ഡിസംബര്‍ 25ന് രാത്രി 11.55 വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി അനുവദിച്ചിരിക്കുന്നത്.
ഉദ്യോഗാർത്ഥി തൻ്റെ ഫോട്ടോയുടെയും ഒപ്പിൻ്റെയും സ്കാൻ ചെയ്ത പകർപ്പ് അപേക്ഷ ലിങ്കിൽ നല്‍കിയിരിക്കുന്ന നിർദ്ദേശങ്ങൾക്കനുസൃതമായി ഓൺലൈൻ അപേക്ഷാ ഫോമിൽ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.
തസ്തികകളിലെ യോഗ്യത, പ്രായപരിധി തുടങ്ങിയ എല്ലാ കാര്യങ്ങളുടെയും വിശദാംശങ്ങള്‍ സുപ്രീം കോടതി വെബ്‌സൈറ്റിലെ (www.sci.gov.in) വിജ്ഞാപനത്തില്‍ വായിച്ച് മനസിലാക്കി വേണം അപേക്ഷിക്കാന്‍. വെബ്‌സൈറ്റിലെ റിക്രൂട്ട്‌മെന്റ് സെക്ഷനില്‍ പ്രവേശിച്ചാല്‍ വിജ്ഞാപനം വായിക്കാം. അപേക്ഷ അയക്കേണ്ട ലിങ്കും വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.