Google Internship 2025: ഗൂഗിളിൽ ഇന്റേൺഷിപ്പിനു അവസരം; ഈ യോഗ്യത ഉള്ളവർ അപേക്ഷിക്കൂ…
Google invited applications for students : സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ് മേഖലയിൽ ഉള്ളവർക്കാണ് ഇൻ്റേൺഷിപ്പ് പ്രോഗ്രാമുകൾക്ക് അവസരം.

പ്രതീകാത്മക ചിത്രം (Image courtesy : Michael M. Santiago/Getty Images )
ന്യൂഡൽഹി: ഗൂഗിളിൽ ഇന്റേൺഷിപ്പ് ചെയ്യാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ ഇപ്പോൾ അതിലേക്ക് അപേക്ഷിക്കാൻ അവസരം. സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ് മേഖലയിൽ ഉള്ളവർക്കാണ് ഇൻ്റേൺഷിപ്പ് പ്രോഗ്രാമുകൾക്ക് അവസരം. കമ്പ്യൂട്ടർ സയൻസിലോ അനുബന്ധ മേഖലയിലോ ബിരുദം, മാസ്റ്റേഴ്സ് അല്ലെങ്കിൽ ഡ്യുവൽ ഡിഗ്രി പ്രോഗ്രാമിൽ അവസാന വർഷം പഠിക്കുന്ന വിദ്യാർത്ഥികളാണ് അപേക്ഷിക്കേണ്ടത്. Google വിൻ്റർ ഇൻ്റേൺഷിപ്പുകൾ 2025 ജനുവരിയിൽ ആരംഭിക്കും. 22-24 ആഴ്ചകൾ നീണ്ടു നിൽക്കുന്ന ഇന്റേൺഷിപ്പാണ് ഇത്.
ഇൻ്റേൺഷിപ്പിനുള്ള യോഗ്യതാ
നിലവിൽ ഒരു അസോസിയേറ്റ്, ബാച്ചിലേഴ്സ് അല്ലെങ്കിൽ മാസ്റ്റേഴ്സ് ഡിഗ്രി പ്രോഗ്രാമിലും അല്ലെങ്കിൽ സോഫ്റ്റ്വെയർ വികസനത്തിലോ മറ്റ് സാങ്കേതിക അനുബന്ധ മേഖലകളിലോ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള വിദ്യാർത്ഥികളാണ് അയക്കേണ്ടത്. സോഫ്റ്റ്‌വെയർ വികസനത്തിൽ പരിചയം, C, C++, Java, JavaScript, Python അല്ലെങ്കിൽ സമാനമായ ഒന്നോ അതിലധികമോ കോഡിംഗ് അറിയുന്നവർക്ക് മുൻഗണന.
തിരഞ്ഞെടുത്ത യോഗ്യതകൾ
വെബ് ആപ്ലിക്കേഷൻ വികസനം, Unix/Linux , മൊബൈൽ ആപ്ലിക്കേഷൻ വികസനം, മെഷീൻ ലേണിംഗ്, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ്, നെറ്റ്‌വർക്കിംഗ്, വലിയ സോഫ്റ്റ്‌വെയർ സിസ്റ്റങ്ങൾ വികസിപ്പിക്കൽ അല്ലെങ്കിൽ സുരക്ഷാ സോഫ്റ്റ്‌വെയർ വികസനം എന്നിവ ഉപയോഗിച്ച് പരിചയം ഉള്ളവർക്ക് മുൻഗണന. ഓപ്പൺ സോഴ്‌സ് ഹോബി കോഡിംഗ് ഉൾപ്പെടെ അറിയാവുന്നവർക്കും പരിഗണന കൂടും. യൂണിവേഴ്സിറ്റി ടേം സമയത്തിന് പുറത്ത് കുറഞ്ഞത് 6 മാസത്തേക്ക് മുഴുവൻ സമയവും ഗൂഗിളിൽ പ്രവർത്തിക്കാൻ അവസരം ഇതിലൂടെ ലഭിക്കും. ഇംഗ്ലീഷിൽ നന്നായി ആശയവിനിമയം നടത്താനുള്ള കഴിവും പരിഗണിക്കും. സങ്കീർണ്ണമായ സാങ്കേതിക ചർച്ചകളിൽ പങ്കെടുക്കാനാണ് ഭാഷാ പരിജ്ഞാനം ആവശ്യം.
എങ്ങനെ അപേക്ഷിക്കാം
- ഇന്റേൺഷിപ്പിന് അപേക്ഷിക്കാൻ അപ്‌ഡേറ്റ് ചെയ്‌ത CV അല്ലെങ്കിൽ റെസ്യൂമെയും ഇംഗ്ലീഷിലുള്ള നിലവിലെ അനൗദ്യോഗിക അല്ലെങ്കിൽ ഔദ്യോഗിക ട്രാൻസ്‌ക്രിപ്‌റ്റും ആവശ്യമാണ്.
- Google ഇൻ്റേൺഷിപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ ഇവിടെ നൽകിയിരിക്കുന്ന നേരിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- പേജിൽ നൽകിയിരിക്കുന്ന ‘Apply’ ബട്ടണിൽ ക്ലിക്ക് ചെയ്യുക
- ആവശ്യമായ എല്ലാ വിവരങ്ങളും നൽകി നിങ്ങളുടെ പ്രൊഫൈൽ സൃഷ്ടിക്കുക.
- ‘റെസ്യൂം’ വിഭാഗത്തിൽ, പുതുക്കിയ ഒരു CV അല്ലെങ്കിൽ റെസ്യൂമെ അറ്റാച്ചുചെയ്യുക.
- കോഡിംഗ് ഭാഷകളിൽ എന്തെങ്കിലും പ്രാവീണ്യം ഉണ്ടെങ്കിൽ റെസ്യൂമിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
- ‘ഡിഗ്രി സ്റ്റാറ്റസ്’ എന്നതിന് കീഴിൽ ‘നൗ അറ്റെൻഡിങ്’ തിരഞ്ഞെടുക്കുക.
- തുടർന്ന്, ഇംഗ്ലീഷിൽ നിലവിലുള്ള ട്രാൻസ്ക്രിപ്റ്റ് അപ്ലോഡ് ചെയ്യുക.
ലൊക്കേഷൻ
താഴെപ്പറയുന്നവയിൽ നിന്ന് ഉദ്യോഗാർത്ഥികൾ അവരുടെ ഇഷ്ടപ്പെട്ട ജോലിസ്ഥലങ്ങൾ തിരഞ്ഞെടുക്കേണ്ടതുണ്ട്: ബെംഗളൂരു, കർണാടക, ഇന്ത്യ; ഹൈദരാബാദ്, തെലങ്കാന, ഇന്ത്യ എന്നീ ഓപ്ഷനുകളാണ് ഉള്ളത്. അതിൽ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.