5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ 7 വിദ്യാർത്ഥികൾക്ക് അഖിലേന്ത്യാ മെഡിക്കൽ സയൻസ് പരീക്ഷയിൽ സ്വർണ മെഡൽ; ഇത്രയേറെ മെഡലുകൾ നേടുന്നത് ഇതാദ്യം

ദേശീയ തലത്തിൽ പ്രമുഖ സ്ഥാപനങ്ങളുൾപ്പെടെ എല്ലാ സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകളിൽ നിന്നും വിവിധ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ ബിരുദം നേടിയവരാണ് ഈ പരീക്ഷയിൽ പങ്കെടുത്തത്. അതിലാണ് കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകൾ രാജ്യത്തെ മികച്ച നേട്ടം കൈവരിച്ചത്.

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ 7 വിദ്യാർത്ഥികൾക്ക് അഖിലേന്ത്യാ മെഡിക്കൽ സയൻസ് പരീക്ഷയിൽ സ്വർണ മെഡൽ; ഇത്രയേറെ മെഡലുകൾ നേടുന്നത് ഇതാദ്യം
aswathy-balachandran
Aswathy Balachandran | Published: 12 Apr 2024 11:10 AM

തിരുവനന്തപുരം:  സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾ ചരിത്ര വിജയം സ്വന്തമാക്കിയിരിക്കുകയാണ്. സർക്കാർ മെഡിക്കൽ കോളേജുകളിലെ 7 വിദ്യാർത്ഥികൾക്കാണ് അഖിലേന്ത്യാ മെഡിക്കൽ സയൻസ് പരീക്ഷയിൽ സ്വർണ മെഡൽ ലഭിച്ചിരിക്കുന്നത്. ഇതോടെ ദേശീയ തലത്തിൽ തന്നെ കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകൾ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ നടത്തിയ ഡി.എൻ.ബി. (ഡിപ്ലോമേറ്റ് ഓഫ് നാഷണൽ ബോർഡ്) 2023ലെ പരീക്ഷയിലാണ് വിവിധ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയത്. ദേശീയ തലത്തിൽ പ്രമുഖ സ്ഥാപനങ്ങളുൾപ്പെടെ എല്ലാ സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകളിൽ നിന്നും വിവിധ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ ബിരുദം നേടിയവരാണ് ഈ പരീക്ഷയിൽ പങ്കെടുത്തത്. അതിലാണ് കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകൾ രാജ്യത്തെ മികച്ച നേട്ടം കൈവരിച്ചത്. ഇത് അധ്യാപനത്തിലും മറ്റും കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകൾ മികവിന്റെ കേന്ദ്രങ്ങളാണെന്നതിന്റെ തെളിവാണ്.
സ്വർണ മെഡൽ നേടിയ എല്ലാ വിദ്യാർത്ഥികളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. എൻഡോക്രൈനോളജിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. വി. കാർത്തിക്, നെഫ്രോളജിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. രഞ്ജിനി രാധാകൃഷ്ണൻ, ഫോറൻസിക് മെഡിസിനിൽ തൃശൂർ മെഡിക്കൽ കോളേജിലെ ഡോ. രഹ്നാസ് അബ്ദുൾ അസീസ്, മൈക്രോബയോളജിയിൽ തൃശൂർ മെഡിക്കൽ കോളേജിലെ ഡോ. ടി.പി. സിതാര നാസർ, ന്യൂറോളജിയിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോ. അജിത അഗസ്റ്റിൻ, മെഡിക്കൽ ഗ്യാസ്ട്രോ എൻട്രോളജിയിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോ. പി.ഡി. നിതിൻ, ഇ.എൻ.ടി. വിഭാഗത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോ. വി.എ. ഹംനാസ് എന്നിവരാണ് സ്വർണ മെഡൽ നേടിയത്.
അന്തർദേശീയ രംഗത്തു തനിനം ഏറെ മൂല്യമുള്ള ഈ ബിരുദം ഏറെ പ്രാധാന്യം ഉള്ളതാണ്. ഒരു സംസ്ഥാനത്ത് ദേശീയ തലത്തിൽ ഇത്രയേറെ സ്വർണ മെഡലുകൾ അതും സർക്കാർ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കുന്നത് ഇതാദ്യമായാണ്. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ മികവാണ് ഇതിലൂടെ വെളിവാകുന്നത്. മേയ് 10ന് ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വച്ച് നടക്കുന്ന കോൺവക്കേഷനിൽ രാഷ്ട്രപതി സ്വർണ മെഡലുകൾ സമ്മാനിക്കും, സംസ്ഥാനത്തിന്റെ അഭിമാനം ഉയർത്തുന്ന ഈ വാർത്ത പുറത്തു വന്നതോടെ കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസ രം​ഗത്തിന്റെ മികവ് കൂടി  ശ്രദ്ധദേശീയയിൽ പെട്ടിരിക്കുകയാണ്.