GD Constable Recruitment 2024: പത്താം ക്ലാസ് പാസായവരാണോ നിങ്ങൾ? ജിഡി കോൺസ്റ്റബിൾ തസ്തികയിൽ 39,481 ഒഴിവുകൾ
GD Constable Recruitment 2024: നല്ല ശമ്പളത്തോടെ സർക്കാർ ജോലി വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
ജിഡി കോൺസ്റ്റബിൾ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ച് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ. 39,481 ഒഴിവുകളാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഇന്ത്യയിൽ എവിടെ വേണമെങ്കിലും പോസ്റ്റിങ്ങ് ലഭിക്കാം. നല്ല ശമ്പളത്തോടെ സർക്കാർ ജോലി വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വിശദവിവരങ്ങൾക്ക് https://ssc.gov.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 14.
എസ്.എസ്.സി ജിഡി കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് വഴി താഴെ പറയുന്ന തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്:
ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF), സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (CRPF), ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ITBP), സഷസ്ത്ര സീമ ബാൽ (SSB), സെക്രട്ടറിയേറ്റ് സെക്യൂരിറ്റി ഫോഴ്സ് (SSF), ആസാം റൈഫിൾസ് (AR), നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (NCB).
യോഗ്യത:
ഉദ്യോഗാർത്ഥികൾ അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ്/ തത്തുല്യം പാസായിരിക്കണം.
പ്രായപരിധി:
18-നും 23-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും, ഒബിസി വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും മൂന്ന് വർഷവും വീതം ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
ശമ്പളം:
18 ,000 – 69 ,100 രൂപ.
അപേക്ഷ ഫീസ്:
100 രൂപയാണ് അപേക്ഷ ഫീസ്.
എസ്.സി/ എസ്.ടി വിഭാഗക്കാർ, വിമുക്തഭടന്മാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല.
എങ്ങനെ അപേക്ഷിക്കാം?
- ഔദ്യോഗിക വെബ്സൈറ്റ് https://ssc.gov.in/ സന്ദർശിക്കുക.
- ഹോംപേജിലെ റിക്രൂട്ട്മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന തസ്തികയിലേക്ക് ആവശ്യമായ യോഗ്യതകൾ പരിശോധിക്കുക.
- ലോഗിൻ ക്രെഡൻഷ്യൽസ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ചു കൊടുത്ത ശേഷം, സ്കാൻ ചെയ്ത ഡോക്യൂമെന്റുകൾ അപ്‌ലോഡ് ചെയ്തു കൊടുക്കാം.
- അപേക്ഷ പൂർത്തിയാക്കിയ ശേഷം ഫീസ് അടച്ച്, ‘സബ്മിറ്റ്’ ചെയ്യുക.
- അപേക്ഷ ഫോമിന്റെ ഒരു കോപ്പി ഭാവി ആവശ്യങ്ങൾക്കായി പ്രിന്റ് എടുത്ത് സൂക്ഷിക്കുക.