Gate Exam Results 2025: ഗേറ്റ് പരീക്ഷ 2025; ഫലം മാർച്ച് 19ന് പുറത്തുവരും
GATE 2025 Results to Be Out Soon: ഉദ്യോഗാർത്ഥികൾക്ക് അവരുടെ എൻറോൾമെന്റ് ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഗേറ്റ് ഫലം പരിശോധിക്കാവുന്നതാണ്. മാർച്ച് 28 മുതൽ മെയ് 31 വരെ സ്കോർകാർഡുകൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) റൂർക്കി, ഗേറ്റ് (ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിങ്ങ്) 2025 പരീക്ഷ ഫലം മാർച്ച് 19ന് പ്രസിദ്ധീകരിക്കും. പരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ gate2025.iitr.ac.in വഴി ഫലം പരിശോധിക്കാം. നിങ്ങളുടെ എൻറോൾമെന്റ് ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഫലം പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് മാർച്ച് 28 മുതൽ മെയ് 31 വരെ സ്കോർകാർഡുകൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം.
ബിരുദാനന്തര എന്‍ജിനിയറിങ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി രാജ്യവ്യാപകമായി നടത്തുന്ന പരീക്ഷയാണ് ഗേറ്റ്. യോഗ്യത നേടുന്നവർക്ക് സാമ്പത്തിക സഹായത്തോടൊപ്പം മാസ്റ്റേഴ്‌സ്, ഡോക്ടറല്‍ പ്രോഗ്രാമുകളില്‍ പ്രവേശനവും നേടാവുന്നതാണ്. റിക്രൂട്ട്മെന്റ് പ്രക്രിയകള്‍ക്കായി പല വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും ഗേറ്റ് സ്‌കോറാണ് പരിഗണിക്കുന്നത്. ഗേറ്റ് പ്രവേശന പരീക്ഷയില്ല, മറിച്ച് യോഗ്യതാ നിർണയ പരീക്ഷയാണ്. ഫലപ്രഖ്യാപനം മുതൽ മൂന്ന് വർഷത്തേക്ക് ഗേറ്റ് സ്കോറിന് പ്രാബല്യമുണ്ട്.
ഫെബ്രുവരി 1, 2, 15, 16 തീയതികളിലായാണ് ഗേറ്റ് പരീക്ഷ 2025 നടന്നത്. തുടർന്ന് ഫെബ്രുവരി 27 ന് ഐഐടി റൂർക്കി ഗേറ്റ് 2025 ന്റെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കുകയും, ഉത്തരസൂചികയിൽ എതിർപ്പ് അറിയിക്കാൻ 2025 മാർച്ച് 1 വരെ അവസരം നൽകുകയും ചെയ്തിരുന്നു. ഔദ്യോഗിക അറിയിപ്പ് പ്രകാരം മാർച്ച് 19ന് ഫലം പ്രഖ്യാപിക്കും. ഉദ്യോഗാർത്ഥികൾക്ക് അവരുടെ ഫലങ്ങൾ പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.
ALSO READ: അവസാന തീയതി ഇന്നല്ല, ഇനിയും സമയം ഉണ്ട്; പിഎം ഇൻ്റേൺഷിപ്പ് സ്കീമിന് രജിസ്ട്രേഷൻ എങ്ങനെ സമർപ്പിക്കാം?
ഗേറ്റ് 2025 പരീക്ഷ ഫലം എങ്ങനെ പരിശോധിക്കാം?
- ഔദ്യോഗിക വെബ്‌സൈറ്റായ gate2025.iitr.ac.in സന്ദർശിക്കുക.
- ഹോംപേജിൽ കാണുന്ന ‘ഗേറ്റ് 2025 ഫലം’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- സ്‌ക്രീനിൽ ഒരു പുതിയ പേജ് ദൃശ്യമാകും.
- ഇനി എൻറോൾമെന്റ് ഐഡിയും പാസ്‌വേഡും നൽകുക.
- നിങ്ങളുടെ ഗേറ്റ് 2025 ഫലം സ്‌ക്രീനിൽ ദൃശ്യമാകും.
- ഫലം പരിശോധിച്ച ശേഷം, ഡൗൺലോഡ് ചെയ്‌ത് ഭാവി ആവശ്യങ്ങൾക്കായി പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.