GAIL Executive Trainee Recruitment: ഗേറ്റ് മാര്‍ക്കുണ്ടോ കയ്യില്‍? എങ്കില്‍ ഇതു തന്നെ അവസരം; ഗെയിലില്‍ 60,000 രൂപ ശമ്പളത്തില്‍ എക്‌സിക്യൂട്ടീവ് ട്രെയിനിയാകാം
GAIL Executive Trainee Recruitment 2025: ഗെയിലില്‍ എക്‌സിക്യൂട്ടീവ് ട്രെയിനിയാകാന്‍ അവസരം. ഗേറ്റ്-2025 മാര്‍ക്ക് ഉപയോഗിച്ചാണ് റിക്രൂട്ട്‌മെന്റ്. കെമിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, BIS വിഭാഗങ്ങളിലാണ് ഒഴിവുകലായി 73 ഒഴിവുകളുണ്ട്. 26 വയസാണ് അപേക്ഷിക്കാനുള്ള പ്രായപരിധി

ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ(GAIL)യില്‍ എക്‌സിക്യൂട്ടീവ് ട്രെയിനിയാകാന്‍ അവസരം. ഗേറ്റ് (GATE) 2025 മാര്‍ക്ക് ഉപയോഗിച്ചാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. കെമിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, BIS വിഭാഗങ്ങളിലാണ് ഒഴിവുകള്‍. 60,000-180,000 ആണ് ശമ്പളം. കെമിക്കലില്‍-21 (യുആര്‍-8, ഇഡബ്ല്യുഎസ്-2, ഒബിസി നോണ്‍ ക്രീമി ലെയര്‍-6, എസ്‌സി-3, എസ്ടി-2), ഇന്‍സ്ട്രുമെന്റേഷനില്‍-17 (യുആര്‍-9, ഇഡബ്ല്യുഎസ്-1, ഒബിസി നോണ്‍ ക്രീമി ലെയര്‍-4, എസ്‌സി-2, എസ്ടി-1), ഇലക്ട്രിക്കലില്‍-14 (യുആര്‍-6, ഇഡബ്ല്യുഎസ്-1, ഒബിസി നോണ്‍ ക്രീമി ലെയര്‍-4, എസ്‌സി-2, എസ്ടി-1), മെക്കാനിക്കലില്‍-8 (യുആര്‍-4, ഇഡബ്ല്യുഎസ്-0, ഒബിസി നോണ്‍ ക്രീമി ലെയര്‍-2, എസ്‌സി-1, എസ്ടി-1), BIS-13 (യുആര്‍-5, ഇഡബ്ല്യുഎസ്-1, ഒബിസി നോണ്‍ ക്രീമി ലെയര്‍-4, എസ്‌സി-2, എസ്ടി-1) എന്നിങ്ങനെ ആകെ 73 ഒഴിവുകളാണുള്ളത്. കുറഞ്ഞത് 65 ശതമാനം മാര്‍ക്കോടെയുള്ള എഞ്ചിനീയറിംഗ് ബിരുദമാണ് യോഗ്യത.
ഓരോ വിഭാഗത്തിലേക്കും വേണ്ട യോഗ്യതകള്‍
- കെമിക്കല്‍-കെമിക്കൽ/പെട്രോകെമിക്കൽ/കെമിക്കൽ ടെക്നോളജി/പെട്രോകെമിക്കൽ ടെക്നോളജി/കെമിക്കൽ ടെക്നോളജി & പോളിമർ സയൻസ്/കെമിക്കൽ ടെക്നോളജി & പ്ലാസ്റ്റിക് ടെക്നോളജി എന്നിവയിൽ എഞ്ചിനീയറിംഗിൽ ബിരുദം.
- ഇൻസ്ട്രുമെന്റേഷൻ-ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ/ ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രിക്കൽ & ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എന്നിവയിൽ എഞ്ചിനീയറിംഗിൽ ബിരുദം.
- ഇലക്ട്രിക്കൽ-ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് & പവർ / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ & പവർ എന്നിവയിൽ എഞ്ചിനീയറിംഗിൽ ബിരുദം.
- മെക്കാനിക്കൽ-മെക്കാനിക്കൽ/ പ്രൊഡക്ഷൻ/ പ്രൊഡക്ഷൻ & ഇൻഡസ്ട്രിയൽ/ മാനുഫാക്ചറിംഗ്/ മെക്കാനിക്കൽ & ഓട്ടോമൊബൈൽ എന്നിവയിൽ എഞ്ചിനീയറിംഗിൽ ബിരുദം.
- BIS-കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജിയിൽ എഞ്ചിനീയറിംഗിൽ ബിരുദം. അല്ലെങ്കില്‍ കുറഞ്ഞത് 60% മാർക്കോടെ ബിരുദാനന്തര ബിരുദവും കുറഞ്ഞത് 2 വർഷത്തെ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ (എംസിഎ) ബിരുദാനന്തര ബിരുദവും.
Read Also : എഴുത്തു പരീക്ഷയില്ലാതെ എസ്ബിഐയിൽ ജോലി നേടാം; കേരളത്തിൽ 52 ഒഴിവുകൾ, അവസാന തീയതി മാർച്ച് 15




26 വയസാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. എക്സിക്യൂട്ടീവ് ട്രെയിനികളെ നിയമിക്കുന്നതിന് ഗെയ്‌ൽ ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗ് – 2025 മാർക്ക് (ഗേറ്റ് – 2025 മാർക്ക്) ഉപയോഗിക്കും. ഉദ്യോഗാർത്ഥികൾ ഗേറ്റ് ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യണം. തുടര്‍ന്ന് ഗെയില്‍ വെബ്‌സൈറ്റിലെ (https://gailonline.com) ‘Careers’ വിഭാഗത്തിൽ ഗേറ്റ്‐2025 രജിസ്ട്രേഷൻ നമ്പർ സൂചിപ്പിച്ച് ഗെയിലില്‍ ഓൺലൈനായി പ്രത്യേകം അപേക്ഷിക്കണം. മാര്‍ച്ച് 18 വരെ അപേക്ഷിക്കാം. ആപ്ലിക്കേഷന്‍ ഫീസ് വേണ്ട.