5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Four Year Degree: സംസ്ഥാനത്ത് നാലുവർഷ ബിരുദ കോഴ്‌സുകൾക്ക് ജൂലൈ ഒന്നിന് തുടക്കം; വിജ്ഞാനോത്സവമായി ആഘോഷിക്കും

Four Year Degree Course: കേരളത്തെ ജനപക്ഷ വൈജ്ഞാനികസമൂഹമാക്കി വളർത്തുകയെന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് നാലുവർഷ ബിരുദ പരിപാടിയെന്നും മന്ത്രി പറഞ്ഞു.മന്ത്രി ക്ലാസ് എടുക്കുന്നത് ചട്ടലംഘനമാണെന്ന പരാതിയുമായി രംഗത്ത് വന്ന സേവ് യൂണിവേഴ്സിറ്റി ഫോറത്തിൽ മന്ത്രി വിമർശനം ഉന്നയിച്ചു.

Four Year Degree: സംസ്ഥാനത്ത് നാലുവർഷ ബിരുദ കോഴ്‌സുകൾക്ക് ജൂലൈ ഒന്നിന് തുടക്കം; വിജ്ഞാനോത്സവമായി ആഘോഷിക്കും
Minister R Bindu.
neethu-vijayan
Neethu Vijayan | Published: 28 Jun 2024 17:07 PM

തിരുവനന്തപുരം: സംസ്ഥാനത്ത് നാലുവർഷ ബിരുദ കോഴ്‌സുകൾക്ക് ജൂലൈ ഒന്നിന് തുടക്കമാവുമെന്ന് മന്ത്രി ബിന്ദു പറഞ്ഞു. ഒന്നാം വർഷ ബിരുദ ക്ലാസ്സുകൾ ആരംഭിക്കുന്ന ജൂലൈ ഒന്ന് ‘വിജ്ഞാനോത്സവം’ ആയി ക്യാമ്പസുകളിൽ ആഘോഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജൂലൈ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജിൽ കോഴ്‌സുകൾ ഉദ്ഘാടനം ചെയ്യും.

മന്ത്രി ക്ലാസ് എടുക്കുന്നത് ചട്ടലംഘനമാണെന്ന പരാതിയുമായി രംഗത്ത് വന്ന സേവ് യൂണിവേഴ്സിറ്റി ഫോറത്തിൽ മന്ത്രി വിമർശനം ഉന്നയിച്ചു. വിവാദം അനാവശ്യമാണെന്നും താൻ ഓറിയൻ്റേഷൻ മാത്രമാണ് നൽകുന്നതെന്നും ക്ലാസെടുക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. നാല് വർഷ ബിരുദത്തെ പറ്റിയുള്ള അവബോധമാണ് നൽകുന്നത്. അതിനെ അക്കാദമിക് ക്ലാസായി കാണണ്ട. അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുതെന്നും അവർ പറഞ്ഞു.

കേരളത്തെ ജനപക്ഷ വൈജ്ഞാനികസമൂഹമാക്കി വളർത്തുകയെന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് നാലുവർഷ ബിരുദ പരിപാടിയെന്നും മന്ത്രി പറഞ്ഞു.

ALSO READ: ഒടുവിൽ സർക്കാർ സമ്മതിച്ചു, പ്ലസ് വൺ സീറ്റ് പ്രതിസന്ധി; മലപ്പുറത്ത് താൽക്കാലിക ബാച്ച് അനുവദിക്കും

നാലുവർഷ ബിരുദം

സംസ്ഥാനത്തെ മുഴുവൻ കോളേജുകളിലും മൂന്നുവർഷം കഴിയുമ്പോൾ ബിരുദം നേടി എക്സിറ്റ് ചെയ്യാനും, താല്പര്യമുള്ളവർക്ക് നാലാം വർഷം തുടർന്ന് ക്യാപ്‌സ്റ്റോൺ പ്രൊജക്റ്റ് ഉള്ള ഓണേഴ്സ് ബിരുദം നേടാനും, റിസർച്ച് താല്പര്യം ഉള്ളവർക്ക് ഓണേഴ്‌സ് വിത്ത് റിസർച്ച് ബിരുദം നേടാനും കഴിയുന്ന തരത്തിലുള്ളതാണ് പുതിയ നാലുവർഷ ബിരുദ പ്രോഗ്രാമിൻ്റെ ഘടന.

ഒന്നാം വർഷവും രണ്ടാം വർഷവും എക്സിറ്റ് ഓപ്ഷൻ ഉണ്ടാകില്ലെന്നത് ഇതിൻ്റെ പ്രത്യേകതയാണ്. ഏകീകൃത അക്കാദമിക് കലണ്ടർ അടിസ്ഥാനമാക്കിയാണ് നാലുവർഷ ബിരുദ പരിപാടിയിൽ ക്ലാസ് ആരംഭിക്കുക. ബിരുദവും ബിരുദാനന്തര ബിരുദവും ഗവേഷണവും തുടർ വിദ്യാഭ്യാസവുമടക്കം ഉൾക്കൊള്ളുന്ന സമഗ്ര പരിഷ്കരണമാണ് ഇത്.

ക്രെഡിറ്റ് അടിസ്ഥാനമാക്കി ഓരോ വിദ്യാർത്ഥിക്കും സ്വന്തം അഭിരുചികൾക്ക് അനുസരിച്ച് വിവിധ വിഷയങ്ങളുടെ കോമ്പിനേഷൻ തിരഞ്ഞെടുക്കുകയും സ്വന്തം ബിരുദഘടന രൂപകല്പന ചെയ്യുകയും ചെയ്യാം. സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര സ്വീകാര്യതയിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് ഈ വർഷം മുതൽ എല്ലാ സർവ്വകലാശാലകളിലും ആർട്‌സ് ആൻ്റ് സയൻസ് കോളേജുകളിൽ നാലു വർഷ ബിരുദ പ്രോഗ്രാം ആരംഭിക്കുന്നത്.

Latest News