Guidelines for foreign students: വിദേശവിദ്യാർത്ഥികൾക്ക് ബിരുദപ്രവേശനത്തിന് അധികസീറ്റ്; മാർഗരേഖ പുറത്തിറക്കി
ഓപ്പൺ, വിദൂര കോഴ്‌സുകളിൽ വിദേശവിദ്യാർത്ഥികൾക്ക് പ്രവേശനമില്ലെന്നും മാർഗരേഖയിൽ പറയുന്നു.
ന്യൂഡൽഹി: വിദേശവിദ്യാർത്ഥികൾക്ക് ബിരുദ, ബിരുദാനന്തര കോഴ്‌സുകളിൽ 25 ശതമാനം അധികസീറ്റ് അനുവദിച്ച് യുജിസി. നിലവിൽ അനുവദിച്ച സീറ്റുകൾക്കുപുറമേയാണ് അധികസീറ്റ് അനുവദിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ ugc.gov.in. എന്ന വൈബ്സൈറ്റിൽ ലഭ്യമാണ്.
അടിസ്ഥാനസൗകര്യങ്ങൾ, അധ്യാപകരുടെ ലഭ്യത തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുത്ത്, ഈ ക്വാട്ട നടപ്പാക്കാനുള്ള തീരുമാനം സ്ഥാപനങ്ങളിൽ അധിഷ്ഠിതമാണെന്നും മാർഗരേഖയിൽ പറയുന്നു. ഓപ്പൺ, വിദൂര കോഴ്‌സുകളിൽ വിദേശവിദ്യാർത്ഥികൾക്ക് പ്രവേശനമില്ല.
വിദേശ പഠനം; സ്കോളർഷിപ്പുകൾ ഏതെല്ലാം
വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ സാമ്പത്തിക സ്രോതസിനായി വിദേശ സർവകലാശാലകളിൽ നിലവിലുള്ള ഫണ്ടിംഗ് സാദ്ധ്യതകളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. ഇവയിൽ പ്രധാനപ്പെട്ടതാണ് സ്‌കോളർഷിപ്പുകൾ, അസിസ്റ്റന്റ്ഷിപ്പുകൾ, ഫെലോഷിപ്പുകൾ എന്നിവ. സ്‌കോളർഷിപ്പുകൾ കൂടുതലും അനുവദിക്കുന്നത് അക്കാഡമിക് മികവും പ്രാവീണ്യ പരീക്ഷകളിലെ മാർക്കും അടിസ്ഥാനമാക്കിയാണ്.
ജിആർഇ, ജി മാറ്റ്, സാറ്റ്, ടോഫെൽ, ഐഇഎൽടിഎസ് എന്നിവയുടെ സ്കോർ വിലയിരുത്തിയാണ് മെറിറ്റ് സ്‌കോളർഷിപ്പുകൾ അനുവദിക്കുന്നത്. സ്വകാര്യ ഏജൻസികളും ട്രസ്റ്റുകളും ഫൗണ്ടേഷനും അനുവദിക്കുന്ന സ്വകാര്യ സ്‌കോളർപ്പുകളും ധാരാളമുണ്ട്. ട്യൂഷൻ ഫീസിൽ വിദ്യാർത്ഥികൾക്ക് 20- 50 ശതമാനം വരെ ഇളവ് നൽകുന്ന സർവകലാശാലകളുണ്ട്.
ബിരുദാനന്തര പഠനത്തിനുശേഷം ഡോക്ടറൽ പ്രോഗ്രാമുകൾക്ക് നിരവധി ഫെലോഷിപ്പുകളുണ്ട്. കൂടാതെ പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമിന് റിസർച്ച് ഫെലോഷിപ്പുകളും ലഭ്യമാണ് എന്നത് ശ്രദ്ധേയമാണ്. എന്നാൽ അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമുകൾക്ക് വിദേശത്തെ പൊതുവെ സ്‌കോളർഷിപ്പുകൾ കുറവാണ്. സ്‌കോളർഷിപ്പുകൾ, ഫെലോഷിപ്പുകൾ, അസിസ്റ്റന്റ്ഷിപ്പുകൾ, ട്യൂഷൻ ഫീ ഇളവുകൾ എന്നിവയ്ക്ക് അപേക്ഷിക്കുന്നതിനു മുമ്പ് അഡ്മിഷൻ ലഭിച്ചിരിക്കണം എന്നത് പ്രധാനമാണ്.
വിദേശ പഠനത്തിന് രാജ്യം വിടുന്ന വിദ്യാർത്ഥികളെ സംബന്ധിച്ച് നേരിടേണ്ടി വരുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് സാമ്പത്തിക പ്രശ്നം എന്നത്. ഇത്തരമൊരു ഘട്ടത്തിൽ പലപ്പോഴും ഇവർക്ക് ആശ്വാസമാകുന്നത് സ്‌കോളർഷിപ്പുകളാണ്. ഓസ്‌ട്രേലിയൻ യൂണിവേഴ്‌സിറ്റികളിൽ ഉപരിപഠനത്തിന് അഡ്മിഷൻ ലഭിച്ച ഏഷ്യൻ രാജ്യങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾക്ക് ഏപ്രിൽ 30 വരെ അപേക്ഷിക്കാവുന്നതാണ്. ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് ലഭിക്കുക.
ഓസ്‌ട്രേലിയൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രേഡ് ആണ് വിദ്യാർത്ഥികൾക്കായി സ്‌കോളർഷിപ്പ് നൽകുന്നത്. സ്‌കോളർഷിപ്പിലൂടെ ട്യൂഷൻ ഫീസ്, ജീവിതച്ചെലവ് എന്നിവ പൂർണമായും ഇവർക്ക് ലഭിക്കുന്നതാണ്. യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നി, യൂണിവേഴ്‌സിറ്റി ഓഫ് മെൽബൺ, ഓസ്‌ട്രേലിയൻ നാഷനൽ യൂണിവേഴ്‌സിറ്റി, ഓക് ലാന്റ് യൂണിവേഴ്‌സിറ്റി എന്നിവയാണ് വിദ്യാർത്ഥികൾക്കായി സ്‌കോളർഷിപ്പ് അനുവദിക്കുക.