AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

EXIM Bank Recruitment 2025: എക്സിം ബാങ്കിൽ 28 ഒഴിവുകൾ; ഒരു ലക്ഷം വരെ ശമ്പളം, ഇനിയും അപേക്ഷിച്ചില്ലേ?

Exim Bank Recruitment 2025 Last Date to Apply Is April 25: വിവിധ തസ്തികളിലായി ആകെ 28 ഒഴിവുകളാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 48,480 രൂപ മുതൽ 1,05,280 രൂപ വരെ ശമ്പളം ലഭിക്കും.

EXIM Bank Recruitment 2025: എക്സിം ബാങ്കിൽ 28 ഒഴിവുകൾ; ഒരു ലക്ഷം വരെ ശമ്പളം, ഇനിയും അപേക്ഷിച്ചില്ലേ?
പ്രതീകാത്മക ചിത്രംImage Credit source: Freepik
nandha-das
Nandha Das | Updated On: 17 Apr 2025 11:11 AM

എക്സിം ബാങ്കിലെ (എക്സ്പോർട്ട് – ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യ) ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കാൻ ഇനി ഏതാനും ദിവസങ്ങൾ കൂടി. ഏപ്രിൽ 22 വരെയാണ് ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ കഴിയുക. വിവിധ തസ്തികളിലായി ആകെ 28 ഒഴിവുകളാണ് ഉള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എക്സിം ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 48,480 രൂപ മുതൽ 1,05,280 രൂപ വരെ പ്രതിമാസം ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് എക്സിം ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

എക്സിം ബാങ്ക് റിക്രൂട്ട്മെന്റ് 2025: തസ്തികയും, ഒഴിവുകളും, യോഗ്യതയും

 

  • മാനേജ്മെന്റ് ട്രെയിനി – ഡിജിറ്റൽ ടെക്നോളജി: 10                                                  കുറഞ്ഞത് 60% മാർക്കോടെ സിഎസ്/ ഐടി /ഇസിഇയിൽ ബിഇ/ ബിടെക്. അല്ലെങ്കിൽ കുറഞ്ഞത് 60% മാർക്കോടെ ബിരുദവും എംസിഎയും.
  • മാനേജ്മെന്റ് ട്രെയിനി – റിസർച്ച് ആൻഡ് അനാലിസിസ്: 05                          സാമ്പത്തിക ശാസ്ത്രത്തിൽ കുറഞ്ഞത് 60% മാർക്കോടെ ബിരുദാനന്തര ബിരുദം.
  • മാനേജ്മെന്റ് ട്രെയിനി – രാജ്ഭാഷ: 02                                                                                  കുറഞ്ഞത് 60% മാർക്കോടെ ബിരുദം. ഹിന്ദി/ഇംഗ്ലീഷ്/മറ്റ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം.
  • മാനേജ്മെന്റ് ട്രെയിനി – ലീഗൽ: 05                                                                                        കുറഞ്ഞത് 60% മാർക്കോടെ ഇന്റഗ്രേറ്റഡ് എൽഎൽബി അല്ലെങ്കിൽ ബിരുദത്തിനും എൽഎൽബിക്കും 60% മാർക്ക് നേടിയിരിക്കണം.
  • ഡെപ്യൂട്ടി മാനേജർ – ലീഗൽ (ഗ്രേഡ് / സ്കെയിൽ ജൂനിയർ മാനേജ്മെന്റ് I): 04 കുറഞ്ഞത് 60% മാർക്കോടെ ഇന്റഗ്രേറ്റഡ് എൽഎൽബി അല്ലെങ്കിൽ ബിരുദത്തിനും എൽഎൽബിക്കും 60% മാർക്ക് നേടിയിരിക്കണം.
    അഭിഭാഷകനായി ഒരു വർഷം പ്രാക്ടീസ് ചെയ്തവർക്ക് മുൻഗണന. അല്ലെങ്കിൽ ബാങ്കിംഗ് നിയമങ്ങൾ, സർഫാസി ആക്റ്റ്, ഡിആർടി, ഐബിസി, റിക്കവറി നടപടിക്രമങ്ങൾ എന്നിവയിൽ ഒരു വർഷത്തെ നിയമ പരിചയം.
  • ഡെപ്യൂട്ടി മാനേജർ (ഡെപ്യൂട്ടി കംപ്ലയൻസ് ഓഫീസർ) (ഗ്രേഡ് / സ്കെയിൽ ജൂനിയർ മാനേജ്മെന്റ് I): 01                                                                                 ഐസിഎസ്ഐയുടെ അസോസിയേറ്റ് അംഗത്വവും (എസിഎസ്) 60% മാർക്കോടെ ബിരുദവും.
    ഐസിഎസ്ഐ അംഗത്വത്തിന് ശേഷം കുറഞ്ഞത് 1 വർഷത്തെ പ്രവർത്തി പരിചയം.
  • ചീഫ് മാനേജർ (കംപ്ലയൻസ് ഓഫീസർ) (ഗ്രേഡ് / സ്കെയിൽ മിഡിൽ മാനേജ്മെന്റ് III): 01                                                                                                   ഐസിഎസ്ഐയുടെ അസോസിയേറ്റ് അംഗത്വവും (എസിഎസ്) 60% മാർക്കോടെ ബിരുദവും.
    ഐസിഎസ്ഐ അംഗത്വം ലഭിച്ചതിന് ശേഷം കുറഞ്ഞത് 5 വർഷമെങ്കിലും പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

ALSO READ: പിഎം ഇൻ്റേൺഷിപ്പ് സ്കീമിന് ഇനിയും രജിസ്റ്റർ ചെയ്യാം; അവസാന തീയതി നീട്ടി

എക്സിം ബാങ്ക് റിക്രൂട്ട്മെന്റ് 2025: എങ്ങനെ അപേക്ഷിക്കാം?

  • ഔദ്യോഗിക വെബ്സൈറ്റായ eximbankindia.in സന്ദർശിക്കുക
  • പേജിൽ കാണുന്ന ‘കരിയേഴ്‌സി’ൽ നിന്ന് ‘റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ’ എന്നത് തിരഞ്ഞെടുക്കുക.
  • ‘അപ്ലൈ ഓൺ‌ലൈൻ’ എന്നതിൽ ക്ലിക്ക് ചെയ്ത് ‘ന്യൂ രജിസ്‌ട്രേഷൻ’ തിരഞ്ഞെടുക്കുക.
  • ആവശ്യമായ വിവരങ്ങൾ നൽകിയശേഷം രജിസ്ട്രഷൻ പൂർത്തിയാക്കുക.
  • ഇനി ലോഗിൻ ചെയ്ത് വിശദാംശങ്ങൾ നൽകി സ്കാൻ ചെയ്ത ഡോക്യൂമെന്റുകൾ കൂടി അപ്ലോഡ് ചെയ്ത് കൊടുക്കുക.
  • അപേക്ഷ ഫോം സമർപ്പിച്ച് ഭാവി ആവശ്യങ്ങൾക്കായി ഒരു കോപ്പി പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കാം.