EXIM Bank Recruitment 2025: ഒരു ലക്ഷം വരെ ശമ്പളത്തോടെ ബാങ്കിൽ ജോലി നേടാം; എക്സിം ബാങ്കിൽ ഒഴിവ്, അറിയേണ്ടതെല്ലാം
EXIM Bank Recruitment 2025 Notification Out Now: താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് എക്സിം ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ നൽകാം. മാർച്ച് 22 മുതൽ ഏപ്രിൽ 15 വരെയാണ് അപേക്ഷ സമർപ്പിക്കാൻ സമയം അനുവദിച്ചിരിക്കുന്നത്.

നല്ല ശമ്പളത്തോടെ ബാങ്കിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. എക്സിം (എക്സ്പോർട്ട് – ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യ) ബാങ്ക് വിവിധ തസ്തികളിലെ നിയമനത്തിനായുള്ള വിജ്ഞാപനം പുറത്തിറക്കി. വിവിധ തസ്തികകളിലായി ആകെ 28 ഒഴിവുകളാണ് ഉള്ളത്. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് എക്സിം ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ നൽകാം. മാർച്ച് 22 മുതൽ ഏപ്രിൽ 15 വരെയാണ് അപേക്ഷ സമർപ്പിക്കാൻ സമയം അനുവദിച്ചിരിക്കുന്നത്.
എക്സിം ബാങ്ക് റിക്രൂട്ട്മെന്റ് 2025: തസ്തികയും ഒഴിവുകളും
- മാനേജ്മെന്റ് ട്രെയിനി – ഡിജിറ്റൽ ടെക്നോളജി: 10
- മാനേജ്മെന്റ് ട്രെയിനി – റിസർച്ച് ആൻഡ് അനാലിസിസ്: 05
- മാനേജ്മെന്റ് ട്രെയിനി – രാജ്ഭാഷ: 02
- മാനേജ്മെന്റ് ട്രെയിനി – ലീഗൽ: 05
- ഡെപ്യൂട്ടി മാനേജർ – ലീഗൽ (ഗ്രേഡ് / സ്കെയിൽ ജൂനിയർ മാനേജ്മെന്റ് I): 04
- ഡെപ്യൂട്ടി മാനേജർ (ഡെപ്യൂട്ടി കംപ്ലയൻസ് ഓഫീസർ) (ഗ്രേഡ് / സ്കെയിൽ ജൂനിയർ മാനേജ്മെന്റ് I): 01
- ചീഫ് മാനേജർ (കംപ്ലയൻസ് ഓഫീസർ) (ഗ്രേഡ് / സ്കെയിൽ മിഡിൽ മാനേജ്മെന്റ് III): 01
എക്സിം ബാങ്ക് റിക്രൂട്ട്മെന്റ് 2025: എങ്ങനെ അപേക്ഷിക്കാം?
- എക്സിം ബാങ്കിന്റെഔദ്യോഗിക വെബ്സൈറ്റായ eximbankindia.in സന്ദർശിക്കുക
- ഹോം പേജിലെ കരിയേഴ്‌സിൽ നിന്ന് റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ തിരഞ്ഞെടുക്കുക.
- ‘അപ്ലൈ ഓൺലൈൻ’ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്ത് ‘ന്യൂ രജിസ്‌ട്രേഷൻ’ എന്നത് തിരഞ്ഞെടുക്കുക.
- ആവശ്യമായ വിവരങ്ങൾ നൽകി രജിസ്ട്രഷൻ പൂർത്തിയാക്കിയ ശേഷം ലോഗിൻ ചെയ്ത് വിശദാംശങ്ങൾ നൽകുക.
- സ്കാൻ ചെയ്ത ഡോക്യൂമെന്റുകൾ കൂടി അപ്ലോഡ് ചെയ്ത ശേഷം അപേക്ഷ ഫോം സമർപ്പിക്കാം.
ALSO READ: റിസർച്ച്, ടെക്‌നിക്കൽ, നഴ്‌സിംഗ് മേഖലകളിൽ ഒഴിവുകൾ; എയിംസ് ഡൽഹി വിളിക്കുന്നു
തിരഞ്ഞെടുപ്പ് പ്രക്രിയ
എഴുത്തുപരീക്ഷയും തുടർന്ന് വ്യക്തിഗത അഭിമുഖവും ഉൾപ്പെടുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. എഴുത്തുപരീക്ഷയുടെ തീയതിയും സമയവും സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് ഇമെയിൽ, എസ്എംഎസ് അല്ലെങ്കിൽ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ യോഗ്യരായ ഉദ്യോഗാർത്ഥികളെ അറിയിക്കുന്നതാണ്. എഴുത്തുപരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരെ മാത്രമേ വ്യക്തിഗത അഭിമുഖത്തിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്യുകയുള്ളൂ.
ചെന്നൈ, കൊൽക്കത്ത, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളാണ് പരീക്ഷ കേന്ദ്രങ്ങൾ. മുംബൈയിലും ന്യൂഡൽഹിയിലുമായിരിക്കും വ്യക്തിഗത അഭിമുഖങ്ങൾ നടക്കുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 48,480 രൂപ മുതൽ 1,05,280 രൂപ വരെ പ്രതിമാസം ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് എക്സിം ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.