5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

EIL Recruitment 2025: ഗേറ്റ് പരീക്ഷ പാസായവരാണോ? 1,80,000 രൂപ വരെ ശമ്പളത്തോടെ ജോലി ഉറപ്പ്; എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ് വിളിക്കുന്നു

EIL Management Trainee Recruitment 2025: താത്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി ഏപ്രിൽ 07 വരെയാണ്.

EIL Recruitment 2025: ഗേറ്റ് പരീക്ഷ പാസായവരാണോ? 1,80,000 രൂപ വരെ ശമ്പളത്തോടെ ജോലി ഉറപ്പ്; എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ് വിളിക്കുന്നു
പ്രതീകാത്മക ചിത്രംImage Credit source: Freepik
nandha-das
Nandha Das | Updated On: 26 Mar 2025 13:18 PM

ഗേറ്റ് പാസായവർക്ക് നല്ല ശമ്പളത്തോടെ ജോലി നേടാൻ ഇതാ ഒരു സുവർണാവസരം. ഗേറ്റ് 2025 വഴി എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ് (EIL) മാനേജ്മെന്റ് ട്രെയിനി (MT) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. താത്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി ഏപ്രിൽ 07 വരെയാണ്.

ഒഴിവുകളുടെ എണ്ണം:

  • കെമിക്കൽ: 12 പോസ്റ്റുകൾ
  • മെക്കാനിക്കൽ: 14 തസ്തികകൾ
  • സിവിൽ: 18 തസ്തികകൾ
  • ഇലക്ട്രിക്കൽ: 8 ഒഴിവുകൾ

ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് കുറഞ്ഞത് 65 ശതമാനം മാർക്കോടെ, മുഴുവൻ സമയ എഞ്ചിനീയറിംഗ് ബിരുദ കോഴ്‌സ് (ബിഇ / ബി.ടെക്/ ബി.എസ്.സി) പാസായിരിക്കണം. മുകളിൽ സൂചിപ്പിച്ചതുപോലെ, പ്രസക്തമായ വിഷയങ്ങളിൽ (കെമിക്കൽ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്) ഗേറ്റ് 2025 പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ.

അപേക്ഷ സമർപ്പിക്കാനുള്ള ഉയർന്ന പ്രായപരിധി 25 വയസ്സാണ്. ഒബിസി (നോൺ ക്രീമി ലെയർ) വിഭാഗക്കാർക്ക് മൂന്ന് വർഷവും, എസ്‌സി/എസ്ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും, ഭിന്നശേഷിക്കാർക്ക് 20 വർഷം വരെയും ഇളവ് ലഭിക്കും. പരിശീലന കാലയളവിൽ ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം സ്റ്റൈപ്പൻഡായി 60,000 രൂപയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. പരിശീലനം പൂർത്തിയാക്കിയ ശേഷം പ്രതിമാസം 60,000 രൂപ മുതൽ 1,80,000 രൂപ വരെ ശമ്പളം ലഭിക്കും.

എഞ്ചിനീയറിംഗ് ഇന്ത്യ ലിമിറ്റഡ് റിക്രൂട്ട്മെന്റ്; എങ്ങനെ അപേക്ഷിക്കാം?

  • എഞ്ചിനീയറിംഗ് ഇന്ത്യ ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ recruitment.eil.co.in സന്ദർശിക്കുക.
  • ഹോം പേജിൽ കാണുന്ന ‘കരിയേഴ്‌സിൽ’, ‘മാനേജ്മെന്റ് ട്രെയിനികളുടെ നിയമനം’ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.
  • അപേക്ഷിക്കേണ്ട തസ്തിക തിരഞ്ഞെടുക്കുക (എംടി-കൺസ്ട്രക്ഷൻ അല്ലെങ്കിൽ എംടി-മറ്റുള്ളവ).
  • പ്രാരംഭ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം വിശദാംശങ്ങൾ പൂരിപ്പിച്ച് നൽകുക.
  • ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്‌ത് അന്തിമ രജിസ്ട്രേഷൻ പൂർത്തിയാക്കുക.
  • ഇനി അപേക്ഷ സമർപ്പിച്ചതിനുശേഷം, ഭാവി റഫറൻസിനായി ഫോമിന്റെ ഒരു കോപ്പി പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.

ഗേറ്റ് 2025 പരീക്ഷയിലെ സ്കോറുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും ഷോർട്ട്‌ലിസ്റ്റിംഗ് നടക്കുക. തുടർന്ന് ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾക്ക് ഗ്രൂപ്പ് ഡിസ്കഷനും, വ്യക്തിഗത അഭിമുഖവും നടത്തും. ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെ അവരുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ വഴി അഭിമുഖത്തിന് വിളിക്കുന്നതാണ്.