5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ബാങ്കിങില്‍ മികച്ച ഭാവിയോണോ സ്വപ്നം; എങ്കില്‍ ഈ പി ജി ഡിപ്ലോമ ചെയ്യാം

മെച്ചപ്പെട്ട സാങ്കേതികവിദ്യ ഉറപ്പുവരുത്തുകയാണ് ആദ്യ കടമ്പ. കൂടാതെ പഴുതില്ലാത്ത സുരക്ഷ ഉറപ്പുവരുത്താന്‍ പരിചയ സമ്പന്നരായ ജീവനക്കാര്‍ കൂടിയേ തീരൂ. ഈയൊരവസരത്തിലാണ് ബാങ്കിങ് ടെക്‌നോളജിയുടെ പ്രസക്തി വര്‍ധിക്കുന്നത്.

ബാങ്കിങില്‍ മികച്ച ഭാവിയോണോ സ്വപ്നം; എങ്കില്‍ ഈ പി ജി ഡിപ്ലോമ ചെയ്യാം
shiji-mk
Shiji M K | Published: 25 Apr 2024 14:38 PM

ദിനംപ്രതി അപ്‌ഡേഷന്‍സ് വന്നുകൊണ്ടിരിക്കുന്ന മേഖലയാണ് ബാങ്കിങ്. പണ്ടത്തെ കാലത്തെ അപേക്ഷിച്ച് സാങ്കേതിക വിദ്യ വളര്‍ന്നുകഴിഞ്ഞു. പണ്ട് പുസ്തകത്തില്‍ എഴുതികൂട്ടിയിരുന്ന കണക്കുകള്‍ ഇന്ന് കമ്പ്യൂട്ടറുകള്‍ക്ക് വഴി മാറി കൊടുത്തു. ബാങ്കിങ് പ്രവര്‍ത്തനങ്ങളെല്ലാം ഡിജിറ്റല്‍ പ്ലാറ്റഫോമിലേക്ക് മാറികഴിഞ്ഞു.

എന്നാല്‍ ഒട്ടനവധി വെല്ലുവിളികളും ഇതിനുണ്ട്. മെച്ചപ്പെട്ട സാങ്കേതികവിദ്യ ഉറപ്പുവരുത്തുകയാണ് ആദ്യ കടമ്പ. കൂടാതെ പഴുതില്ലാത്ത സുരക്ഷ ഉറപ്പുവരുത്താന്‍ പരിചയ സമ്പന്നരായ ജീവനക്കാര്‍ കൂടിയേ തീരൂ. ഈയൊരവസരത്തിലാണ് ബാങ്കിങ് ടെക്‌നോളജിയുടെ പ്രസക്തി വര്‍ധിക്കുന്നത്.

അത് മനസിലാക്കി കൊണ്ട് തന്നെ റിസര്‍വ് ബാങ്ക് ഇന്ത്യ സ്ഥാപിച്ച ഹൈദരാബാദിലെ ഇന്‍സ്റ്ററ്റിയൂട്ട് ഫോര്‍ ഡെവലപ്പ്‌മെന്റ് ആന്റ് റിസര്‍ച്ച് ഇന്‍ ബാങ്കിങ് ടെക്‌നോളജി ഒരു വര്‍ഷം നീളുന്ന പി ജി ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

നിലവിലുള്ള ബാങ്കിങ് സാധ്യതകളെ കുറിച്ച് മാത്രമല്ല. ഭാവിയില്‍ സംഭവിക്കാന്‍ പോവുന്ന മാറ്റങ്ങളും കോഴ്‌സിന്റെ ഭാഗമായുണ്ടാകും. മൂന്നുമാസം വീതമുള്ള നാല് ടേമുകളായാണ് കോഴ്‌സ് നടക്കുക. ബാങ്കിങ് ഫിനാന്‍ഷ്യല്‍ മേഖലകളിലെ മാറ്റങ്ങള്‍ മനസിലാക്കാന്‍ കോഴ്‌സ് സഹായിക്കും.

സാങ്കേതികവിദ്യ നടപ്പാക്കല്‍, സംയോജനം, മാനേജ്‌മെന്റ് എന്നിവ അടിസ്ഥാനമാക്കിയുള്ള പഠനമാണ് കോഴ്‌സിലൂടെ ലക്ഷ്യം വെക്കുന്നത്. ഫുള്‍ ടൈം കോഴ്‌സാണ് ഇത്. കോഴ്‌സിന്റെ ഭാഗമായി ഏതെങ്കിലും ബാങ്കിലോ അല്ലെങ്കില്‍ പണമിടപാട് സ്ഥാപനത്തിലോ ട്രെയിനിങും ഉണ്ടാകും. ഏപ്രില്‍ 30 വരെയാണ് കോഴ്‌സിന് അപേക്ഷിക്കാം.

അഞ്ചുലക്ഷം രൂപയും നികുതിയും കോഴ്‌സിന് ഉണ്ടാകും. കൂടാതെ പഠിക്കുന്നതിന് ഡിപ്പോസിറ്റും നല്‍കണം. ഡയറക്ട്, സ്‌പോണ്‍സേഡ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലാണ് അഡ്മിഷന്‍ നടക്കുക. ഡയറക്ട് വിഭാഗത്തില്‍ പ്രവേശനം തേടുന്നവര്‍ അപേക്ഷയോടൊപ്പം ഗേറ്റ്, കാറ്റ്, ജിമാറ്റ്, ജിആര്‍ഇ, സിമാറ്റ്, സാറ്റ്, മാറ്റ്, ആത്മ എന്നിവയിലൊന്നില്‍ നല്ല മാര്‍ക്കുണ്ടാകണം. ഈ മാര്‍ക്കിനെ അനുസരിച്ചായിരിക്കും അപേക്ഷകരെ ഗ്രൂപ്പ് ഡിസ്‌കഷന്‍ പേഴ്‌സണല്‍ ഇന്റര്‍വ്യൂ എന്നിവയ്ക്ക് ഷോര്‍ട് ലിസ്റ്റ് ചെയ്യുന്നത്.

എന്നാല്‍ സ്‌പോണ്‍സേഡ് വിഭാഗത്തില്‍ അഡ്മിഷന്‍ നേടുന്നവരായി ബാങ്കുകളിലേയും സാമ്പത്തിക സ്ഥാപനങ്ങളിലേയും ഉദ്യോഗസ്ഥരെയാണ് പരിഗണിക്കുക. സ്‌പോണ്‍സേഡ് അപേക്ഷകര്‍ക്ക് 60 ശതമാനം മാര്‍ക്കോടെ എഞ്ചിനീയറിങ് ബാച്ച്‌ലര്‍ ബിരുദമോ ഏതെങ്കിലും വിഷയത്തിലെ, ഫസ്റ്റ് ക്ലാസോടെയുള്ള മാസ്‌റ്റേഴ്‌സ് ബിരുദമോ ഉണ്ടായിരിക്കണം.

കോഴ്‌സ് ഫീയായിട്ടുള്ള അഞ്ചുലക്ഷം രൂപ നാല് ഗഡുക്കളായാണ് നല്‍കേണ്ടത്. നാലാം ടേമില്‍ ഐഡിഐര്‍ബിടി ഫാക്കല്‍റ്റി, ധനകാര്യ സ്ഥാപനങ്ങളിലെ എക്‌സ്റ്റേണല്‍ ഗൈഡ് എന്നിവരുടെ നേതൃത്വത്തിലായിരിക്കും പ്രൊജ്ക്ട് വര്‍ക്ക്. www.idrbt.ac.in/pgdbt/ എന്നീ വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.