DRDO GTRE Apprentice 2025: ഡിആര്‍ഡിഒയില്‍ അവസരം, അപ്രന്റീസ് പരിശീലനം നേടാം; ഒഴിവുകള്‍ എഞ്ചിനീയറിങ്, ഡിഗ്രി, ഐടിഐ, ഡിപ്ലോമ വിഭാഗങ്ങളില്‍
DRDO GTRE Apprentice Recruitment 2025: മെയ് എട്ട് വരെ അപേക്ഷിക്കാം. മെയ് 23-ഓടെ അഭിമുഖം/എഴുത്തുപരീക്ഷയ്ക്കുള്ള ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളുടെ ആദ്യ പട്ടിക പുറത്തുവിടും. www.drdo.gov.in എന്ന വെബ്‌സൈറ്റിൽ 'വാട്‌സ് ന്യൂ' എന്ന വിഭാഗത്തിൽ ഫലങ്ങൾ പ്രസിദ്ധീകരിക്കും

ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ) ഗ്യാസ് ടര്‍ബൈന്‍ റിസര്‍ച്ച് എസ്താബ്ലിഷ്‌മെന്റില്‍ (ജിടിആര്‍ഇ) അപ്രന്റീസ്ഷിപ്പ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ബിഇ/ബി.ടെക്, ബി.കോം, ബി.എസ്‌സി, ബി.എ, ബി.സി.എ, ബിബിഎ, ഡിപ്ലോമ, ഐടിഐ യോഗ്യതകളുള്ളവര്‍ക്കാണ് അവസരം. 18 വയസ് മുതല്‍ 27 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷമാണ് പരിശീലനം. ഗ്രാജ്വേറ്റ് വിഭാഗത്തില്‍-9000, ഡിപ്ലോമ-8000, ഐടിഐ-7000 എന്നിങ്ങനെ സ്‌റ്റൈപന്‍ഡ് ലഭിക്കും.
ബിഇ, ബിടെക് വിഭാഗത്തില്‍ 75 ഒഴിവുകളുണ്ട്. മെക്കാനിക്കൽ/പ്രൊഡക്ഷൻ/ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷൻ എഞ്ചിനീയറിംഗ്-30, എയറോനോട്ടിക്കൽ/എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ്-15, ഇലക്ട്രിക്കൽസ് & ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ/ടെലികോം എഞ്ചിനീയറിംഗ്-10, കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്/ഇൻഫർമേഷൻ സയൻസ് & ടെക്നോളജി എഞ്ചിനീയറിംഗ്-15, മെറ്റലര്‍ജി/മെറ്റീരിയൽ സയൻസ്-4, സിവിൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ തത്തുല്യം-1 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്. എഞ്ചിനീയറിംഗ് അല്ലെങ്കിൽ ടെക്‌നോളജി ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.
നോണ്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ 30 ഒഴിവുകളാണുള്ളത്. ബി.കോം-10, ബി.എസ്‌സി (കെമിസ്ട്രി/ഫിസിക്‌സ്/ഗണിതം/ഇലക്ട്രോണിക്‌സ്/കമ്പ്യൂട്ടര്‍ തുടങ്ങിയവ)-5, ബിഎ (ഫിനാന്‍സ്/ബാങ്കിങ് മുതലായവ)-5, ബിസിഎ-5, ബിബിഎ-5 എന്നിങ്ങനെയാണ് ഒഴിവുകള്‍. പ്രസ്തുത ബിരുദ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.




ഡിപ്ലോമ വിഭാഗത്തിലുള്ളത് 20 ഒഴിവുകളാണ്. മെക്കാനിക്കല്‍/പ്രൊഡക്ഷന്‍/ടൂള്‍ & ഡൈ ഡിസൈന്‍-10, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍/ഇലക്ട്രോണിക്‌സ് & ഇന്‍സ്ട്രുമെന്റേഷന്‍-7, കമ്പ്യൂട്ടര്‍ സയന്‍സ്/എഞ്ചിനീയറിങ്/കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിങ്-3 എന്നിങ്ങനെയാണ് ഈ ഒഴിവുകള്‍. സ്റ്റേറ്റ് കൗൺസിൽ അല്ലെങ്കിൽ ബോർഡ് ഓഫ് ടെക്നിക്കൽ എജ്യുക്കേഷണൽ നൽകുന്ന എഞ്ചിനീയറിംഗ് അല്ലെങ്കിൽ ടെക്നോളജിയിൽ ഡിപ്ലോമയോ തതുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ഐടിഐ വിഭാഗത്തില്‍ 25 ഒഴിവുകളുണ്ട്. മെഷീനിസ്റ്റ്-3, ഫിറ്റര്‍-4, ടര്‍ണര്‍-3, ഇലക്ട്രീഷ്യന്‍-3, വെല്‍ഡര്‍-2, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍-2, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ & പ്രോഗ്രാമിങ് അസിസ്റ്റന്റ് (സിഒപിഎ)-8 എന്നിങ്ങനെയാണ് ഒഴിവുകള്‍. വൊക്കേഴ്‌സണല്‍ കോഴ്‌സ് സര്‍ട്ടിഫിക്കുള്ളവര്‍ക്ക് അപേക്ഷിക്കാം.
ബിഇ/ബി.ടെക്/ഡിപ്ലോമ (എഞ്ചിനീയറിംഗ്) & ബി.കോം /ബി.എസ്‌സി/ബി.എ/ബിസിഎ/ബിബിഎ (നോൺ എഞ്ചിനീയറിംഗ്) ഉദ്യോഗാർത്ഥികൾ (https://nats.education.gov.in) വഴിയും ഐടിഐ ഉദ്യോഗാർത്ഥികൾ അപ്രന്റീസ്ഷിപ്പ് പോർട്ടലിൽ (www.apprenticeshipindia.org അല്ലെങ്കിൽ www.apprenticeshipindia.gov.in) വഴിയും രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്.
Read Also : KEAM 2025: കീം 2025; പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു, അഡ്മിറ്റ് കാർഡ് ഉടൻ പ്രസിദ്ധീകരിക്കും
അപേക്ഷിക്കേണ്ട വിധം
https://nats.education.gov.in (ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും മാത്രം), www.apprenticeshipindia.org (ഐടിഐ ട്രേഡുകൾക്ക് മാത്രം) എന്നീ വെബ്‌സൈറ്റുകൾ വഴിയാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. ബന്ധപ്പെട്ട രേഖകൾക്കൊപ്പം അറ്റാച്ചുചെയ്തിരിക്കുന്ന ഫോർമാറ്റ് അനുസരിച്ച് അപേക്ഷകർക്ക് ഓഫ്‌ലൈൻ അപേക്ഷ സമർപ്പിക്കാം അല്ലെങ്കിൽ അതിന്റെ സ്കാൻ ചെയ്ത പകർപ്പ് hrd.gtre@gov.in എന്ന ഇ-മെയിൽ വഴി അയയ്ക്കാം.
‘ഡയറക്ടർ, ഗ്യാസ് ടര്‍ബൈന്‍ റിസര്‍ച്ച് എസ്താബ്ലിഷ്‌മെന്റ്, ഡിആർഡിഒ, മിനിസ്ട്രി ഓഫ് ഡിഫന്‍സ്, പോസ്റ്റ് ബോക്സ് നമ്പർ 9302, സിവി രാമൻ നഗർ, ബെംഗളൂരു – 560 093’ എന്നീ വിലാസത്തിലേക്ക് ഓഫ്‌ലൈൻ അപേക്ഷകൾ അയക്കാം.
മെയ് എട്ട് വരെ അപേക്ഷിക്കാം. മെയ് 23-ഓടെ അഭിമുഖം/എഴുത്തുപരീക്ഷയ്ക്കുള്ള ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളുടെ ആദ്യ പട്ടിക പുറത്തുവിടും. www.drdo.gov.in എന്ന വെബ്‌സൈറ്റിൽ ‘വാട്‌സ് ന്യൂ’ എന്ന വിഭാഗത്തിൽ ഫലങ്ങൾ പ്രസിദ്ധീകരിക്കും.