AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Plus One Improvement Result 2025 : പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് ഫലം ഏപ്രിലിൽ പുറത്ത് വിടില്ല; പ്ലസ് ടു ഫലം വൈകും

Kerala Higher Secondary Plus One Improvement Result 2025 Date : നേരത്തെ ഈ മാസം അവസാനത്തോടെ പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷ ഫലം പുറപ്പെടുവിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. പ്ലസ് വൺ പരീക്ഷയോടൊപ്പമായിരുന്നു പ്ലസ് ടു വിദ്യാർഥികൾക്കുള്ള ഇംപ്രൂവ്മെൻ്റ് പരീക്ഷ ഹയർ സക്കൻഡറി നടത്തിയത്.

Kerala Plus One Improvement Result 2025 : പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് ഫലം ഏപ്രിലിൽ പുറത്ത് വിടില്ല; പ്ലസ് ടു ഫലം വൈകും
Plus One Improvement Result 2025Image Credit source: PTI
jenish-thomas
Jenish Thomas | Updated On: 28 Apr 2025 22:20 PM

ഏപ്രിൽ മാസം അവസാനിക്കാറായതോടെ എസ്എസ്എൽസി പ്ലസ് ടു വിദ്യാർഥികളിൽ ഫലപ്രഖ്യാപനത്തിൻ്റെ ആശങ്ക ഉടലെടുത്തിയിരിക്കുകയാണ്. മെയ് മാസത്തിൽ പൊതുപരീക്ഷകളുടെ ഫലം പുറപ്പെടുവിക്കുമെന്ന് ഉറപ്പുണ്ടെങ്കിലും അത് എന്നായിരിക്കുമെന്ന കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് ഒരു ധാരണ നൽകിട്ടില്ല. മെയ് പത്താം തീയതി വരെ ഹയർ സക്കൻഡറി മൂല്യനിർണയം നീണ്ട് നിൽക്കുമ്പോൾ അതിന് ശേഷം മെയ് മൂന്നാം വാരത്തിലാകും എസ്എസ്എൽസി പ്ലസ് ടു ഫലം പ്രഖ്യാപിക്കുകയെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് ആദ്യം നൽകിയിരുന്ന സൂചന. ഇപ്പോഴിതാ മെയ് ഒമ്പതാം തീയതി എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചേക്കുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം പ്ലസ് ടു വിദ്യാർഥികൾക്കുള്ളിലാണ് ഏറ്റവും കൂടുതൽ ആശങ്ക വിദ്യാഭ്യാസ വകുപ്പ് സൃഷ്ടിക്കുന്നത്. കാരണം പ്ലസ് ടു വിദ്യാർഥികൾ ആദ്യം കാത്തിരിക്കുന്നത് പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷകളുടെ ഫലമാണ്. പ്ലസ് വൺ വാർഷിക പരീക്ഷയ്ക്കൊപ്പം നടത്തിയ പ്ലസ് ടുക്കാരുടെ ഇംപ്രൂവ്മെൻ്റ് പരീക്ഷ ഫലമാണ് ഹയർ സക്കൻഡറി ആദ്യം പുറപ്പെടുവിക്കുക. തുടർന്ന് അതിൻ്റെ റിവാല്യൂയേഷൻ പൂർത്തിയായി തിരുത്തലുകൾ വരുത്തിയതിന് ശേഷം മാത്രമെ വിദ്യാഭ്യാസ വകുപ്പിന് ഹയർ സക്കൻഡറി ഫലം പ്രഖ്യാപിക്കാൻ സാധിക്കൂ.

ALSO READ : Kerala SSLC Result 2025 : എസ്‌എസ്‌എൽസി ഫലം ഏകദേശ തീയ്യതി ഇത്; മൂല്യനിർണ്ണയം തീരുന്നു

എന്നാൽ ഇതുവരെ ഹയർ സക്കൻഡറി ഡയറക്ടറേറ്റ് പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് ഫലം എന്നാകും പുറത്ത് വിടുക എന്ന കാര്യത്തിൽ കൃത്യമായ ചിത്രം നൽകിട്ടില്ല. നേരത്തെ ഏപ്രിൽ മാസം അവസാനത്തോടെ ഫലം പുറപ്പെടുവിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, ഇപ്പോഴിതാ ഇംപ്രൂവ്മെൻ്റ് ഫലം മെയ് ആദ്യം രണ്ടാം തീയതിക്കുള്ളിൽ ഉണ്ടാകൂ എന്നാണ് ഹയർ സക്കൻഡറി ഡയറക്ടറേറ്റിൽ നിന്നും അറിയിക്കുന്നത്. ഇത് പ്ലസ് ടു ഫലം പ്രഖ്യാപനം വൈകുന്നതിലേക്കാണ് നയിക്കുക. ഇംപ്രൂവ്മെൻ്റ് ഫലം വന്ന് അതിൻ്റെ റിവാല്യൂയേഷനും പൂർത്തിയായതിന് ശേഷം മാത്രമെ വിദ്യാഭ്യാസ വകുപ്പിന് പ്ലസ് ടു ഫലപ്രഖ്യാപനം എന്നാക്കണമെന്ന് കാര്യത്തിൽ ധാരണയുണ്ടാകൂ. dhsekerala.gov.in എന്ന ഹയർ സക്കൻഡറി ഡയറക്ടറേറ്റിൻ്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ഇംപ്രൂവ്മെൻ്റ് ഫലം പുറപ്പെടുവിക്കുക.

പ്ലസ് ടു ഫലം എന്ന്?

നേരത്ത് വിദ്യാഭ്യാസ വകുപ്പ് നേരത്തെ നൽകിയ സൂചന പ്രകാരം ഹയർ സക്കൻഡറി ഫലം മെയ് മാസത്തിലെ മൂന്നാമത്തെ ആഴ്ചയിലെ ഉണ്ടാകൂ. കഴിഞ്ഞ അധ്യായന വർഷം മെയ് പത്താം തീയതിയായിരുന്നു ഹയർ സക്കൻഡറി ഫലം പ്രഖ്യാപിച്ചത്, അതിന് രണ്ട് ദിവസം മുമ്പ് എട്ടാം തീയതിയായിരുന്നു വിദ്യാഭ്യാസ വകുപ്പ് വി ശിവൻകുട്ടി എസ്എസ്എൽസി ഫലം പുറത്ത് വിട്ടത്.