5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Cyclone Dana School Holiday: ദാന ചുഴലിക്കാറ്റ് ഭീതി, വിവിധ സംസ്ഥാനങ്ങളിലെ സ്കൂളുകൾക്ക് അവധി

Cyclone Dana School Holiday: ഡാന ചുഴലിക്കാറ്റിൻ്റെ സ്വാധീനത്തിൽ കനത്ത മഴയും ശക്തമായ കാറ്റും വന്നതോടെയാണ് ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെൻ്റ് അവധി പ്രഖ്യാപിച്ചത്.

Cyclone Dana School Holiday: ദാന ചുഴലിക്കാറ്റ് ഭീതി, വിവിധ സംസ്ഥാനങ്ങളിലെ സ്കൂളുകൾക്ക് അവധി
Represental Image.(Image Credits: PTI)
aswathy-balachandran
Aswathy Balachandran | Updated On: 25 Oct 2024 16:54 PM

ന്യൂ ഡൽഹി: ദാന ചുഴലിക്കാറ്റ് ഭീതി വിതയ്ക്കുന്നതിനേത്തുടർന്ന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് സർക്കാർ. ഝാർഖണ്ഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് അവധി പ്രഖ്യാപിച്ചത്.

ഝാർഖണ്ഡിലെ സ്‌കൂളുകൾക്ക് അവധി

കൊൽഹാൻ ഡിവിഷനു കീഴിലുള്ള വെസ്റ്റ് സിംഗ്ഭും, ഈസ്റ്റ് സിംഗ്ഭും, സറൈകേല-ഖർസ്വാൻ ജില്ലകളിൽ പ്രവർത്തിക്കുന്ന കിൻ്റർഗാർട്ടൻ മുതൽ 12-ാം ക്ലാസ് വരെയുള്ള എല്ലാ സർക്കാർ, സർക്കാർ ഇതര, എയ്ഡഡ്, അൺ എയ്ഡഡ്, സ്വകാര്യ സ്‌കൂളുകൾ അവധി പ്രഖ്യാപിച്ചു.

ഡാന ചുഴലിക്കാറ്റിൻ്റെ സ്വാധീനത്തിൽ കനത്ത മഴയും ശക്തമായ കാറ്റും വന്നതോടെയാണ് ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെൻ്റ് അവധി പ്രഖ്യാപിച്ചത്. റാഞ്ചിയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ച മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിലാണ് ഇന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്.

ALSO READ – കശ്മീരിലെ ബാരാമുള്ളയിലുണ്ടായ ഭീകരാക്രമണം; രണ്ട് സൈനികർക്ക് വീരമൃത്യു, മൂന്നുപേർക്ക് പരിക്ക്

പശ്ചിമ ബംഗാൾ, ഒഡീഷ സ്‌കൂളുകൾ അടച്ചു

പശ്ചിമ ബം​ഗാളിലും ചുഴലിക്കാറ്റിനെ തുടർന്ന് കനത്ത മഴ തുടരുന്നതിനാൽ ഒഡീഷ, പശ്ചിമ ബംഗാൾ സർക്കാർ സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിൽ ഉള്ള സ്‌കൂളുകൾക്ക് ഉൾപ്പെടെയാണ് അവധി. ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, എല്ലാ സ്‌കൂളുകൾക്കും ഒക്ടോബർ 28 തിങ്കളാഴ്ച വരെ അവധിയായിരിക്കും. എന്നിരുന്നാലും, കാലാവസ്ഥയെ ആശ്രയിച്ച് അവധി നീട്ടിയേക്കാം എന്നും അറിയിപ്പിലുണ്ട്.

ബാംഗ്ലൂർ സ്കൂൾ അവധി

ഐ എം ഡിയുടെ യെല്ലോ അലർട്ട് ഉണ്ടായിരുന്നിട്ടും, ബാംഗ്ലൂരിലെ സ്കൂൾ അവധി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. കാലാവസ്ഥ മെച്ചപ്പെടാത്തതിനാൽ ഇന്ന് സ്‌കൂളുകൾക്ക് അവധിയായിരിക്കും എന്നാണ് നി​ഗമനം. സ്‌കൂൾ അവധിയെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ ലഭിക്കുന്നതിന്, വിദ്യാർത്ഥികളും രക്ഷിതാക്കളും അവരവരുടെ സ്‌കൂളുമായി ബന്ധപ്പെടാനാണ് അധികൃതർ നിർദ്ദേശിക്കുന്നത്.

ദാന ചുഴലിക്കാറ്റ്

തീവ്ര ചുഴലിക്കാറ്റായി ദാന ഒഡീഷ തീരം തൊട്ടതോടെ രാജ്യത്ത് പലസ്ഥലങ്ങളിലും കനത്ത മഴയാണ് ഉള്ളത്. രാജ്യത്ത് അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആറ് ലക്ഷത്തോളം ആളുകളെ മാറ്റിപാർപ്പിച്ചു. മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച ചുഴലിക്കാറ്റ് ഭിതർകനിക നാഷണൽ പാർക്കിനും ധാമ്ര തുറമുഖത്തിനുമിടയിലാണ് കര തൊട്ടത്. മണിക്കൂറിൽ 110 കിലോമീറ്റർ വേഗതിയിലാണ് കാറ്റ് സഞ്ചരിക്കുന്നതെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

Latest News