CUET 2025 Registration: സിയുഇടി യുജി 2025; രജിസ്‌ട്രേഷൻ നാളെ അവസാനിക്കും, ഇന്ന് തന്നെ അപേക്ഷിക്കാം

CUET UG 2025 Registration Ends Soon: മാർച്ച് 24ന് തെറ്റുതിരുത്തൽ വിൻഡോ തുറക്കും. വിദ്യാർത്ഥികൾക്ക് ആവശ്യമെങ്കിൽ അപേക്ഷയിൽ മാറ്റം വരുത്താൻ മാർച്ച് 26 വരെ എൻടിഎ സമയം അനുവദിച്ചിട്ടുണ്ട്.

CUET 2025 Registration: സിയുഇടി യുജി 2025; രജിസ്‌ട്രേഷൻ നാളെ അവസാനിക്കും, ഇന്ന് തന്നെ അപേക്ഷിക്കാം

പ്രതീകാത്മക ചിത്രം

nandha-das
Updated On: 

21 Mar 2025 16:13 PM

സിയുഇടി യുജി (കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജുവേറ്റ്) 2025 പരീക്ഷയ്ക്കായുള്ള അപേക്ഷ പ്രക്രിയ 2025 മാർച്ച് 22ന് അവസാനിക്കും. പരീക്ഷയ്ക്ക് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത വിദ്യാർത്ഥികൾക്ക് സിയുഇടിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. ഔദ്യോഗിക അറിയിപ്പ് പ്രകാരം വിദ്യാർത്ഥികൾ മാർച്ച് 23-നകം തന്നെ പരീക്ഷാ ഫീസ് അടയ്ക്കേണ്ടതുണ്ട്. തുടർന്ന് മാർച്ച് 24ന് തെറ്റുതിരുത്തൽ വിൻഡോ തുറക്കും. വിദ്യാർത്ഥികൾക്ക് ആവശ്യമെങ്കിൽ അപേക്ഷയിൽ മാറ്റം വരുത്താൻ മാർച്ച് 26 വരെ എൻടിഎ സമയം അനുവദിച്ചിട്ടുണ്ട്.

കേന്ദ്രസര്‍വകലാശാലകള്‍, വിവിധ സംസ്ഥാന സര്‍വകലാശാലകള്‍, സ്വകാര്യ സര്‍വകലാശാലകള്‍ എന്നിവയിലെ പ്രവേശനത്തിനായി നടത്തുന്ന എൻട്രസ് പരീക്ഷയാണ് സിയുഇടി. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായാണ് സിയുഇടി 2025 നടക്കുക. മെയ് എട്ട് മുതല്‍ ജൂണ്‍ ഒന്ന് വരെ പരീക്ഷ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് പരമാവധി അഞ്ച് വിഷയങ്ങൾക്ക് വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

സിയുഇടി യുജി 2025 യോഗ്യതാ മാനദണ്ഡം:

താഴെ പറയുന്നവയിൽ ഏതെങ്കിലും യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം.

  • എൻ‌ഡി‌എയുടെ ജോയിന്റ് സർവീസസ് വിംഗിന്റെ രണ്ട് വർഷത്തെ കോഴ്സ് പാസായവർക്ക് അപേക്ഷിക്കാം.
  • സംസ്ഥാന/ കേന്ദ്ര അംഗീകൃത ബോർഡിൽ നിന്ന് 12-ാം ക്ലാസ് പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം.
  • അംഗീകൃത സർവകലാശാല/ ബോർഡിൽ നിന്ന് ഇന്റർമീഡിയറ്റ് അല്ലെങ്കിൽ രണ്ട് വർഷത്തെ പ്രീ-യൂണിവേഴ്സിറ്റി പരീക്ഷ പാസായിരിക്കണം.
  • ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് വൊക്കേഷണൽ പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം.
  • AICTE അല്ലെങ്കിൽ സ്റ്റേറ്റ് ബോർഡ് അംഗീകരിച്ച മൂന്ന് വർഷത്തെ ഡിപ്ലോമ പൂർത്തിയായിരിക്കണം.
  • NIOS നടത്തുന്ന സീനിയർ സെക്കൻഡറി പരീക്ഷയിൽ കുറഞ്ഞത് അഞ്ച് വിഷയങ്ങളെങ്കിലും വിജയിച്ചിരിക്കണം.

ALSO READ: കരസേനയിൽ അഗ്‌നിവീർ ആകാം; രജിസ്‌ട്രേഷൻ ആരംഭിച്ചു, വനിതകൾക്കും അവസരം

എങ്ങനെ അപേക്ഷിക്കാം?

  • ആദ്യം ഔദ്യോഗിക വെബ്സൈറ്റായ cuet.nta.nic.in സന്ദർശിക്കുക.
  • ഹോംപേജിൽ കാണുന്ന ‘CUET UG രജിസ്ട്രേഷൻ ലിങ്ക് 2025’ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • പുതിയൊരു പേജ് തുറന്നുവരും. ഇനി വിദ്യാർത്ഥികൾ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം.
  • ശേഷം ലഭിച്ച ലോഗിൻ ഐഡി പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം.
  • ഭാവി റഫറൻസിനായി ഫോമിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
Related Stories
Banaras Hindu University Recruitment 2025: ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ അവസരം; ജൂനിയര്‍ ക്ലര്‍ക്ക് തസ്തികയില്‍ 199 ഒഴിവുകള്‍; 63,200 വരെ ശമ്പളം
EIL Recruitment 2025: ഗേറ്റ് പരീക്ഷ പാസായവരാണോ? 1,80,000 രൂപ വരെ ശമ്പളത്തോടെ ജോലി ഉറപ്പ്; എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ് വിളിക്കുന്നു
SSLC Final Exam: എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും; ജാഗ്രതയിൽ സ്‌കൂളുകൾ
Private University Bill: സ്വകാര്യ സര്‍വകലാശാലകള്‍ ഗുണം ചെയ്യുമോ? നിബന്ധനകളും ആശങ്കകളുമറിയാം
Kannur University: കണ്ണൂര്‍ സര്‍വകലാശാലയില്‍ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റാകാം; 75,000 രൂപ പ്രതിഫലം
KUFOS PG Admission 2025: കുഫോസില്‍ പിജി, പിഎച്ച്ഡി പ്രോഗ്രാമുകള്‍; എന്നു വരെ അയക്കാം? അപേക്ഷകര്‍ അറിയേണ്ടത്‌
ഫ്രീസറിൽ സൂക്ഷിക്കേണ്ട പച്ചക്കറികൾ ഏതൊക്കെ
വിറ്റാമിന്‍ ഡി ലഭിക്കാന്‍ സൂര്യപ്രകാശം എപ്പോള്‍ കൊള്ളണം ?
ഇക്കൂട്ടര്‍ ചിയ സീഡ് കഴിക്കുന്നത് നല്ലതല്ല
മാമ്പഴത്തില്‍ പുഴു വരാതിരിക്കാന്‍ ഉപ്പ് മതി