CUET PG admit card: സിയുഇടി-പിജി അഡ്മിറ്റ് കാര്‍ഡ് ഇങ്ങെത്തി, എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?
CUET PG admit cards 2025: പരീക്ഷാര്‍ത്ഥികൾക്ക് https://exams.nta.ac.in/CUET-PG/ എന്ന വെബ്‌സൈറ്റ് വഴി അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. 20ന് ശേഷമുള്ള പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് പിന്നീട് പുറത്തിറക്കും. പരീക്ഷാ നഗരത്തിന്റെ മുൻകൂർ അറിയിപ്പ് www.nta.ac.in, https://exams.nta.ac.in/CUET-PG/ എന്നിവയിൽ പുറത്തുവിട്ടിരുന്നു. അപേക്ഷാ ഫോം നമ്പർ, ജനനത്തീയതി എന്നിവ ഉപയോഗിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

പ്രതീകാത്മക ചിത്രം
മാർച്ച് 13 നും 20 നും ഇടയിൽ നടക്കാനിരിക്കുന്ന കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്-പിജി (സിയുഇടി-പിജി) പരീക്ഷകൾക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പുറത്തുവിട്ടു. ഈ തീയതികളിൽ പരീക്ഷ എഴുതുന്ന പരീക്ഷാര്‍ത്ഥികൾക്ക് https://exams.nta.ac.in/CUET-PG/ എന്ന വെബ്‌സൈറ്റ് വഴി അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. 20ന് ശേഷം നടക്കുന്ന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് പിന്നീട് പുറത്തിറക്കും. പരീക്ഷാ നഗരത്തിന്റെ മുൻകൂർ അറിയിപ്പ് www.nta.ac.in, https://exams.nta.ac.in/CUET-PG/ എന്നിവയിൽ നേരത്തെ പുറത്തുവിട്ടിരുന്നു.
പരീക്ഷാര്‍ത്ഥികൾക്ക് അപേക്ഷാ ഫോം നമ്പർ, ജനനത്തീയതി എന്നിവ ഉപയോഗിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വം വായിക്കണമെന്ന് എന്‍ടിഎ അറിയിച്ചു. അഡ്മിറ്റ് കാർഡ് തപാൽ വഴി അയയ്ക്കില്ല.
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ അല്ലെങ്കിൽ അഡ്മിറ്റ് കാർഡിലുള്ള വിശദാംശങ്ങളിൽ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ, ഉദ്യോഗാർത്ഥികൾക്ക് 011-40759000 എന്ന നമ്പറിൽ എന്‍ടിഎ ഹെൽപ്പ് ഡെസ്‌കുമായി ബന്ധപ്പെടാം അല്ലെങ്കിൽ helpdeskcuetpg@nta.ac.in എന്ന വിലാസത്തിൽ എന്‍ടിഎയിലേക്ക് എഴുതാം.
അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
- എന്‍ടിഎയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: https://exams.nta.ac.in/CUET-PG/
- ഹോംപേജിൽ പ്രദർശിപ്പിച്ചിരിക്കുന്ന അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
- അപേക്ഷാ നമ്പറും ജനനത്തീയതിയും നൽകുക
- വിശദാംശങ്ങൾ സമർപ്പിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുക
കേന്ദ്ര സർവകലാശാലകളിലെയും മറ്റ് സർവകലാശാലകളിലെയും പിജി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ മാർച്ച് 13 നും 31 നും ഇടയിൽ നടക്കും.