CUET PG: രാജ്യത്തെ മികച്ച വിഭ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചാലോ? സിയുഇടി പിജി അപേക്ഷ ക്ഷണിച്ചു

CUET PG Application: 157 വിഷയങ്ങളിലേക്കാണ് എൻടിഎ പ്രവേശന പരീക്ഷ നടത്തുന്നത്. അവസാന വർഷ ബിരുദ പരീക്ഷ എഴുതുന്നവർക്കും ഡി​ഗ്രി പാസായവർക്കും സിഉയുടി പിജി പരീക്ഷയ്ക്കായി അപേക്ഷ സമർപ്പിക്കാം.

CUET PG: രാജ്യത്തെ മികച്ച വിഭ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചാലോ? സിയുഇടി പിജി അപേക്ഷ ക്ഷണിച്ചു

CUET PG (Representational Image)

Published: 

06 Jan 2025 10:46 AM

രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദാനന്തര ബിരുദ പഠനത്തിന് ചേരാൻ ആ​ഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത. രാജ്യത്തെ വിവിധ കേന്ദ്ര സംസ്ഥാന സർവ്വകലാശാലകളിൽ പിജി പഠനത്തിനുള്ള സിഇയുടി പിജി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി (എൻടിഎ)യാണ് പരീക്ഷ നടത്തുന്നത്. 2025 മാർച്ച് 13 മുതൽ 31 വരെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി പരീക്ഷ നടക്കും. സിഇയുടി പിജിക്കായി ഫെബ്രുവരി 1 വരെ അപേക്ഷിക്കാം. കേരളത്തിൽ 17 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഓൺലെെൻ എൻട്രസ് ടെസ്റ്റാണിത്.

കേരള കേന്ദ്ര സർവ്വകലാശാല, ടാറ്റ ഇൻസ്റ്റിറ്റ്യൂസ് ഓഫ് സോഷ്യൽ സർവ്വീസ്, ഡൽഹി സർവ്വകലാശാല, വിശ്വഭാരതി സർവ്വകലാശാല, ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരള, ഐഐടി ലഖ്നൗ, ജെഎൻയു, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ, പോണ്ടിച്ചേരി സർവ്വകലാശാല, ഇഫ്ലു ഹെെദരാബാദ്, വിവിധ കേന്ദ്ര സർവ്വകലാശാലകൾ തുടങ്ങി നിരവധി വി​ദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം സിഇയുടി പിജി പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. ദുബായ്, കുവെെത്ത്, ബഹ്റെെൻ, കാൻബറ, മസ്കറ്റ്, ഷാർജ, സിം​ഗപ്പൂർ ഉൾപ്പെടെ രാജ്യത്തിന് പുറത്ത് 27 പരീക്ഷ കേന്ദ്രങ്ങളുണ്ട്. പരീക്ഷ എഴുതാനായി വിദ്യാർത്ഥികൾക്ക് 4 കേന്ദ്രങ്ങൾ ഓൺലെെൻ അപേക്ഷ സമർപ്പിക്കുന്ന വേളയിൽ തിരഞ്ഞെടുക്കാം.

157 വിഷയങ്ങളിലേക്കാണ് എൻടിഎ പ്രവേശന പരീക്ഷ നടത്തുന്നത്. അവസാന വർഷ ബിരുദ പരീക്ഷ എഴുതുന്നവർക്കും ഡി​ഗ്രി പാസായവർക്കും സിഉയുടി പിജി പരീക്ഷയ്ക്കായി അപേക്ഷ സമർപ്പിക്കാം. പ്രായപരിധിയില്ല. വിവിധ സർവ്വകലാശാലകളിലെ വ്യവസ്ഥ അനുസരിച്ച് വേണം പ്രവേശനം നേടാൻ. പരീക്ഷ ഫീസും ഇക്കുറി ഉയർത്തിയിട്ടുണ്ട്. ജനറൽ വിഭാ​ഗത്തിന് 1400 രൂപ, ഒബിസി വിഭാ​ഗത്തിന് 1200 രൂപ, പട്ടികജാതി പട്ടികവർ​ഗ വിഭാ​ഗത്തിന് 1100 രൂപ എന്നിങ്ങനെയാണ് അപേക്ഷാ ഫീസ്. ജനറൽ വിഭാ​ഗത്തിന് അഡീഷണൽ പേപ്പറിന് 700 രൂപയും മറ്റ് വിഭാ​ഗങ്ങൾക്ക് 600 രൂപയുമാണ്.

ഇന്ത്യക്ക് പുറത്ത് 7000 രൂപയാണ് സിയുഇടി പിജി അപേക്ഷഫീസ്. അഡീഷണൽ പേപ്പർ 1-ന് 3500 രൂപയും നൽകണം. അപേക്ഷയിലെ തെറ്റ് തിരുത്തുന്നതിന് ആപ്ലിക്കേഷൻ പോർട്ടലിൽ 2025 ഫെബ്രുവരി 3 മുതൽ ഫെബ്രുവരി 5 വരെ സൗകര്യമുണ്ടായിരിക്കും. www.exams. nta.ac.in / cuet PG എന്ന വെബ്സെെറ്റിലൂടെയാണ് അപേക്ഷ നൽകേണ്ടത്. ഒന്നര മണിക്കൂർ ദെെർഘ്യമുള്ള പരീക്ഷയിൽ 75 ചോദ്യങ്ങളുണ്ടാകും. നെ​ഗറ്റീവ് മാർക്കുണ്ട്. നേരത്തെ രണ്ട് മണിക്കൂറായിരുന്നു പരീക്ഷ.

Related Stories
India AI Mission : ഇന്ത്യയുടെ എഐ മിഷനിൽ പങ്ക് ചേർന്ന് മൈക്രോസോഫ്റ്റ്; 2026നുള്ളിൽ അഞ്ച് ലക്ഷം പേർക്ക് പരിശീലനം നൽകും
Railway Recruitment 2025: റെയിൽവേയിൽ 1036 ഒഴിവുകൾ, പത്താം ക്ലാസ് പാസായവർക്കും ജോലി; 47,600 രൂപ വരെ ശമ്പളം, അപേക്ഷിക്കേണ്ടത് ഇങ്ങനെ
Kerala School Holiday : എല്ലാവരും ഹാപ്പി അല്ലേ! നാളെ ഈ ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
HPCL Graduate Apprentice : എച്ച്പിസിഎല്ലില്‍ ഗ്രാജ്വേറ്റ് അപ്രന്റീസാകാം; യോഗ്യതയും നടപടിക്രമങ്ങളും ഇപ്രകാരം
Kerala State School Kalolsavam: സംസ്ഥാന സ്‌കൂള്‍ കലോത്സവം; ജനുവരി എട്ട് വരെ സ്‌കൂളുകള്‍ക്ക് അവധി
Railway Apprentice Vacancies: റെയിൽവേയിൽ 4,232 അപ്രന്റീസ് ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, എഴുത്ത് പരീക്ഷയില്ല, അപേക്ഷിക്കേണ്ടതി
12 വർഷത്തിനിടെ ഏറ്റവും മോശം അവസ്ഥയിൽ വിരാട് കോലി
എല്ലുകളെ ബലമുള്ളതാക്കാൻ ഇവ ശീലമാക്കാം
വിജയ് ഹസാരെ ട്രോഫി: ഗ്രൂപ്പ് ഘട്ടത്തില്‍ തിളങ്ങിയവര്‍
കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ