5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

CUET PG 2025: സിയുഇടി പിജി 2025; അഡ്മിറ്റ് കാർഡെത്തി; എങ്ങനെ ഡൗൺലോഡ് ചെയ്യാം?

CUET PG 2025 Admit Card Released: അപേക്ഷകർ അവരുടെ അപേക്ഷ നമ്പറും ജനനത്തീയതിയും നൽകി വേണം അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ. പരീക്ഷ എഴുതുന്നവർ അഡ്മിറ്റ് കാർഡിൽ നൽകിയിരിക്കുന്ന നിർദേശങ്ങൾ ശ്രദ്ധാപൂർവം വായിക്കണം എന്ന് എൻടിഎ വ്യക്തമാക്കി.

CUET PG 2025: സിയുഇടി പിജി 2025; അഡ്മിറ്റ് കാർഡെത്തി; എങ്ങനെ ഡൗൺലോഡ് ചെയ്യാം?
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Published: 23 Mar 2025 14:27 PM

മാർച്ച് 26 മുതൽ ഏപ്രിൽ 1 വരെ നടക്കാനിരിക്കുന്ന കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ്‌ – പോസ്റ്റ് ഗ്രാജുവേറ്റ് (സിയുഇടി പിജി) 2025 പരീക്ഷകൾക്കുള്ള അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി ആണ് മാർച്ച് 22ന് അഡ്മിറ്റ് കാർഡുകൾ പുറത്തിറക്കിയത്. സിയുഇടി പിജി പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് https://exams.nta.ac.in/CUET-PG/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്. അപേക്ഷകർ അവരുടെ അപേക്ഷ നമ്പറും ജനനത്തീയതിയും നൽകി വേണം അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ.

പരീക്ഷ എഴുതുന്നവർ അഡ്മിറ്റ് കാർഡിൽ നൽകിയിരിക്കുന്ന നിർദേശങ്ങൾ ശ്രദ്ധാപൂർവം വായിക്കണം എന്ന് എൻടിഎ വ്യക്തമാക്കി. മാർച്ച് 21 മുതൽ 25 വരെ നടക്കുന്ന പരീക്ഷകളുടെ അഡ്മിറ്റ് കാർഡ് എൻടിഎ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. 2025-26 അധ്യയന വർഷത്തേക്കുള്ള ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി പ്രവേശനത്തിനായി എൻടിഎ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് സിയുഇടി പിജി. കൂടുതൽ വിവരങ്ങൾക്ക് ഉദ്യോഗാർത്ഥികൾ എൻടിഎയുടെ വെബ്‌സൈറ്റായ www.nta.ac.in , https://exams.nta.ac.in/CUET-PG/ എന്നിവ സന്ദർശിക്കുക.

അഡ്മിറ്റ് കാർഡിലെ വിശദാംശങ്ങളിൽ തെറ്റുകളുണ്ടെങ്കിലോ ഡൗൺലോഡ് ചെയ്യുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിലോ അപേക്ഷകർക്ക് 011-40759000 എന്ന നമ്പറിലോ helpdeskcuetpg@nta.ac.in എന്ന വിലാസത്തിലോ എൻടിഎ ഹെൽപ്പ് ഡെസ്‌കുമായി ബന്ധപ്പെടാം. അഡ്മിറ്റ് കാർഡ് വികൃതമാക്കുകയോ നൽകിയിരിക്കുന്ന എൻട്രി മാറ്റുകയോ ചെയ്യരുതെന്ന് എൻടിഎ വ്യക്തമാക്കിയിട്ടുണ്ട്. ഭാവി ആവശ്യങ്ങൾക്കായി അപേക്ഷകർ അഡ്മിറ്റ് കാർഡിന്റെ പകർപ്പ് സൂക്ഷിക്കണമെന്നും എൻടിഎ നിർദ്ദേശിച്ചു.

ALSO READ: 81,100 രൂപ വരെ ശമ്പളം, സിആർആർഐയിൽ നിരവധി ഒഴിവുകൾ; പ്ലസ്ടുക്കാർക്കും അവസരം

അഡ്മിറ്റ് കാർഡുകൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • സിയുഇടി പിജിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ exams.nta.ac.in/CUET-PG/ സന്ദർശിക്കുക.
  • ഹോം പേജിൽ കാണുന്ന ‘സിയുഇടി പിജി 2025 അഡ്മിറ്റ് കാർഡ്’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ അപേക്ഷാ നമ്പർ, ജനനത്തീയതി എന്നിവ നൽകി ലോഗിൻ ചെയ്യുക.
  • അഡ്മിറ്റ് കാർഡ് തുറന്നുവരും. ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.