CSIR UGC NET Result 2024: സിഎസ്ഐആർ യുജിസി നെറ്റ് 2024 പരീക്ഷ ഫലം പ്രഖ്യാപിച്ചു; എങ്ങനെ പരിശോധിക്കാം?
CSIR UGC NET December 2024 Results: പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് സ്കോർകാർഡുകൾ ഡൗൺലോഡ് ചെയ്യാം. അതിനായി അപേക്ഷകർ അവരുടെ അപേക്ഷാ നമ്പറും ജനനത്തീയതിയും നൽകേണ്ടതുണ്ട്.

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ജോയിന്റ് സിഎസ്ഐആർ – യുജിസി നെറ്റ് (ഡിസംബർ 2024) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് സ്കോർകാർഡുകൾ ഡൗൺലോഡ് ചെയ്യാം. അതിനായി അപേക്ഷകർ അവരുടെ അപേക്ഷാ നമ്പറും ജനനത്തീയതിയും നൽകേണ്ടതുണ്ട്. ആകെ 2,38,451 പേർ രജിസ്റ്റർ ചെയ്തതിൽ 1,74,785 പേർ പരീക്ഷയിൽ വിജയിച്ചതായി എൻടിഎ ഔദ്യോഗിക അറിയിപ്പിൽ അറിയിച്ചു.
എൻടിഎ കഴിഞ്ഞ ദിവസം ജോയിന്റ് സിഎസ്ഐആർ യുജിസി നെറ്റ് പരീക്ഷയുടെ അന്തിമ ഉത്തരസൂചിക പുറത്തിറക്കിയിരുന്നു. അത് അടിസ്ഥാനമാക്കിയാണ് ഫല പ്രഖ്യാപനം. 2025 ഫെബ്രുവരി 28, മാർച്ച് 1, 2 തീയതികളിൽ രാജ്യത്തെ 164 നഗരങ്ങളിലെ 326 പരീക്ഷാ കേന്ദ്രങ്ങളിലായാണ് സിഎസ്‌ഐആർ യുജിസി നെറ്റ് (ഡിസംബർ 2024) പരീക്ഷ നടന്നത്. തുടർന്ന്, മാർച്ച് 11ന് താൽക്കാലിക ഉത്തരസൂചിക പുറത്തിറങ്ങി. ശേഷം മാർച്ച് 14 വരെ ഉദ്യോഗാർത്ഥികൾക്ക് ഉത്തരസൂചികയിൽ എതിർപ്പുകൾ സമർപ്പിക്കാൻ അവസരവും നൽകിയിരുന്നു.
CSIR UGC-NET സ്കോർകാർഡ് 2025: എങ്ങനെ ഡൗൺലോഡ് ചെയ്യാം?
- csirnet.nta.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ഹോം പേജിൽ കാണുന്ന ‘ജോയിന്റ് സിഎസ്ഐആർ – യുജിസി നെറ്റ് ഡിസംബർ – 2024: സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക” എന്ന ലിങ്ക് തിരഞ്ഞെടുക്കുക.
- അപേക്ഷാ നമ്പറും ജനനത്തീയതിയും നൽകുക.
- സ്കോർ കാർഡ് പരിശോധിച്ച ശേഷം ഡൗൺലോഡ് ചെയ്യാം.
- ഭാവി ആവശ്യങ്ങൾക്കായി ഒരു കോപ്പി പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനും (യുജിസി) കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് റിസേർച്ചും (സിഎസ്ഐആർ) സംയുക്തമായി നടത്തുന്ന നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് ആണ് സിഎസ്ഐആർ യുജിസി നെറ്റ്. ശാസ്ത്രീയ വിഷയങ്ങളിൽ ജെആർഎഫ് ലഭിക്കാനും, അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനും, പിഎച്ച്ഡി പ്രവേശനത്തിനുമുള്ള അടിസ്ഥാന യോഗ്യതയാണിത്. കെമിക്കൽ സയൻസ്, എർത്ത് സയൻസ് (അറ്റ്മോസ്ഫെറിക്, സമുദ്രം, പ്ലാനറ്ററി സയൻസസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു), ലൈഫ് സയൻസ്, മാത്തമാറ്റിക്കൽ സയൻസ്, ഫിസിക്കൽ സയൻസ് എന്നിങ്ങനെ അഞ്ച് വിഷങ്ങളിലാണ് സിഎസ്ഐആർ യുജിസി നെറ്റ് പരീക്ഷ നടക്കുന്നത്.