5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

CSIR UGC NET 2024 : സിഎസ്ഐആർ യുജിസി നെറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു; പരീക്ഷയ്ക്ക് തയ്യാറാകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

CSIR UGC NET 2024 Registration Started : സിഎസ്ഐആർ യുജിസി നെറ്റ് രജിസ്ട്രേഷൻ ഈ മാസം 9ന് ആരംഭിച്ചെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി. ഈ മാസം 30 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

CSIR UGC NET 2024 : സിഎസ്ഐആർ യുജിസി നെറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു; പരീക്ഷയ്ക്ക് തയ്യാറാകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പ്രതീകാത്മക ചിത്രം (mage Credits - gawrav/Getty Images)
abdul-basith
Abdul Basith | Updated On: 15 Dec 2024 20:23 PM

സിഎസ്ഐആർ യുജിസി നെറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു. നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഇക്കാര്യം അറിയിച്ചത്. നേരത്തെ തന്നെ ഡിസംബർ 9ന് പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിക്കുമെന്ന് എൻടിഎ അറിയിച്ചിരുന്നു.

പരീക്ഷയെപ്പറ്റി
സിഎസ്ഐആറും യുജിസിയും സംയുക്തമായി നടത്തുന്ന പ്രവേശന പരീക്ഷയാണിത്. കൗൺസിൽ ഓഫ് സയൻസ് ആണ് ഇൻഡസ്ട്രിയൽ റിസർച്ച് ആണ് സിഎസ്ഐആർ. ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പിനും അസിസ്റ്റൻ്റ് പ്രൊഫസർ നിയമനത്തിനും യോഗ്യത നേടുന്നവരെ കണ്ടെത്താനാണ് പരീക്ഷ നടത്തുന്നത്. അസിസ്റ്റൻ്റ് പ്രൊഫസർ നിയമനവും പിഎച്ച്ഡി പ്രവേശനവും അല്ലെങ്കിൽ പിഎച്ച്ഡി പ്രവേശനം മാത്രം എന്നിങ്ങനെയും ഈ പരീക്ഷ കൊണ്ട് നിർണയിക്കും. സിബിടി രീതിയിലാണ് പരീക്ഷ നടത്തുക.

Also Read : SSC CGL RESULT 2024 : കേന്ദ്രസർവീസിൽ 17727 ഒഴിവുകൾ, സിജിഎൽ ആദ്യ ഘട്ട റിസൽട്ട് പുറത്ത്, അടുത്ത കടമ്പ എങ്ങനെ, എപ്പോൾ ?

2024 ഡിസംബർ 9 മുതൽ 2024 ഡിസംബർ 30 വരെയാണ് അപേക്ഷിക്കേണ്ട സമയം. ഡിസംബർ 31ന് മുൻപ് പരീക്ഷാ ഫീസ് അടയ്ക്കണം. 2025 ജനുവരി 1, 2 തീയതികളിൽ പരീക്ഷയെഴുതുന്നവർക്ക് അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ അവസരമുണ്ട്. നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചതനുസരിച്ച് 2025 ഫെബ്രുവരി 16 മുതൽ ഫെബ്രുവരി 28 വരെയാവും പരീക്ഷ നടക്കുക. ആകെ 180 മിനിട്ട് അഥവാ മൂന്ന് മണിക്കൂർ നേരം പരീക്ഷ നീണ്ടുനിൽക്കും. ഭൂമി, പാരിസ്ഥിതിക, സമുദ്ര, ഉപഗ്രഹ ശാസ്ത്രം, കെമിക്കൽ സയൻസ്, ലൈഫ് സയൻസ്, കണക്ക്, ഊർജതന്ത്രം എന്നിവയാവും പരീക്ഷയിൽ ചോദിക്കുന്ന വിഷയങ്ങൾ.

പരീക്ഷയെഴുതുന്നവർക്കുള്ള നിർദ്ദേശങ്ങൾ
ഒരാൾക്ക് ഒരു അപേക്ഷ മാത്രമേ സമർപ്പിക്കാൻ അനുവാദമുള്ളൂ. ഒരു സാഹചര്യത്തിലും ഒരാൾക്ക് ഒന്നിലധികം അപേക്ഷകൾ സമർപ്പിക്കാൻ അനുവാദമില്ല. പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപ് തങ്ങൾ ഇതിന് യോഗ്യരാണോ എന്ന് പരീക്ഷാർത്ഥികൾ കൃത്യമായി മനസിലാക്കിയിരിക്കണം. ഓൺലൈനിലൂടെ പരീക്ഷാ ഫീസ് അടയ്ക്കാം. യുപിഐ, ഇൻ്റർനെറ്റ് ബാങ്കിംഗ്, ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകൾ എന്നിവയൊക്കെ ഫീസടയ്ക്കാൻ ഉപയോഗിക്കാം. ഓൺലൈൻ ആപ്ലിക്കേഷൻ ഫോമിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പരും ഇമെയിൽ ഐഡിയും സ്വന്തം മാതാപിതാക്കളുടെയോ ഗാർഡിയൻ്റെയോ ആണെന്ന് ഉറപ്പുവരുത്തണം. ഈ മൊബൈൽ നമ്പരിലേക്കും ഇമെയിൽ ഐഡിയിലേക്കും മാത്രമേ പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിക്കൂ. എന്തെങ്കിലും സംശയങ്ങളോ ചോദ്യങ്ങളോ ഉണ്ടെങ്കിൽ നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഹെൽപ് ഡെസ്ക് നമ്പരുകളായ 011-40759000, 011-69227700 എന്നിവകളിലേക്ക് വിളിക്കുകയോ csirnet@nta.ac.in എന്ന മെയിൽ ഐഡിയിലേക്ക് ഇമെയിൽ അയക്കുകയോ ചെയ്യാം.