CSIR-NEERI Recruitment 2025: എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 63200 വരെ ശമ്പളത്തില്‍ അവസരം, പ്ലസ്ടു മതി
CSIR-NEERI Recruitment 2025 details: ജൂനിയർ സ്റ്റെനോഗ്രാഫർ, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് എന്നീ രണ്ട് വിഭാഗങ്ങളിലേക്കും അപേക്ഷിക്കാന്‍ യോഗ്യതയുള്ളവര്‍ ഓരോ പോസ്റ്റ് കോഡിനും വെവ്വേറെ അപേക്ഷിക്കുകയും ബന്ധപ്പെട്ട അപേക്ഷാ ഫീസ് അടയ്ക്കുകയും വേണം. എഴുത്തുപരീക്ഷ, കമ്പ്യൂട്ടര്‍ പ്രാവീണ്യ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്

സിഎസ്‌ഐആര്‍-നാഷണല്‍ എന്‍വയോണ്‍മെന്റര്‍ എഞ്ചിനീയറിംഗ് ഇന്‍സ്റ്റിറ്റൂട്ടില്‍ (CSIR-NEERI) വിവിധ തസ്തികകളിലായി 33 ഒഴിവുകളില്‍ അവസരം. ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ജനറല്‍), ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ഫിനാന്‍സ് & അക്കൗണ്ട്‌സ്), ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (സ്റ്റോഴ്‌സ് & പര്‍ച്ചേസ്), ജൂനിയര്‍ സെറ്റനോഗ്രാഫര്‍ വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്. ജൂനിയര്‍ സെറ്റനോഗ്രാഫര്‍ തസ്തികയിലേക്ക് 18 മുതല്‍ 27 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. മറ്റ് തസ്തികകളിലേക്ക് 28 വയസാണ് പ്രായപരിധി. പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യയോഗ്യതയും സ്റ്റെനോഗ്രാഫിയിൽ പ്രാവീണ്യവുമുള്ളവര്‍ക്ക് ജൂനിയര്‍ സെറ്റനോഗ്രാഫര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. മറ്റ് തസ്തികകളിലേക്ക് പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യയോഗ്യതയും ടൈപ്പിങ് വേഗതയും, കമ്പ്യൂട്ടര്‍ പ്രാവീണ്യവുമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
25500-81100 ആണ് ജൂനിയര്‍ സെറ്റനോഗ്രാഫര്‍ തസ്തികയിലെ പേ ലെവല്‍. 19900-63200 ആണ് മറ്റു തസ്തികകളില്‍ ലഭിക്കുന്നത്. ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾ മുൻഗണന (preferences) പോസ്റ്റുകള്‍ വ്യക്തമാക്കേണ്ടതുണ്ട്. ജൂനിയർ സ്റ്റെനോഗ്രാഫർ, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് എന്നീ രണ്ട് വിഭാഗങ്ങളിലേക്കും അപേക്ഷിക്കാന്‍ യോഗ്യതയുള്ളവര്‍ ഓരോ പോസ്റ്റ് കോഡിനും വെവ്വേറെ അപേക്ഷിക്കുകയും ബന്ധപ്പെട്ട അപേക്ഷാ ഫീസ് അടയ്ക്കുകയും വേണം.
എഴുത്തുപരീക്ഷ, കമ്പ്യൂട്ടര്‍ പ്രാവീണ്യ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. 2.30 മണിക്കൂറാണ് എഴുത്തുപരീക്ഷയുടെ ദൈര്‍ഘ്യം. 200 ചോദ്യങ്ങളുണ്ടാകും. മെന്റല്‍ എബിലിറ്റി ടെസ്റ്റ്, ജനറല്‍ അവയര്‍നസ്, ഇംഗ്ലീഷ് ലാംഗ്വേജ് എന്നിവയില്‍ നിന്ന് ചോദ്യങ്ങളുണ്ടാകും.




എങ്ങനെ എയക്കാം?
ഉദ്യോഗാർത്ഥികൾ https://www.neeri.res.in അല്ലെങ്കിൽ https://career.neeri.res.in എന്നീ വെബ്‌സൈറ്റുകള്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. 500 രൂപയാണ് പരീക്ഷാ ഫീസ്. അത് ഓണ്‍ലൈനായി അടയ്ക്കണം. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/സ്ത്രീകൾ/വിമുക്തഭടന്മാർ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികള്‍ക്ക് ഫീസില്ല. ഏപ്രില്‍ 30 വരെ അപേക്ഷിക്കാം.
ഒഴിവുകള്‍
- ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ജനറൽ): 14 (യുആർ-7, എസ്‌സി-1, എസ്ടി-1, ഒബിസി(എൻസിഎൽ)-4, ഇഡബ്ല്യുഎസ്-1)
- ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ഫിനാൻസ് & അക്കൗണ്ട്സ്): 5 (യുആർ-4, ഒബിസി(എൻസിഎൽ)-1)
- ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (സ്റ്റോഴ്‌സ് & പർച്ചേസ്): 7 (യുആർ-5, ഒബിസി(എൻസിഎൽ)-2)
- ജൂനിയർ സ്റ്റെനോഗ്രാഫർ: 7 (യുആർ-5, ഒബിസി(എൻസിഎൽ)-2)