CSIR-CRRI Recruitment: 81,100 രൂപ വരെ ശമ്പളം, സിആര്‍ആര്‍ഐയില്‍ നിരവധി ഒഴിവുകള്‍; പ്ലസ്ടുക്കാര്‍ക്കും അവസരം
CSIR CRRI Recruitment 2025: ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയില്‍ 177 ഒഴിവുകളുണ്ട്. 19,900-63,200 ആണ് പേ സ്‌കെയില്‍. പ്ലസ്ടുവാണ് വിദ്യാഭ്യാസ യോഗ്യത. ഒപ്പം കമ്പ്യൂട്ടര്‍ പരിജ്ഞാനവും, ടൈപ്പിങ് സ്പീഡുമുണ്ടായിരിക്കണം. പ്രായപരിധി 28 വയസ്. ജൂനിയര്‍ സ്റ്റെനോഗ്രാഫ് തസ്തികയില്‍ 32 ഒഴിവുകളുണ്ട്. 25,500-81,100 ആണ് പേ സ്‌കെയില്‍. പ്ലസ്ടുവാണ് വിദ്യാഭ്യാസ യോഗ്യത. ഒപ്പം സ്റ്റെനോഗ്രഫിയിലും പരിജ്ഞാനം വേണം. പ്രായപരിധി 27 വയസ്

കൗൺസിൽ ഓഫ് സയന്റിഫിക് & ഇൻഡസ്ട്രിയൽ റിസർച്ച് – സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎസ്‌ഐആര്‍-സിആര്‍ആര്‍ഐ) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ജൂനിയര്‍ സ്റ്റെനോഗ്രാഫര്‍ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഏപ്രില്‍ 21 വരെ അപേക്ഷകള്‍ അയക്കാം. മെയ്, ജൂണ്‍ മാസങ്ങളില്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടത്താനാണ് നീക്കം. ജൂണില്‍ കമ്പ്യൂട്ടര്‍/സ്റ്റെനോഗ്രഫി പ്രൊഫിഷ്യന്‍സി ടെസ്റ്റും നടത്തും. പരീക്ഷകളുടെ കൃത്യമായി തീയതി സിഎസ്‌ഐആര്‍-സിആര്‍ആര്‍ഐ വെബ്‌സൈറ്റില്‍ പിന്നീട് പുറത്തുവിടും.
ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയില്‍ 177 ഒഴിവുകളുണ്ട്. 19,900-63,200 ആണ് പേ സ്‌കെയില്‍. പ്ലസ്ടുവാണ് വിദ്യാഭ്യാസ യോഗ്യത. ഒപ്പം കമ്പ്യൂട്ടര്‍ പരിജ്ഞാനവും, ടൈപ്പിങ് സ്പീഡുമുണ്ടായിരിക്കണം. പ്രായപരിധി 28 വയസ്. ജൂനിയര്‍ സ്റ്റെനോഗ്രാഫ് തസ്തികയില്‍ 32 ഒഴിവുകളുണ്ട്. 25,500-81,100 ആണ് പേ സ്‌കെയില്‍. പ്ലസ്ടുവാണ് വിദ്യാഭ്യാസ യോഗ്യത. ഒപ്പം സ്റ്റെനോഗ്രഫിയിലും പരിജ്ഞാനം വേണം. പ്രായപരിധി 27 വയസ്.




യുആര്‍, ഒബിസി (എന്‍സിഎല്‍), ഇഡബ്ല്യുഎസ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് 500 രൂപയാണ് പരീക്ഷാഫീസ്. സ്ത്രീകള്‍, എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി, എക്‌സ് സര്‍വീസ്‌മെന്‍ വിഭാഗങ്ങള്‍ക്ക് ഫീസില്ല.
എങ്ങനെ അയക്കാം?
crridom.gov.in എന്ന വെബ്‌സൈറ്റ് മുഖേനയാണ് അയക്കേണ്ടത്. ഈ വെബ്‌സൈറ്റിലെ റിക്രൂട്ട്‌മെന്റ് സെഷനില്‍ നോട്ടിഫിക്കേഷന്‍ നല്‍കിയിട്ടുണ്ട്. പരീക്ഷാ രീതികളെക്കുറിച്ചുള്ള വിശദാംശങ്ങളടക്കം ഇത് നല്‍കിയിട്ടുണ്ട്. ഇത് പൂര്‍ണമായും വായിച്ച് മനസിലാക്കണം. തുടര്‍ന്ന് വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ‘അപ്ലെ ഓണ്‍ലൈന്‍’ ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം.