5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Cds Exam Application 2024: കംബൈയിൻഡ് ഡിഫൻസ് സർവ്വീസ് പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം, ഇങ്ങനെ

വിവിധ അക്കാദമികളിലായി ആകെ 459 ഒഴിവുകളാണുള്ളത്, യുപിഎസ്സി വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്

Cds Exam Application 2024: കംബൈയിൻഡ് ഡിഫൻസ് സർവ്വീസ് പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം, ഇങ്ങനെ
CDS-EXAM-2024
arun-nair
Arun Nair | Published: 17 May 2024 19:30 PM

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന കംബൈയിൻഡ് ഡിഫൻസ് സർവ്വീസ് പരീക്ഷയുടെ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. ഇന്ത്യൻ മിലിട്ടറി അക്കാദമി, ഡെറാഡൂൺ, ഇന്ത്യൻ നേവൽ അക്കാദമി, ഏഴിമല, എയർഫോഴ്‌സ് അക്കാദമി, ഹൈദരാബാദ്, ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമി, ചെന്നൈ, ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമി, ചെന്നൈ എന്നിവയുൾപ്പെടെ ആകെ 459 ഒഴിവുകളാണുള്ളത്. അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ https://upsc.gov.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം.

ആകെ ഒഴിവ്

459 തസ്തികകളിലേക്ക് റിക്രൂട്ട്‌മെൻ്റ് വഴിയാണ് നിയമനം. ചെന്നൈ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ ആകെ 276 ഒഴിവുകളാണുള്ളത് ബാക്കിയുള്ള തസ്തികകൾ മറ്റ് അക്കാദമികളുടേതാണ്.

അപേക്ഷിക്കാനുള്ള അവസാന തീയതി.

ജൂൺ നാലാണ് സിഡിഎസ് റിക്രൂട്ട്‌മെൻ്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി. റിക്രൂട്ട്‌മെൻ്റിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ജൂൺ 4-ന് മുമ്പ് അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷയ്ക്കുള്ള ലിങ്ക് ജൂൺ 4-ന് ശേഷം നീക്കം ചെയ്യപ്പെടും.

പ്രധാന തീയതി

UPSC CDS-2 റിക്രൂട്ട്‌മെൻ്റിനുള്ള അപേക്ഷ ആരംഭിച്ച തീയതി – 15 മെയ് 2024
UPSC CDS-2 റിക്രൂട്ട്‌മെൻ്റിനുള്ള അപേക്ഷകൾ അവസാനിക്കുന്ന തീയതി – 4 ജൂൺ 2024
ഫോം തിരുത്തൽ – 2024 ജൂൺ 5 മുതൽ ജൂൺ 11 വരെ

അപേക്ഷിക്കേണ്ട വിധം

1. ആദ്യം ഔദ്യോഗിക വെബ്സൈറ്റിലേക്ക് പോകുക.

2. റിക്രൂട്ട്മെൻ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.

3. വ്യക്തിഗത വിശദാംശങ്ങൾ നൽകാം

4. ലോഗിൻ ചെയ്ത ശേഷം CDS-2 ഫോം പൂരിപ്പിക്കുക, ഫോമിൻ്റെ പകർപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക