5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Cognizant Job Offer : ഭേദം വീട്ടുപണി, 2002-ലെ ശമ്പളം വാഗ്ദാനം ചെയ്ത ഐടി കമ്പനിക്ക് പൊങ്കാല

Cognizant Viral Job Offer: കമ്പനിയെ ട്രോളി നിരവധി പേരാണ് എക്സിൽ ട്വീറ്റ് ചെയ്തത്. ഇതിലും ഭേദം വീട്ടിലിരുന്ന് ഹൈസ്കൂൾ കുട്ടികൾക്ക് ട്യൂഷൻ എടുത്താൽ പോരെയെന്നായിരുന്നു ആളുകൾ ചോദിച്ചത്

Cognizant Job Offer : ഭേദം വീട്ടുപണി, 2002-ലെ ശമ്പളം വാഗ്ദാനം ചെയ്ത ഐടി കമ്പനിക്ക് പൊങ്കാല
Cognizant Salary Issue | Credits: freepik
arun-nair
Arun Nair | Published: 13 Aug 2024 18:37 PM

മുംബൈ: ഒരു ജോലി അവസരമാണ് സമീപ ദിവസങ്ങളിലായി സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. തൊഴിലില്ലായ്മയുടെയും പിരിച്ചുവിടലുകളുടെയും കാലത്ത് ജോലി എന്നത് നിലനിൽപ്പിൻ്റെ പ്രശ്നം കൂടിയാണ് അഭ്യസ്ത വിദ്യർക്ക്. അത്തരത്തിൽ ഒരു ജോലി തന്നെയാണ് ഇതും. ഐടി ഭീമനായി കോഗ്നിസൻ്റാണ് തുടക്കകാർക്ക് അവസരങ്ങൾ വെച്ചു നീട്ടുന്നത്. എന്നാൽ വൈറലായത് ഇതൊന്നുമല്ല. ഇത്തരത്തിൽ കമ്പനി ഹയർ ചെയ്യുന്ന ജീവനക്കാരുടെ ശമ്പളമായിരുന്നു അതിൽ ശ്രദ്ധേയം പ്രതിവർഷം 2.5 ലക്ഷം രൂപ. വർഷക്കണക്കിൽ ലക്ഷമാണെങ്കിലും മാസക്കണക്കിൽ അത് കഷ്ടിച്ച് 20000 രൂപയായി കുറയും. പോസ്റ്റ് വൈറലായതോടെ സോഷ്യൽ മീഡിയയും സംഭവം ഏറ്റെടുത്തു.

2002-ൽ തുടക്കകാർക്ക് കമ്പനി നൽകിയ ശമ്പളമായിരുന്നു ഇതെന്ന് സംഭവങ്ങളെ ചൂണ്ടിക്കാട്ടി mashable.com റിപ്പോർട്ട് ചെയ്യുന്നു. ആഗസ്റ്റ് 14 ആണ് ജോലിക്ക് അപേക്ഷിക്കാനുള്ള അവസാന തീയ്യതി. കമ്പനിയെ ട്രോളി നിരവധി പേരാണ് എക്സിൽ ട്വീറ്റ് ചെയ്തത്. ഇതിലും ഭേദം വീട്ടിലിരുന്ന് ഹൈസ്കൂൾ കുട്ടികൾക്ക് ട്യൂഷൻ എടുത്താൽ പോരെയെന്നായിരുന്നു ഒരാളുടെ കമൻ്റെങ്കിൽ വീട്ടു പണി എടുക്കുന്നവർക്ക് ഒരു എഞ്ചിനിയറെക്കാൾ ശമ്പളമുണ്ടെന്നായിരുന്നു മറ്റൊരാളുടെ കമൻ്റ്. എന്തായാലും കോഗ്നിസൻ്റിൻ്റെ ജോലി ഒഴിവ് വലിയ ചർച്ചക്കാണ് വഴിവെച്ചത്.

 


30 വർഷ പാരമ്പര്യം

സോഫ്റ്റ്വെയർ രംഗത്തെ അതികായരായി വളർന്ന കോഗ്നിസൻ്റ് 1994-ൽ ചെന്നൈയിലാണ് സ്ഥാപിതമായത്. ലോകമാകെ വിവിധ ബ്രാഞ്ചുകളുള്ള കമ്പനിക്ക് ഏകദേശം 3.4 ലക്ഷം ജീവനക്കാരാണുള്ളത്. വമ്പൻ കമ്പനിയായിട്ട് പോലും ഇത്രയും ശമ്പളമെ കൊടുക്കാവാനുള്ളോ എന്നാണ് പൊതുവെ ആളുകൾ ചോദിക്കുന്നത്.

 


സിഇയ്ക്ക് കോടികൾ

കമ്പനിയുടെ സിഇഒ വാങ്ങുന്ന ശമ്പളം ഐടി മേഖലയിലെ എക്സിക്യുട്ടീവ് കാറ്റഗറിയിലെ ഒരാളുടെ ഏറ്റവും ഉയർന്ന ശമ്പള സ്കെയിലുകളിൽ ഒന്നാണ്. ഏകദേശം 186 കോടിയാണ് സിഇഒ എസ് രവികുമാർ വാങ്ങുന്നത്. 2023-ലെ റിപ്പോർട്ട് പ്രകാരം 19.35 ബില്യൺ ഡോളറാണ് കമ്പനിയുടെ ടേൺ ഒാവർ. 2022-ലെ അപേക്ഷിച്ച് 0.3% കുറവ് വരുമാനത്തിലുണ്ടെന്ന് ബിസിനസ് വെബ്സൈറ്റായ ദ മിൻ്റ് റിപ്പോർട്ട് ചെയ്യുന്നു. എന്തായാലും കമ്പനിയുടെ പുതിയ ഹയറിങ്ങ് ആഗസ്റ്റ് 14-ന് അവസാനിക്കുകയാണ്.

Latest News