Cochin Shipyard : കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ ജോലി നേടാം, നിരവധി ഒഴിവുകള്‍

cochin shipyard recruitment : 600 രൂപയാണ് ആപ്ലിക്കേഷന്‍ ഫീസ്. എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്ക് ഫീസില്ല. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. വെബ്‌സൈറ്റില്‍ തന്നിട്ടുള്ള വിജ്ഞാപനം പൂര്‍ണമായി വായിച്ച് മനസിലാക്കി വേണം അപേക്ഷിക്കാന്‍

Cochin Shipyard : കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ ജോലി നേടാം, നിരവധി ഒഴിവുകള്‍

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്‌ (image credits : social media)

Published: 

18 Dec 2024 22:50 PM

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ വിവിധ വിഭാഗങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. വര്‍ക്ക്‌മെന്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, വെല്‍ഡര്‍, മെക്കാനിക്ക് ഡീസല്‍, മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍, പ്ലമ്പര്‍, പെയിന്റര്‍, ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക് മെക്കാനിക്ക്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, ഷിപ്പ്‌റൈറ്റ് വുഡ്, മെഷീനിസ്റ്റ്, ഫില്‍ട്ടര്‍ തസ്തികകളിലേക്കാണ് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടക്കുന്നത്. എല്ലാ തസ്തികകളിലും എസ്എസ്എല്‍സി യോഗ്യത ആവശ്യമാണ്. കൂടാതെ അതത് വിഭാഗത്തില്‍ ഐടിഐയും പാസായിരിക്കണം. പ്രസ്തുത മേഖലയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം നിര്‍ബന്ധമാണ്. ഡിസംബര്‍ 30 വരെ അപേക്ഷ ഓണ്‍ലൈനായി അയക്കാം.

42 വേക്കന്‍സിയാണ് ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ വിഭാഗത്തിലുള്ളത്. ഇതില്‍ 17 എണ്ണം അണ്‍ റിസര്‍വ്ഡ് വിഭാഗത്തിലുണ്ട്. ഒബിസി-16, എസ്‌സി-5, ഇഡബ്ല്യുഎസ്-4 എന്നിങ്ങനെയാണ് സംവരണ വിഭാഗത്തിലെ ഒഴിവുകള്‍. രണ്ട് വേക്കന്‍സിയാണ് (അണ്‍ റിസര്‍വ്ഡ്-1, എസ്ടി-1) വെല്‍ഡര്‍ തസ്തികയിലുള്ളത്.

മെക്കാനിക്ക് ഡീസല്‍ വിഭാഗത്തില്‍ 11 ഒഴിവുകളുണ്ട്. അണ്‍ റിസര്‍വ്ഡ് വിഭാഗത്തിലാണ് 10 ഒഴിവുകളും. ഒരെണ്ണം ഇഡബ്ല്യുഎസിനായി മാറ്റിവച്ചിരിക്കുന്നു. മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിളില്‍ അഞ്ച് ഒഴിവുകളുണ്ട്. ഇതില്‍ നാലെണ്ണം അണ്‍ റിസര്‍വ്ഡ് കാറ്റഗറിയിലും. ഒരെണ്ണം എസ്‌സി വിഭാഗത്തിനുമാണ്. അണ്‍ റിസര്‍വ്ഡ്-8, ഒബിസി-10, ഇഡബ്ല്യുഎസ്-2 എന്നിങ്ങനെയായി ആകെ 20 ഒഴിവുകളാണ് പ്ലബര്‍ തസ്തികയിലുള്ളത്.

അണ്‍ റിസര്‍വ്ഡ്-8, ഒബിസി-6, എസ്‌സി-2, ഇഡബ്ല്യുഎസ്-1 എന്നിങ്ങനെ 17 ഒഴിവുകള്‍ പെയിന്റര്‍ തസ്തികയിലുണ്ട്. 36 ഒഴിവുകളാണ് ഇലക്ട്രീഷ്യന്‍ തസ്തികയിലുള്ളത്. ഇതില്‍ 19 എണ്ണം അണ്‍ റിസര്‍വ്ഡിലും, 13 എണ്ണം ഒബിസിക്കും, ഒരെണ്ണം എസ്ടിക്കും, മൂന്നെണ്ണം ഇഡബ്ല്യുഎസിനും അനുവദിച്ചിരിക്കുന്നു.

ഇലക്ട്രോണിക് മെക്കാനിക് കാറ്റഗറിയില്‍ 32 ഒഴിവുകളുണ്ട്. അണ്‍ റിസര്‍വ്ഡ്-25, ഒബിസി-3, എസ്ടി-1, ഇഡബ്ല്യുഎസ്-3 എന്നിങ്ങനെയാണ് ഇതിലെ ഒഴിവുകളുള്ളത്. ഇന്‍സ്ട്രുമെന്റ് മെക്കാനിക്കില്‍ 38 ഒഴിവുകളാണുള്ളത് (അണ്‍ റിസര്‍വ്ഡ്-27, എസ്‌സി-7, എസ്ടി-1, ഇഡബ്ല്യുഎസ്-1).

ഏഴ് (അണ്‍ റിസര്‍വ്ഡ്-4, ഒബിസി-2, എസ്‌സി-1) ഒഴിവുകള്‍ ഷിപ്‌റൈറ്റ് വുഡ് കാറ്റഗറിയിലുണ്ട്. മെഷീനിസ്റ്റ് തസ്തികയില്‍ 13 (അണ്‍ റിസര്‍വ്ഡ്-8, ഒബിസി-2, എസ്‌സി-2, ഇഡബ്ല്യുഎസ്-1) വേക്കന്‍സികളുണ്ട്. ഫിറ്റര്‍ തസ്തികയില്‍ ഒരു വേക്കന്‍സിയേ ഉള്ളൂ. അത് അണ്‍ റിസര്‍വ്ഡിലാണ്.

Read Also : പ്ലസ് ടു കഴിഞ്ഞവർക്ക് കേരള ഹൈക്കോടതിയിൽ തൊഴിൽ അവസരം; 63,000 രൂപ വരെ ശമ്പളം, അപേക്ഷിക്കേണ്ടതിങ്ങനെ

ഇത്രയും തസ്തികകളിലായി ആകെ 224 ഒഴിവുകളാണുള്ളത്. അണ്‍ റിസര്‍വ്ഡ്-132, ഒബിസി-52, എസ്‌സി-18, എസ്ടി-4, ഇഡബ്ല്യുഎസ്-18 എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിനും ആകെ അനുവദിച്ചിരിക്കുന്ന ഒഴിവുകള്‍. എല്ലാ തസ്തികകളുടെയും കരാർ കാലാവധിപരമാവധി അഞ്ച് വർഷത്തേക്കാണ്. പദ്ധതി ആവശ്യകതകൾക്കും വ്യക്തിഗത പ്രകടനത്തിനും വിധേയമായായിരിക്കും ഇത്. 23,300 രൂപയാണ് ഓരോ മാസത്തെയും വേതനം. അധിക ജോലിസമയത്തിന് പ്രതിമാസം 5,830 രൂപ വരെയുള്ള നഷ്ടപരിഹാരത്തിനും അര്‍ഹതയുണ്ടാകും.

മൂന്ന് വര്‍ഷത്തിനു ശേഷം, നിര്‍ദ്ദിഷ്ട ജോലിയുമായി ബന്ധപ്പെട്ട് സാങ്കേതിക സമിതി അവലോകനം നടത്തും. സമിതിയുടെ ശുപാര്‍ശ പ്രകാരം, ഉദ്യോഗാര്‍ത്ഥികള്‍ക്ക് ചിലപ്പോള്‍ ഉയര്‍ന്ന ശമ്പളവും ലഭിച്ചേക്കാം. 45 വയസാണ് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി. ) ഉയർന്ന പ്രായപരിധിയിൽ ഒബിസി (നോൺ ക്രീമി ലെയർ) ഉദ്യോഗാർത്ഥികൾക്ക് 3 വർഷവും എസ്‌സി, എസ്ടി ഉദ്യോഗാർത്ഥികൾക്ക് 5 വർഷവും ഇളവ് ലഭിക്കും. 600 രൂപയാണ് ആപ്ലിക്കേഷന്‍ ഫീസ്. എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്ക് ഫീസില്ല. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. വെബ്‌സൈറ്റില്‍ തന്നിട്ടുള്ള വിജ്ഞാപനം പൂര്‍ണമായി വായിച്ച് മനസിലാക്കി വേണം അപേക്ഷിക്കാന്‍.

വൈറ്റമിൻ സി കൂടുതൽ നെല്ലിക്കയിലോ പേരയ്ക്കയിലോ?
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ