5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Cochin Shipyard Vacancies: കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ 64 പ്രോജക്റ്റ് ഓഫീസര്‍ ഒഴിവുകള്‍

Vacancies in Cochin Shipyard: ഒബ്ജക്ടീവ് ടൈപ്പ് ഓണ്‍ലൈന്‍ ടെസ്റ്റിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് സെലക്ഷന്‍. ആകെ 100 മാര്‍ക്കിനാണ് പരീക്ഷ. ഇതില്‍ ഒബ്ജക്ടീവ് ടൈപ്പ് ടെസ്റ്റ്-50, അഭിമുഖം-20, പവര്‍പോയിന്റ് പ്രസന്റേഷന്‍-30 എന്നിങ്ങനെയാണ് മാര്‍ക്ക് വിഹിതം.

Cochin Shipyard Vacancies: കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ 64 പ്രോജക്റ്റ് ഓഫീസര്‍ ഒഴിവുകള്‍
Cochin Shipyard
shiji-mk
Shiji M K | Published: 07 Jul 2024 13:15 PM

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡില്‍ പ്രോജക്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിരവധി ഒഴിവുകളാണ് നിലവില്‍ ഷിപ്പ്‌യാര്‍ഡിലുള്ളത്. ഇതിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷത്തേക്കായിരിക്കും നിയമനം. ജോലിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

ഒഴിവുകള്‍ ഇങ്ങനെ

  1. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, സിവില്‍, ഇന്‍സ്ട്രമെന്റേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ വിഭാഗങ്ങളിലായി 64 ഒഴിവുകളാണുള്ളത്. ഇതില്‍ ജനറലിന് 29, ഒബിസിക്ക് 10, എസ്‌സിക്ക് 11, എസ്ടിക്ക് 10, ഇഡബ്‌ള്യൂഎസിന് 4 എന്നിങ്ങനെയാണ് അവസരം.
  2. പ്രോജക്റ്റ് ഓഫീസര്‍ മെക്കാനിക്കലില്‍ 38 ഒഴിവുകളാണുള്ളത്. ജനറല്‍-16, ഒബിസി.-4, എസ്‌സി-8, എസ്ടി.-7, ഇഡബ്ല്യുഎസ്-3 എന്നിങ്ങനെയാണ് ഒഴിവുകള്‍. അപേക്ഷിക്കുന്നതിനുള്ള യോഗ്യത: 60 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദവും രണ്ടുവര്‍ഷ പ്രവൃത്തിപരിചയവും.
  3. പ്രോജക്റ്റ് ഓഫീസര്‍ ഇലക്ട്രിക്കലില്‍ 10 ഒഴിവുകള്‍. ജനറല്‍-4, ഒബിസി-2, എസ്‌സി-2, എസ്ടി-1, ഇഡബ്ല്യുഎസ്-1 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്. യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദവും രണ്ടുവര്‍ഷ പ്രവൃത്തിപരിചയവും.
  4. പ്രോജക്ട് ഓഫീസര്‍ ഇലക്ട്രോണിക്സില്‍ 6 ഒഴിവുകള്‍. ജനറല്‍-3, ഒബിസി-1, എസ്‌സി-1, എസ്ടി-1 ഇങ്ങനെയാണ് ഒഴിവുള്ളത്. യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷനില്‍ എന്‍ജിനീയറിങ് ബിരുദവും രണ്ടുവര്‍ഷ പ്രവൃത്തിപരിചയവും.
  5. പ്രോജക്ട് ഓഫീസര്‍ സിവില്‍ 8 ഒഴിവുകള്‍. ജനറല്‍-4, ഒബിസി-3, എസ്ടി-1 ഇതാണ് ഒഴിവുകള്‍. യോഗ്യത: 60 ശതമാനം മാര്‍ക്കോടെ സിവില്‍ എന്‍ജിനീയറിങ് ബിരുദവും രണ്ടുവര്‍ഷ പ്രവൃത്തിപരിചയവും.
  6. പ്രോജക്ട് ഓഫീസര്‍ ഇന്‍സ്ട്രുമെന്റേഷനില്‍ ഒരു ഒഴിവാണുള്ളത്. ജനറല്‍ കാറ്റഗറിയില്‍ മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ. യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ് ബിരുദവും രണ്ടുവര്‍ഷ പ്രവൃത്തിപരിചയവും.
  7. പ്രോജക്ട് ഓഫീസര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ 1 (ജനറല്‍), യോഗ്യത: 60 ശതമാനം മാര്‍ക്കോടെ കംപ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ എന്‍ജിനീയറിങ് ബിരുദം അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ബിരുദാനന്തരബിരുദവും രണ്ടുവര്‍ഷ പ്രവൃത്തിപരിചയവും.

Also Read: NEET-UG Counselling: ആശങ്ക ഒഴിയാതെ മെഡിക്കൽ പ്രവേശനം; നീറ്റ് യുജി കൗണ്‍സലിങ് മാറ്റിവച്ചു

ശമ്പളം

ആദ്യവര്‍ഷം- 37,000 രൂപ, രണ്ടാം വര്‍ഷം- 38,000 രൂപ, മൂന്നാം വര്‍ഷം- 40,000 രൂപ.

പ്രായം: 30 വയസ് കവിയരുത്.

ഒബ്ജക്ടീവ് ടൈപ്പ് ഓണ്‍ലൈന്‍ ടെസ്റ്റിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് സെലക്ഷന്‍. ആകെ 100 മാര്‍ക്കിനാണ് പരീക്ഷ. ഇതില്‍ ഒബ്ജക്ടീവ് ടൈപ്പ് ടെസ്റ്റ്-50, അഭിമുഖം-20, പവര്‍പോയിന്റ് പ്രസന്റേഷന്‍-30 എന്നിങ്ങനെയാണ് മാര്‍ക്ക് വിഹിതം. ഒബ്ജക്ടീവ് ടൈപ്പ് ടെസ്റ്റില്‍ 50 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. സമയം: 60 മിനിറ്റ്.

അപേക്ഷ: ഓണ്‍ലൈനായി സമര്‍പ്പിക്കണം.

അവസാനതീയതി: ജൂലായ് 17

വെബ്‌സൈറ്റ്: www.cochinshipyard.in