5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

CMAT 2025 Admit Card: സിമാറ്റ് 2025 അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു

CMAT 2025 Admit Card Released: ക്വാണ്ടിറ്റേറ്റീവ് ടെക്‌നിക്‌സ് ആന്‍ഡ് ഡേറ്റാ ഇന്റര്‍പ്രട്ടേഷന്‍, ലോജിക്കല്‍ റീസണിങ്, ലാംഗ്വേജ് കോംപ്രിഹന്‍ഷന്‍, ജനറല്‍ നോളജ്, ഇന്നവേഷന്‍ ആന്‍ഡ് ഓണ്‍ട്രപ്രനേര്‍ഷിപ്പ് എന്നീവിഷയങ്ങളിലാകും പരീക്ഷ നടക്കുക.

CMAT 2025 Admit Card: സിമാറ്റ് 2025 അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു
sarika-kp
Sarika KP | Published: 20 Jan 2025 22:39 PM

സിമാറ്റ് 2025 (കോമണ്‍ മാനേജ്‌മെന്റ് അഡ്മിഷന്‍ ടെസ്റ്റ്) അഡ്മിറ്റ് കാർ​ഡുകൾ പ്രസിദ്ധീകരിച്ചു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) ആണ് അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചത്. പരീക്ഷയ്ക്ക് രജീസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ‌‌ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഈ മാസം 25-നാണ് പരീക്ഷ.

സിമാറ്റ് 2025 അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • https://exams.nta.ac.in/CMAT/ എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ കയറുക.
  • അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക’ എന്നതിൽ ക്ലിക്ക് ചെയ്യുക
  • CMAT 2025 ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും നൽകുക
  • അഡ്മിറ്റ് കാർഡ് ടാബിലേക്ക് പോയി അത് തുറക്കുക
  • CMAT 2025 അഡ്മിറ്റ് കാർഡ് PDF ആയി ഡൗൺലോഡ് ചെയ്യുക

Also Read: യുജിസി നെറ്റ് പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു

അതേസമയം ജനുവരി 17-ന് സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പ് പുറത്തിറക്കിയിരുന്നു. ഇതിൽ പരീക്ഷ നടക്കുന്നത് എവിടെയാണെന്ന് നൽകിയിട്ടുണ്ട്. നൂറിലധികം ടെസ്റ്റ് സെന്ററുകളിലാണ് പരീക്ഷ നടക്കുക. രണ്ട് സെഷനുകളിലായാണ് പരീക്ഷ നടക്കുക. ഓരോ ഉദ്യോഗാർത്ഥിയുടെയും CMAT 2025 അഡ്മിറ്റ് കാർഡിൽ പരീക്ഷാ സ്ലോട്ട്, പരീക്ഷ സമയങ്ങൾ, പരീക്ഷ കേന്ദ്രങ്ങളുടെ വിശദാംശങ്ങൾ എന്നിവ അടങ്ങിയിരിക്കും.  ക്വാണ്ടിറ്റേറ്റീവ് ടെക്‌നിക്‌സ് ആന്‍ഡ് ഡേറ്റാ ഇന്റര്‍പ്രട്ടേഷന്‍, ലോജിക്കല്‍ റീസണിങ്, ലാംഗ്വേജ് കോംപ്രിഹന്‍ഷന്‍, ജനറല്‍ നോളജ്, ഇന്നവേഷന്‍ ആന്‍ഡ് ഓണ്‍ട്രപ്രനേര്‍ഷിപ്പ് എന്നീവിഷയങ്ങളിലാകും പരീക്ഷ നടക്കുക. ഓരോ വിഷയങ്ങളിൽ നിന്ന് 20 വീതം ചോദ്യങ്ങളുണ്ടാകും. 100 ചോദ്യങ്ങള്‍ക്ക് 100 മാര്‍ക്കാണുള്ളത്. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയാണിത്.

എ.ഐ.സി.ടി.ഇ. (ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍) അംഗീകാരമുള്ള സ്ഥാപനങ്ങൾ, ഈ സ്കോർ പരിഗണിക്കുന്ന മറ്റുസ്ഥാപനങ്ങൾ, യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെൻറുകൾ, കോൺസ്റ്റിറ്റ്യുവൻറ് കോളേജുകൾ, അംഗീകൃത കോളേജുകൾ തുടങ്ങിയവയിലെ മാനേജ്മെൻറ് മാസ്റ്റേഴ്സ്‌തല പ്രോഗ്രാമിൽ 2025-26-ലെ പ്രവേശനത്തിനായി നടത്തുന്ന ദേശീയ മാനേജ്മെൻറ് അഭിരുചിപരീക്ഷയാണ് സിമാറ്റ്.