5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

CLAT 2025: വക്കീൽ കോട്ടാണോ സ്വപ്നം… ദേശീയ സർവ്വകലാശാലകളിൽ പഠിക്കാം…അപേക്ഷിക്കാൻ ഇന്നുകൂടി അവസരം

CLAT 2025, application window closes today: പ്രവേശന പരീക്ഷ 2024 ഡിസംബർ ഒന്നിന് നടക്കുമെന്നാണ് വിവരം.

CLAT 2025: വക്കീൽ കോട്ടാണോ സ്വപ്നം… ദേശീയ സർവ്വകലാശാലകളിൽ പഠിക്കാം…അപേക്ഷിക്കാൻ ഇന്നുകൂടി അവസരം
പ്രതീകാത്മക ചിത്രം (Image courtesy : Getty images)
aswathy-balachandran
Aswathy Balachandran | Published: 22 Oct 2024 10:47 AM

ന്യൂഡൽഹി: ദേശീയ നിയമ സർവകലാശാലകളുടെ കൺസോർഷ്യം (എൻ എൽ യു) നടത്തുന്ന കോമൺ ലോ അഡ്‌മിഷൻ ടെസ്റ്റ് (ക്ലാറ്റ്) 2025- ന് അപേക്ഷിക്കാനുള്ള സമയം ഇന്നു കൂടി. യു ജി, പി ജി പ്രോഗ്രാമുകൾക്കായുള്ള ക്ലാറ്റ് രജിസ്ട്രേഷൻ വിൻഡോ ആണ് ഇന്നുകൂടി ഓപ്പണായുള്ളത്. ഇന്ന് രാത്രി 11:59 വരെയാണ് അപേക്ഷിക്കാനുള്ള അവസരം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് consortiumofnlus.ac.in എന്ന ഔദ്യോഗിക പോർട്ടൽ വഴിയാണ് പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാ‌ൻ കഴിയുന്നത്.

അപേക്ഷ വിളിച്ചത് അറിയാതെ പോയ പല വിദ്യാർത്ഥികളും സമയപരിധി നീട്ടണമെന്ന അഭ്യർത്ഥനയുമായി രം​ഗത്ത് വന്നിരുന്നു. ഇതിനെ തുടർന്നാണ് ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക് അവസരം നൽകാനായി സമയപരിധി നീട്ടിയത്.
ടെസ്റ്റ് ലൊക്കേഷൻ മുൻഗണനകൾ അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി ഒക്ടോബർ 25 (രാത്രി 11.59) ആണെന്നും കൺസോർഷ്യം അറിയിച്ചു.

ഒക്‌ടോബർ 25-ന് ശേഷം ഒരു സൗകര്യവും നൽകില്ല എന്നതിനാൽ അപേക്ഷാ ഫോമിലെ എല്ലാ വിശദാംശങ്ങളും സൂക്ഷ്മമായി പരിശോധിക്കാൻ ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കണം. പേര്, ജനനത്തീയതി, അപേക്ഷിച്ച പ്രോഗ്രാം എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ എന്നിവയാണ് പ്രധാനമായും പരിശോധിക്കേണ്ടത്. പ്രവേശന പരീക്ഷ 2024 ഡിസംബർ ഒന്നിന് നടക്കുമെന്നാണ് വിവരം.

 

ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം?

 

  • consortiumofnlus.ac.in-ൽ CLAT-ൻ്റെ ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക
  • ഹോം പേജിൽ CLAT രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • CLAT അപേക്ഷാ ഫോം തിരഞ്ഞെടുക്കുക
  • എല്ലാ വിശദാംശങ്ങളും സഹിതം CLAT 2025 രജിസ്ട്രേഷൻ പൂരിപ്പിക്കുക
  • അപേക്ഷാ ഫീസ് അടയ്ക്കുക
  • ഫോട്ടോയും ഒപ്പും ഉൾപ്പെടെ ആവശ്യമായ രേഖകൾ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുക
  • CLAT അപേക്ഷാ ഫോം സമർപ്പിക്കുക
  • ഫോമിൻ്റെ പ്രിൻ്റൗട്ട് ഡൗൺലോഡ് ചെയ്ത് എടുക്കുക

 

അപേക്ഷാ ഫീസ്

 

പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്നതിന് ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫീസ് അടയ്ക്കണം. യുജി, പിജി പ്രോഗ്രാമുകളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ഫീസ് 4000 രൂപയാണ്. എസ്‌സി, എസ്ടി, പിഡബ്ല്യുഡി, ബിപിഎൽ ഉദ്യോഗാർത്ഥികൾക്ക് 3500 രൂപയാണ് അടക്കേണ്ടത്.

.