Civil Service Exam : സിവിൽ സർവ്വീസ് ഒന്നാംഘട്ട പരീക്ഷ നാളെ നടക്കും

Civil service exam 2024 : തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ ഉള്ളത്. മൂന്ന് ജില്ലകളിലുമായി 61 കേന്ദ്രങ്ങളിലായാണു പരീക്ഷ നടക്കുക.

Civil Service Exam : സിവിൽ സർവ്വീസ് ഒന്നാംഘട്ട പരീക്ഷ നാളെ നടക്കും

upsc-civil-services-exam-2024

Updated On: 

15 Jun 2024 13:42 PM

തിരുവനന്തപുരം: ഇന്ത്യൻ സിവിൽ സർവ്വീസ് പരീക്ഷയുടെ ആദ്യ ഘട്ടമായ ഒന്നാമത്തെ പരീക്ഷ നാളെ നടക്കും. കേരളത്തിൽ നിന്ന് ഇത്തവണ പരീക്ഷ എഴുതുന്നത് 23,666 പേരാണെന്നാണ് കണക്ക്. പരീക്ഷയുടെ ആദ്യഘട്ടം നാളെ രണ്ടു സെക്ഷനുകളായി നടക്കും. രാവിലെ 9.30 മുതൽ 11.30 വരെ ഒന്നാം സെഷനും 2.30 മുതൽ 4.30 വരെ രണ്ടാം സെഷനും പരീക്ഷകൾ നടക്കുമെന്ന് അധികൃതർ അറിയിച്ചു.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ ഉള്ളത്. മൂന്ന് ജില്ലകളിലുമായി 61 കേന്ദ്രങ്ങളിലായാണു പരീക്ഷ നടക്കുക. പരീക്ഷ എഴുതുന്നവർക്ക് സൗകര്യമുറപ്പാക്കാൻ പൊതുഗതാഗത സംവിധാനം കൂടുതൽ ലഭ്യമാക്കണം എന്ന് കെ എസ് ആർ ടി സിയോട് അധികൃതർ നിർദേശിച്ചു.

ALSO READ : വനിതകള്‍ക്കും അവസരം; വ്യോമസേനയില്‍ അഗ്നിവീറാകാന്‍ അപേക്ഷിക്കാ

പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂർ മുൻപ് പരീക്ഷാ കേന്ദ്രങ്ങളിൽ പ്രവേശിക്കണം എന്നാണ് ചട്ടം. രാവിലെയുള്ള പരീക്ഷയ്ക്ക് 9 മണിക്കു മുൻപാണ് എത്തേണ്ടത്. ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷയ്ക്ക് 2 മണിക്കു മുൻപും പരീക്ഷാ ഹാളിൽ പ്രവേശിക്കണം എന്നാണ് നിർദ്ദേശം.

ഇ-അഡ്മിറ്റ് കാർഡിൽ അതായത് ഹാൾടിക്കറ്റിൽ അനുവദിച്ചിരിക്കുന്ന കേന്ദ്രത്തിൽ മാത്രമേ പരീക്ഷയെഴുതാൻ അനുവദിക്കൂ. ഡൗൺലോഡ് ചെയ്ത ഇ-അഡ്മിറ്റ് കാർഡിനൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോയും ഉണ്ടാകണം. കൂടാതെ ഇ-അഡ്മിറ്റ് കാർഡിൽ പറയുന്ന ഒറിജിനൽ ഐഡന്റിറ്റി കാർഡും കയ്യിൽ കരുതണം എന്നും നിർദ്ദേശമുണ്ട്.

കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ