CISF Recruitment 2025: പത്താം ക്ലാസ് പാസായവർക്കും സിഐഎസ്എഫിൽ ജോലി; 1,100 ഒഴിവുകൾ, 69100 രൂപ വരെ ശമ്പളം
CISF Recruitment for 10th Pass Candidates 2025: താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സിഐഎസ്എഫിന്റെ പേജിൽ രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കാം. മാർച്ച് 5 മുതൽ ഏപ്രിൽ 3 വരെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോൺസ്റ്റബിൾമാരുടെയും ട്രേഡ്സ്മാൻമാരുടെയും തസ്തികയിൽ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ആകെ 1,161 ഒഴിവുകളാണ് ഉള്ളത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സിഐഎസ്എഫിന്റെ പേജിൽ രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കാം. മാർച്ച് 5 മുതൽ ഏപ്രിൽ 3 വരെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.
അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ് / തത്തുല്യം പാസായവർക്ക് അപേക്ഷിക്കാം. ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (ഐടിഐ) നിന്ന് ബന്ധപ്പെട്ട ട്രേഡിൽ പരിശീലനം ലഭിച്ചവർക്ക് മുൻഗണന ലഭിക്കും. അപേക്ഷകർ 2025 ഓഗസ്റ്റ് 1-ന് 18 നും 23 നും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. ശാരീരികക്ഷമതാ പരീക്ഷ (PET), ഡോക്യുമെന്റ് വെരിഫിക്കേഷൻ, ട്രേഡ് ടെസ്റ്റ്, എഴുത്തുപരീക്ഷ, മെഡിക്കൽ പരീക്ഷ എന്നിവ ഉൾപ്പെടുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. ഈ ഘട്ടങ്ങളെല്ലാം സിഐഎസ്എഫ് വിവിധ റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങളിൽ വെച്ച് നടത്തും.
100 രൂപയാണ് അപേക്ഷ ഫീസ്. സ്ത്രീകൾ, പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ, വിമുക്തഭടന്മാർ എന്നിവരെ അപേക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് സിഐഎസ്എഫിന്റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കുക.
ALSO READ: ബാങ്ക് ജോലിയാണോ സ്വപ്നം? ബിരുദധാരിയാണോ? ഐഡിബിഐയിൽ പിജിഡിബിഎഫ് വഴി ജൂനിയർ അസി. മാനേജരാകാം
ഒഴിവുകളുടെ എണ്ണം
1. കോൺസ്റ്റബിൾ / പാചകക്കാരൻ: 493
2. കോൺസ്റ്റബിൾ/ കോബ്ലർ: 9
3. കോൺസ്റ്റബിൾ /ടെയ്‌ലർ: 23
4. കോൺസ്റ്റബിൾ/ ബാർബർ: 199
5. കോൺസ്റ്റബിൾ/ വാഷർമാൻ: 262
6. കോൺസ്റ്റബിൾ/ സ്വീപ്പർ: 152
7. കോൺസ്റ്റബിൾ/ പെയിന്റർ: 2
8. കോൺസ്റ്റബിൾ / കാർപെന്റർ: 9
9. കോൺസ്റ്റബിൾ / ഇലക്ട്രീഷ്യൻ: 4
10. കോൺസ്റ്റബിൾ / മാലി: 4
11. കോൺസ്റ്റബിൾ / വെൽഡർ: 1
12. കോൺസ്റ്റബിൾ/ചാർജ് മെക്കാനിക്കൽ: 1
13. കോൺസ്റ്റബിൾ/എംപി. അറ്റൻഡന്റ്: 2
സി.ഐ.എസ്.എഫ് കോൺസ്റ്റബിൾ/ ട്രേഡ്സ്മാൻ തസ്തികകളിലേക്ക് എങ്ങനെ അപേക്ഷിക്കാം?
- സിഐഎസ്എഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ cisfrectt.cisf.gov.in സന്ദർശിക്കുക.
- ഹോംപേജിൽ കാണുന്ന ലോഗിൻ ടാബിൽ രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷാ പ്രക്രിയയുമായി മുന്നോട്ട് പോകുക.
- ഫോം പൂരിപ്പിച്ച് ആവശ്യമായ ഡോക്യൂമെന്റുകൾ അപ്ലോഡ് ചെയ്യുക.
- ഇനി ഫീസ് അടച്ച ശേഷം അപേക്ഷ പൂർത്തിയാക്കാം.
- ഭാവി റഫറൻസിനായി ഒരു കോപ്പി പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.