5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

CISF Recruitment 2025: സിഐഎസ്എഫിൽ 1124 കോൺസ്റ്റബിൾ ഒഴിവുകൾ; 69,100 വരെ ശമ്പളം, എങ്ങനെ അപേക്ഷിക്കാം?

CISF Constable Recruitment 2025 Notification: 03 ഫെബ്രുവരി മുതൽ 04 മാർച്ച് വരെയാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ നൽകാം.

CISF Recruitment 2025: സിഐഎസ്എഫിൽ 1124 കോൺസ്റ്റബിൾ ഒഴിവുകൾ; 69,100 വരെ ശമ്പളം, എങ്ങനെ അപേക്ഷിക്കാം?
Representational ImageImage Credit source: Facebook
nandha-das
Nandha Das | Published: 31 Jan 2025 17:11 PM

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (CISF) കോൺസ്റ്റബിൾ/ഡ്രൈവർ, കോൺസ്റ്റബിൾ/ഡ്രൈവർ-കം-പമ്പ് ഓപ്പറേറ്റർ എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 1124 ഒഴിവുകളാണ് ഉള്ളത്. സിഐഎസ്എഫ് ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് വിജ്ഞാപനം പുറത്തിറക്കിയത്. 03 ഫെബ്രുവരി 2025 മുതൽ 04 മാർച്ച് 2025 വരെയാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ നൽകാം.

കോൺസ്റ്റബിൾ/ ഡ്രൈവർ തസ്തികയിൽ ആകെ 845 ഒഴിവുകളും, കോൺസ്റ്റബിൾ/ഡ്രൈവർ-കം-പമ്പ് ഓപ്പറേറ്റർ തസ്തികയിൽ 279 ഒഴിവുകളുമാണുള്ളത്. ഈ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി 21 വയസും ഉയർന്ന പ്രായപരിധി 27 വയസുമാണ്. അംഗീകൃത സ്ഥാപനത്തിൽ നിന്ന് പത്താം ക്ലാസ്/ തത്തുല്യം പാസായവർക്ക് അപേക്ഷ നൽകാം. അപേക്ഷകർക്ക് ഇനിപ്പറയുന്ന വാഹനങ്ങൾക്ക് സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം: ഹെവി മോട്ടോർ വെഹിക്കിൾ/ ട്രാൻസ്പോർട്ട് വെഹിക്കിൾ, ലൈറ്റ് മോട്ടോർ വെഹിക്കിൾ, ഗിയർ ഉള്ള മോട്ടോർസൈക്കിൾ. ഡ്രൈവിങ്ങിൽ മൂന്ന് വർഷത്തെ പ്രവർത്തി പരിചയം നിർബന്ധം. പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്കും വിമുക്തഭടൻമാരും അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതില്ല. മറ്റെല്ലാ അപേക്ഷകരും 100 രൂപ അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതുണ്ട്. പ്രതിമാസം 21700 രൂപ മുതൽ 69100 രൂപ വരെയാണ് ശമ്പളം.

ALSO READ: തുടക്കത്തില്‍ തന്നെ കിട്ടുന്നത് മികച്ച ശമ്പളം, ഇരുനൂറിലേറെ ഒഴിവുകള്‍; സെന്‍ട്രല്‍ ബാങ്ക് വിളിക്കുന്നു

തിരഞ്ഞെടുപ്പ് പ്രക്രിയ

തിരഞ്ഞെടുപ്പ് പ്രക്രിയയെ നാല് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. ആദ്യം എഴുത്തുപരീക്ഷ (OMR) അല്ലെങ്കിൽ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT) നടത്തും. ഇതിന്റെ അടിസ്ഥാനത്തിലാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാകുന്നത്. തുടർന്ന്, ഫിസിക്കൽ ടെസ്റ്റ്, ഡോക്യുമെൻ്റേഷൻ പരിശോധന, മെഡിക്കൽ പരിശോധന, ഡ്രൈവിംഗ് ടെസ്റ്റ് എന്നിവയുണ്ടാകും. ഈ ഘട്ടങ്ങൾ എല്ലാം പൂർത്തിയാക്കുന്നവരെയാണ് തസ്തികയിലേക്ക് തിരഞ്ഞെടുക്കുക.

എങ്ങനെ അപേക്ഷിക്കാം?

  • സിഐഎസ്എഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://cisfrectt.cisf.gov.in/ സന്ദർശിക്കുക.
  • അപേക്ഷകർ ആദ്യം ഒറ്റത്തവണ രജിസ്ട്രേഷൻ (OTR) പൂർത്തിയാക്കേണ്ടതുണ്ട്.
  • രജിസ്റ്റർ ചെയ്തപ്പോൾ ലഭിച്ച യൂസർ ഐഡി, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് പേജിൽ ലോഗിൻ ചെയ്യുക.
  • തുടർന്ന്, ‘ന്യൂ രജിസ്‌ട്രേഷൻ’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • ഇനി ആവശ്യപ്പെടുന്ന എല്ലാ വിശദാംശങ്ങളും നൽകി, ആവശ്യമായ രേഖകളും അപ്ലോഡ് ചെയ്തു കൊടുക്കുക.
  • അതിനുശേഷം, നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, എസ്ബിഐ ചലാൻ, യുപിഐ മുതലായവ വഴി അപേക്ഷാ ഫീസ് അടയ്ക്കുക.
  • ഫീസ് അടച്ച ശേഷം അപേക്ഷാ ഫോം സമർപ്പിച്ച്, ഭാവി റഫറൻസിനായി അപേക്ഷാ ഫോമിൻ്റെ പ്രിൻ്റൗട്ട് എടുത്ത് സൂക്ഷിക്കുക.