ICSE, ISC Exam 2025 : ഐസിഎസ്ഇ, ഐ എസ് സി പരീക്ഷ ടൈം ടേബിൾ പ്രഖ്യാപിച്ചു; പരീക്ഷ ഏപ്രിൽ വരെ

ICSE, ISC Exam Date Sheet 2025 : സിഐഎസ്സിഇ ഔദ്യോഗിക വെബ്സൈറ്റിലാണ് ഐസിഎസ്ഇ, ഐ എസ് സി പരീക്ഷ ടൈം ടേബിൾ പുറത്ത് വിട്ടിരിക്കുന്നത്. ഫെബ്രുവരിയിലാണ് പരീക്ഷ ആരംഭിക്കുക

ICSE, ISC Exam 2025 : ഐസിഎസ്ഇ, ഐ എസ് സി പരീക്ഷ ടൈം ടേബിൾ പ്രഖ്യാപിച്ചു; പരീക്ഷ ഏപ്രിൽ വരെ

പ്രതീകാത്മക ചിത്രം (Image Courtesy : HT/Getty Images)

Published: 

25 Nov 2024 23:59 PM

കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സെർട്ടിഫിക്കേറ്റ് എക്സാമിനേഷൻ (സിഐഎസ്സിഇ) ഐസിഎസ്ഇ, ഐ എസ് സി (ICSE, ISC Exam 2025) പൊതുപരീക്ഷ തീയതി പ്രഖ്യാപിച്ചു. സിഐഎസ്സിഇയുടെ പത്താം ക്ലാസ് പരീക്ഷയാണ് ഐസിഎസ്ഇ. 12-ാം ക്ലാസ് പരീക്ഷയാണ് ഐ എസ് സി. സിഐഎസ്സിഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ (cisce.org) പ്രവേശിച്ച് വിദ്യാർഥികൾക്ക് ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്. മെയ് മാസത്തിൽ പരീക്ഷ ഫലം പുറത്ത് വിടുമെന്ന് സിഐഎസ്സിഇ അറിയിച്ചു.

ഐസിഎസ്ഇ, ഐ എസ് സി പരീക്ഷ ടൈം ടേബിൾ

ഫെബ്രുവരി 18 മുതൽ ഐസിഎസ്ഇ പരീക്ഷകൾ തുടങ്ങും. മാർച്ച് 27ന് പരീക്ഷ അവസാനിക്കും. ഫെബ്രുവരി 13-ാം തീയതിയാണ് ഐ എസ് സി പരീക്ഷയ്ക്ക് തുടക്കമാകുക. ഏപ്രിൽ അഞ്ചിന് പരീക്ഷ പൂർത്തിയാകും.

ALSO READ : JEE Main 2025 : ജെഇഇ മെയിൻ അപേക്ഷ തീയതി നീട്ടില്ല, തിരുത്തലുകൾ നവംബർ 27ന് മുമ്പ് സമർപ്പിക്കണം; എൻടിഎ

ഐസിഎസ്ഇ പരീക്ഷ ടൈം ടേബിൾ

ഐ എസ് സി പരീക്ഷ ടൈം ടേബിൾ

പരീക്ഷ ടൈം ടേബിൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  1. cisce.org വെബ്സൈറ്റിൽ പ്രവേശിക്കുക
  2. ഹോം പേജിൽ കാണുന്ന ക്ലാസ് പത്ത്, 12 ഡേറ്റ് ഷീറ്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
  3. തുടർന്ന് വരുന്ന പേജിൽ ഐസിഎസ്ഇ, ഐ എസ് സി പരീക്ഷയുടെ ടൈം ടേബിൾ ലഭിക്കുന്നതാണ്
  4. ഭാവി ആവശ്യങ്ങൾക്കായി ടൈം ടേബിൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ