Christmas School Holiday List: ഇത്തവണയും ചതിച്ചു! പത്തല്ല ഒമ്പത് ദിവസം മാത്രം; ക്രിസ്മസ് അവധി ആരംഭിക്കുന്നത് ഈ ദിവസം മുതൽ

Christmas School Holiday List 2024: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ക്രിസ്‌മസ് അവധി ദിനങ്ങൾ ഏതെല്ലാമെന്ന് നേരത്തെതന്നെ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു. പത്ത് ദിവസത്തെ അവധി പ്രതീക്ഷിച്ചിരുന്ന കുട്ടികൾക്ക് ഇത്തവണയും തിരിച്ചടിയായി ഒൻപത് ദിവസം മാത്രമാണ് അവധി ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷവും ഒമ്പത് ദിവസമാണ് ക്രിസ്മസ് അവധി ലഭിച്ചത്.

Christmas School Holiday List: ഇത്തവണയും ചതിച്ചു! പത്തല്ല ഒമ്പത് ദിവസം മാത്രം; ക്രിസ്മസ് അവധി ആരംഭിക്കുന്നത് ഈ ദിവസം മുതൽ

Represental Image (Credits: Social Media)

Updated On: 

10 Dec 2024 15:23 PM

ഇത്തവണത്തെ ഓണാവധി പത്തി ദിവസം തികച്ച് കിട്ടാത്തതിൻ്റെ നിരാശ മാറും മുമ്പേ ക്രിസ്മസ് അവധിയും ദാ ഇങ്ങെത്തി. എന്നാൽ ഇവിടെയും പ്രതീക്ഷയ്ക്ക് വകയില്ലാതായിരിക്കുകയാണ്. ഇത്തവണ ക്രിസ്മസ് അവധിയും പത്ത് ദിവസം കിട്ടില്ല പകരം ഒമ്പത് ദിവസം മാത്രമാണ് ലഭിക്കുക. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഇത്തവണ ഓണത്തിനും ഒമ്പത് ദിവസം മാത്രമാണ് അവധി നൽകിയത്.

സംസ്ഥാനത്തെ സ്‌കൂളുകളിലെ ഈ അധ്യയന വർഷത്തെ ക്രിസ്‌മസ് പരീക്ഷയുടെ ടൈം ടേബിൾ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗത്തിന് ഡിസംബർ 11 മുതൽ 19 വരെയാണ് ക്രിസ്‌മസ് പരീക്ഷ നടക്കുന്നത്. പരീക്ഷകൾ പൂർത്തിയാക്കി 21 നാണ് സംസ്ഥാനത്ത് ഇത്തവണ ക്രിസ്‌മസ് അവധി ആരംഭിക്കുന്നത്. മേൽപ്പറഞ്ഞ പരീക്ഷാ ദിവസങ്ങളിൽ സർക്കാർ ഏതെങ്കിലും സാഹചര്യത്തിൽ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അന്നേ ദിവസത്തെ പരീക്ഷ ഡിസംബർ 20ന് നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്

ക്രിസ്മസ് അവധി കഴിഞ്ഞ് ഡിസംബർ 30ന് സ്‌കൂളുകൾ തുറക്കും. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ക്രിസ്‌മസ് അവധി ദിനങ്ങൾ ഏതെല്ലാമെന്ന് നേരത്തെതന്നെ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു. പത്ത് ദിവസത്തെ അവധി പ്രതീക്ഷിച്ചിരുന്ന കുട്ടികൾക്ക് ഇത്തവണയും തിരിച്ചടിയായി ഒൻപത് ദിവസം മാത്രമാണ് അവധി ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷവും ഒമ്പത് ദിവസമാണ് ക്രിസ്മസ് അവധി ലഭിച്ചത്. അതിന് മുന്നത്തെ വർഷങ്ങളിൽ കൃത്യമായി 10 ദിവസം ഓണം, ക്രിസ്‌മസ് അവധി ലഭിച്ചിരുന്നു.

വിദ്യാഭ്യാസ കലണ്ടറിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്കൂൾ അവധിയെയും ബാധിക്കുന്നത്. ക​ഴി​ഞ്ഞ വ​ർ​ഷം 210 അ​ധ്യ​യ​ന​ദി​നം ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ക​ല​ണ്ട​ർ​ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ ശക്തമായി എതിർത്തിരുന്നു. എന്നാൽ ഈ എതിർപ്പ് പരി​ഗണിച്ച് ഇക്കൊല്ലം അ​ധ്യ​യ​ന​ദി​നം 205 ആക്കി കുറച്ചിരുന്നു. ഇതിനെതിരെയും അധ്യാപക സംഘടനകൾ അതിർപ്പ് അറിയിച്ചിരുന്നു.

കോളേജുകൾ 19ന് അടയ്ക്കും

കേരള സർവകലാശാലയ്ക്ക് കീഴിലുള്ള എല്ലാ കോളേജുകളും ക്രിസ്മസ് അവധിയുടെ ഭാ​ഗമായി ഈ മാസം 19ന് അടയ്ക്കും. ശേഷം ഡിസംബർ 30ന് തുറക്കും. സർവകലാശാല പഠനവിഭാഗങ്ങൾ 23-ന് വൈകീട്ട് അടച്ച് ജനുവരി മൂന്നിന് തുറക്കും.

ക്രിസ്മസ് അവധിയെ തുടർന്ന് കേരള സർവകലാശാല 31-നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി അധികൃതർ അറിയിച്ചു. പുതുക്കിയ തീയതി സർവകലാശാലയുടെ ഔദ്യോ​ഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ലെന്നും അറിയിപ്പിൽ പറയുന്നു.

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ