5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Child Rights Commission: വേനലവധിയിൽ ക്ലാസ് വേണ്ട, ട്യൂഷൻ നിശ്ചിത സമയത്ത് മാത്രം; നിർദേശവുമായി ബാലവകാശ കമ്മീഷൻ

Child Rights Commission: സംസ്ഥാനത്ത് സർക്കാർ എയ്‍‍ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിൽ വേനലവധിക്കാലത്ത് ക്ലാസുകൾ നടത്തരുതെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. നിയമ ​ലംഘനം നടത്തുന്ന സ്കൂളുകൾക്കെതിരെ നടപടി എടുക്കും. ട്യൂഷൻ ക്ലാസുകൾക്കും നിയന്ത്രണമുണ്ട്.

Child Rights Commission: വേനലവധിയിൽ ക്ലാസ് വേണ്ട, ട്യൂഷൻ നിശ്ചിത സമയത്ത് മാത്രം; നിർദേശവുമായി ബാലവകാശ കമ്മീഷൻ
Vacation ClassesImage Credit source: Freepik
nithya
Nithya Vinu | Published: 03 Apr 2025 14:22 PM

തിരുവനന്തപുരം: വേനലവധിക്കാലത്ത് കർശന നിർദ്ദേശങ്ങളുമായി ബാലവകാശ കമ്മീഷൻ. സംസ്ഥാനത്ത് സർക്കാർ എയ്‍‍ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിൽ വേനലവധിക്കാലത്ത് ക്ലാസുകൾ നടത്തരുതെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. നിയമ ​ലംഘനം നടത്തുന്ന സ്കൂളുകൾക്കെതിരെ നടപടി എടുക്കും. കമ്മിഷൻ ചെയർപേഴ്സൺ കെ.വി.മനോജ് കുമാർ, അംഗം ഡോ.വിൽസൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിൽ ക്ലാസ് ഹൈക്കോടതി വിധി പ്രകാരം, രാവിലെ 7.30 മുതല്‍ 10.30 വരെയായിരിക്കും. ബന്ധപ്പെട്ട റീജണൽ ഓഫീസർമാരും ചെയർമാനും ഇക്കാര്യം ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു. ട്യൂഷൻ ക്ലാസുകൾക്കും നിയന്ത്രണമുണ്ട്. സ്വകാര്യ ട്യൂഷൻ സെന്ററുകളിൽ രാവിലെ 7. 30 മുതൽ 10. 30 വരെ ക്ലാസ് നടത്താം. ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവിക്കും കമ്മീഷൻ നിർദ്ദേശം നൽകി.

നി‍ർദേശങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പരിശോധിക്കണമെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരവ് നടപ്പാക്കി 15 ദിവസത്തിനകം കമ്മിഷന് റിപ്പോർട്ടു നൽകണമെന്നും നിർദേശമുണ്ട്.